‘വാക്സിനുള്ളില്‍ മൈക്രോചിപ്പ്, ഡിഎന്‍എ മാറ്റുമെന്ന് പ്രചരണം, സ്വീകരിക്കില്ലെന്ന് ജനങ്ങള്‍; ഗത്യന്തരമില്ലാതെ പ്രസിഡന്റ്,ലെബനനില്‍ സംഭവിക്കുന്നത്
ലോകവ്യാപകമായി കൊവിഡ് വ്യാപനം നടക്കവെ കൊവിഡിനെതിരായ വാക്സിന് സ്വീകരിക്കില്ലെന്ന് ലെബനനിലെ ഒരു വിഭാഗം ജനങ്ങള്‍. വാക്സിനെതിരായി നടക്കുന്ന വ്യാജപ്രചാരണങ്ങള്‍ മൂലമാണ് ലെബനന് ജനത കുത്തിവെപ്പിന് വൈമുഖ്യം കാണിക്കുന്നത്. ഒടുവില്‍ പൊതുജനത്തിന്റെ തെറ്റിദ്ധാരണ മാറ്റാന്‍ വാക്സിന് ആദ്യം സ്വീകരിക്കാമെന്ന് ലെബനന് പ്രസിഡന്റ് മൈക്കല്‍ ഔണിന് സമ്മതിക്കേണ്ടി വന്നു. കൊവിഡ് വാക്സിനെ സംബന്ധിച്ച് നിരവധി കോണ്സ്പിരന്സി തിയറികളാണ് ലെബനനില്‍ പ്രചരിക്കുന്നത്. അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ വാക്സിന് കുത്തിവെക്കുമ്പോള്‍ ശരീരത്തില്‍ മൈക്രോ ചിപ്പുകള്‍ ഘടിപ്പിക്കുമെന്നും ഇതോടെ വാക്സിനെടുത്തയാള്‍ നിരീക്ഷണ വലയത്തിലാവുമെന്നുമാണ് ഒരു […]

ലോകവ്യാപകമായി കൊവിഡ് വ്യാപനം നടക്കവെ കൊവിഡിനെതിരായ വാക്സിന് സ്വീകരിക്കില്ലെന്ന് ലെബനനിലെ ഒരു വിഭാഗം ജനങ്ങള്‍. വാക്സിനെതിരായി നടക്കുന്ന വ്യാജപ്രചാരണങ്ങള്‍ മൂലമാണ് ലെബനന് ജനത കുത്തിവെപ്പിന് വൈമുഖ്യം കാണിക്കുന്നത്. ഒടുവില്‍ പൊതുജനത്തിന്റെ തെറ്റിദ്ധാരണ മാറ്റാന്‍ വാക്സിന് ആദ്യം സ്വീകരിക്കാമെന്ന് ലെബനന് പ്രസിഡന്റ് മൈക്കല്‍ ഔണിന് സമ്മതിക്കേണ്ടി വന്നു.
കൊവിഡ് വാക്സിനെ സംബന്ധിച്ച് നിരവധി കോണ്സ്പിരന്സി തിയറികളാണ് ലെബനനില്‍ പ്രചരിക്കുന്നത്. അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ വാക്സിന് കുത്തിവെക്കുമ്പോള്‍ ശരീരത്തില്‍ മൈക്രോ ചിപ്പുകള്‍ ഘടിപ്പിക്കുമെന്നും ഇതോടെ വാക്സിനെടുത്തയാള്‍ നിരീക്ഷണ വലയത്തിലാവുമെന്നുമാണ് ഒരു പ്രചാരണം. വാക്സിന് ഒരാളുടെ ഡിഎന്‍എ ഘടനയില്‍ മാറ്റം വരുത്തുമെന്നാണ് മറ്റൊരു പ്രധാന വ്യാജപ്രചരണം. ലെബനനില്‍ മാത്രമല്ല മറ്റു രാജ്യങ്ങളിലും ഇത്തരം വ്യാജപ്രചരണങ്ങള്‍ നടക്കുന്നുണ്ട്.
ലെബനനില്‍ ദേശീയ തലത്തില്‍ ഈ പ്രചരണം വിഷയമായി. ഒടുവില്‍ രാജ്യത്തിന്റെ നേതൃതലത്തിലുള്ളവര്‍ ഈ തെറ്റിദ്ധാരണ മാറ്റാന്‍ കൊവിഡ് വാക്സിന് സ്വീകരിക്കണമെന്ന് മെഡിക്കല്‍ സംഘം നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് പ്രസിഡന്റിന്റെ രംഗപ്രവേശം.
വാക്സിന് സ്വീകരിക്കുന്നതിനെ പറ്റി തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു നേരത്തെ പ്രസിഡന്റിന്റെ പ്രതിനിധി മാധ്യമങ്ങളോട് പ്രതികരിച്ചത്. പ്രസിഡന്റ് വാക്സിന് സ്വീകരിക്കുന്നില്ലെന്ന് രാജ്യത്തെ അല്‍ ജുമ്രിയ പത്രത്തില്‍ റിപ്പോര്‍ട്ട് വന്നതോടെ പ്രസിഡന്റിന് ഇത് തിരുത്തേണ്ടി വന്നു. വാര്‍ത്ത തെറ്റാണെന്നും താന്‍ ഉടന്‍ തന്നെ വാക്സിന് സ്വീകരിക്കുമെന്നും ലെബനന് പ്രസിഡന്റ് ട്വീറ്റ് ചെയ്തു.
2021 ഫെബ്രുവരിയില്‍ ലെബനനിലേക്ക് കൊവിഡ് വാക്സിന് എത്തും. ഫൈസര്‍-ബയോടെക് കൊവിഡ് വാക്സിനാണ് രാജ്യത്തെത്തുന്നത്. അതേ സമയം രാജ്യത്തിന്റെ 20 ശതമാനം ജനസംഖ്യക്ക് മാത്രമേ ആദ്യ ബാച്ചില്‍ എത്തുന്ന കൊവിഡ് വാക്സിന് ലഭിക്കുകയുളളൂ.
ലെബനില്‍ ആരോഗ്യ മേഖലയിലും, ഭരണതലത്തിലുമുള്പ്പെടെ വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ആഗസ്റ്റില്‍ തലസ്ഥാന നഗരിയായ ബെയ്റൂട്ടിലെ തുറമുഖത്ത് നടന്ന സ്ഫോടനം രാജ്യത്തെ വര്‍ഷങ്ങളായുള്ള സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കി. സ്ഫോടനത്തിനു ശേഷമുണ്ടായ പ്രക്ഷോഭത്തില്‍ സര്‍ക്കാരും താഴെ വീണു.
പുതിയ സര്‍ക്കാരുണ്ടാക്കുന്നതില്‍ ഇതുവരെയും അന്തിമതീരുമാനമെത്തിയിട്ടില്ല. മുന്‍ പ്രധാനമന്ത്രിയായ സാദ് അല്‍ ഹരീരി പ്രധാനമന്ത്രി ചുമതലകള്‍ താല്‍ക്കാലികമായി നിര്‍വഹിക്കുന്നുണ്ട്. രാജ്യത്തെ രൂക്ഷമായ കടബാധ്യതയോടൊപ്പം സര്‍ക്കാര്‍ തലത്തിലെ അഴിമതിയുമാണ് പ്രക്ഷോഭത്തിലേക്ക് നയിച്ചത്. രണ്ടു വര്‍ഷത്തോളമായി തുടരുന്ന പ്രക്ഷോഭം ഇപ്പോഴും