Top

ഭൂരിഭാഗം കുടുംബങ്ങള്‍ക്കും ഇഫ്താര്‍ ചെലവ് താങ്ങാനാവുന്നില്ല; ലെബനനില്‍ പ്രതിസന്ധി രൂക്ഷം

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ലെബനനില്‍ റമദാന്‍ മാസത്തിലും കുടുംബങ്ങളില്‍ ദാരിദ്ര്യം. ലെബനനിലെ മിക്ക കുടുംബങ്ങള്‍ക്കും ഒരു മാസത്തെ ഇഫ്താര്‍ ഭക്ഷണ ചെലവ് താങ്ങാനാവുന്നതല്ലെന്നാണ് ഒടുവില്‍ വന്നിരിക്കുന്ന റിപ്പോര്‍ട്ട്. ലെബനന്‍ ക്രൈസിസ് ഒബ്‌സര്‍വേറ്ററി നടത്തിയ പഠന പ്രകാരം അഞ്ചു പേരടങ്ങുന്ന ഒരു ലെബനന്‍ കുടുംബത്തിന് ഒരു മാസത്തെ ഇഫ്താര്‍ ചെലവായി വരുന്ന തുക ഇവരുടെ മിനിമം വേതനത്തേക്കാള്‍ രണ്ടര ഇരട്ടിയിലധികമാണ്. ലെബനീസ് പൗണ്ടിന്റെ മൂലം കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ഇതുമൂലം ഒരു മാസത്തെ ഇഫ്താര്‍ ചെലവായി ഒരു കുടുംബത്തിന് വരുന്ന […]

19 April 2021 6:53 AM GMT

ഭൂരിഭാഗം കുടുംബങ്ങള്‍ക്കും ഇഫ്താര്‍ ചെലവ് താങ്ങാനാവുന്നില്ല; ലെബനനില്‍ പ്രതിസന്ധി രൂക്ഷം
X

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ലെബനനില്‍ റമദാന്‍ മാസത്തിലും കുടുംബങ്ങളില്‍ ദാരിദ്ര്യം. ലെബനനിലെ മിക്ക കുടുംബങ്ങള്‍ക്കും ഒരു മാസത്തെ ഇഫ്താര്‍ ഭക്ഷണ ചെലവ് താങ്ങാനാവുന്നതല്ലെന്നാണ് ഒടുവില്‍ വന്നിരിക്കുന്ന റിപ്പോര്‍ട്ട്.

ലെബനന്‍ ക്രൈസിസ് ഒബ്‌സര്‍വേറ്ററി നടത്തിയ പഠന പ്രകാരം അഞ്ചു പേരടങ്ങുന്ന ഒരു ലെബനന്‍ കുടുംബത്തിന് ഒരു മാസത്തെ ഇഫ്താര്‍ ചെലവായി വരുന്ന തുക ഇവരുടെ മിനിമം വേതനത്തേക്കാള്‍ രണ്ടര ഇരട്ടിയിലധികമാണ്. ലെബനീസ് പൗണ്ടിന്റെ മൂലം കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ഇതുമൂലം ഒരു മാസത്തെ ഇഫ്താര്‍ ചെലവായി ഒരു കുടുംബത്തിന് വരുന്ന തുക 1.8 മില്യണ്‍ ലെബനന്‍ പൗണ്ട് ആണ്. 2018 ല്‍ ഇത് 443,931 ലെബനന്‍ പൗണ്ട് ആയിരുന്നു. ഒരു വര്‍ഷത്തിലേറെയായി രൂക്ഷമായ ഈ മൂല്യ ഇടിവ് ലെബനന്‍ ജനതയെ സാരമായി ബാധിച്ചിട്ടുണ്ട്. രാജ്യത്തെ വിലക്കയറ്റം രൂക്ഷമാണ്. തൊഴിലില്ലായ്മ അതിലേറെ രൂക്ഷമാണ്. 2019 ലെ പ്രക്ഷോഭം മുതല്‍ തുടങ്ങിയ ഭരണ പ്രതിസന്ധി ഇതുവരെയും പരിഹരിച്ചിട്ടില്ല. ഇത് സ്ഥിതിഗതികളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.

രാജ്യത്ത് പലയിടത്തായി 12 മണിക്കൂറോളം പവര്‍ കട്ടായിരുന്നു കഴിഞ്ഞ മാസങ്ങളില്‍. ബാങ്കുകളില്‍ പണമില്ലാത്തതിനാല്‍ ജനങ്ങള്‍ക്ക് നിക്ഷേപിച്ച പണം പിന്‍വലിക്കാനും പറ്റുന്നില്ല. പ്രതിസന്ധികള്‍ക്കിടയില്‍ രാജിവെക്കുമെന്ന് താല്‍ക്കാലിക പ്രധാനമന്ത്രി ഹസ്സന്‍ ദയിബ് മാര്‍ച്ച് മാസത്തില്‍ മുന്നറിയിപ്പും നല്‍കിയിരുന്നു. ഒരു താല്‍ക്കാലിക സര്‍ക്കാരിന് പരിഹരിക്കാന്‍ പറ്റി പ്രശ്‌നങ്ങളല്ല രാജ്യം നേരിടുന്നതെന്നും എത്രയും പെട്ടന്ന് പുതിയ സര്‍ക്കാര്‍ രൂപീകരിക്കണമെന്നും ഹസ്സന്‍ ദയിബ് ആവശ്യപ്പെട്ടു. രൂക്ഷമായ തൊഴിലില്ലായ്മയിലും സാമ്പത്തിക പ്രതിസന്ധിയിലും പ്രതിഷേധിച്ച് 2019 ല്‍ നടന്ന പ്രക്ഷോഭത്തിനൊടുവിലാണ് അന്നത്തെ പ്രധാനമന്ത്രി സാദ് അല്‍ ഹരീരിയുടെ സര്‍ക്കാര്‍ രാജിവെച്ചത്.

പിന്നീട് രാഷ്ട്രീയ കക്ഷികളില്ലാത്ത ടെക്‌നോക്രാറ്റ് സര്‍ക്കാരിനെ ലെബനനില്‍ രൂപീകരിച്ചു. ഇപ്പോഴത്തെ താല്‍ക്കാലിക പ്രധാനമന്ത്രി ഹസ്സന്‍ ദയിബ് ആയിരുന്നു ഈ സര്‍ക്കാരിന്റെ പ്രധാനമന്ത്രി. എന്നാല്‍ 2020 ല്‍ നടന്ന ബെയ്‌റൂട്ട് സ്‌ഫോടനത്തിനു പിന്നാലെ ഈ സര്‍ക്കാരിനു രാജിവെക്കേണ്ടി വന്നു. എന്നാല്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനാവാത്ത സാഹചര്യത്തില്‍ ഈ സര്‍ക്കാരിനെ താല്‍ക്കാലിക ഭരണച്ചുമതലയില്‍ തന്നെ നിര്‍ത്തുകയായിരുന്നു.

പുതിയ സര്‍ക്കാരിനെ രൂപീകരിക്കുന്നതിന് മുമ്പിലുള്ള പ്രതിസന്ധി നിരവധിയാണ്. രാജ്യത്തെ ഭീമാകരമായ കടബാധ്യതതയിലും തൊഴിലില്ലായ്മയിലും ശ്വാശ്വതമായ പരിഹാരം സര്‍ക്കാരിന് മുന്നോട്ട് വെക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം പ്രക്ഷോഭകര്‍ വീണ്ടും അലയടിക്കും. രാഷ്ട്രീയ അധികാര വിഭജനമാണ് മറ്റൊരു പ്രശ്‌നം. ലെബനന്‍ ഭരണഘടന പ്രകാരം രാജ്യത്തെ പ്രധാനമന്ത്രി ഒരു സുന്നി മുസ്‌ലിം ആയിരിക്കണം. പ്രസിഡന്റ് ക്രിസ്ത്യന്‍ വിഭാഗത്തിന്റെ പ്രതിനിധിയും. പാര്‍ലമെന്റ് സ്പീക്കര്‍ ഷിയ വിഭാഗക്കാരനുമായിരിക്കണം. 1975 മുതല്‍ 1990 വരെ നീണ്ടു നിന്ന ആഭ്യന്തര യുദ്ധത്തിന്റെ കെടുതികളില്‍ നിന്നും ഇതുവരെയും രാജ്യം കരകയറിയിട്ടില്ല. അന്നത്തെ കടബാധ്യതകളും സര്‍ക്കാരുകളുടെ അഴിമതിയും രാജ്യത്തെ പ്രതിസന്ധി രൂക്ഷമാക്കി.

Next Story