കൊടുവള്ളിയില്‍ ലീഗ് വിമതന് ജയം; ജയിച്ചത് ലീഗ് സീറ്റ് നല്‍കാത്ത മജീദ് മാസ്റ്റര്‍
കോഴിക്കോട്: കൊടുവള്ളി നഗര സഭയില്‍ മുസ്ലിംലീഗ് വിമതന് ജയം. ലീഗ് സീറ്റ് നല്‍കാത്തതിനെത്തുടര്‍ന്ന് സ്വതന്ത്രചിഹ്നത്തില്‍ മത്സരിച്ച മുന്‍ നഗരസഭ വൈസ് ചെയര്മാന് എപി മജീദ് മാസ്റ്ററിനാണ് വിജയം. 56 വോട്ടുകള്‍ക്കാണ് മജീദ് വിജയിച്ചത്. കൊടുവള്ളി നഗരസഭയില്‍ ഫലം വന്ന അഞ്ച് ഡിവിഷനുകളിലും യുഡിഎഫിനാണ് ജയം. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ആദ്യജയം യുഡിഎഫിനാണ്. പരവൂരില്‍ യുഡിഎഫ് വിജയിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗികമായി അറിയിച്ചു. അതിവേഗം തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന മുന്‍സിപ്പാലിറ്റികളില്‍ യുഡിഎഫ് വന്‍മുന്നേറ്റമാണ് ഉണ്ടാക്കുന്നത്. 22 മുന്‍സിപ്പാലിറ്റികളിലാണ് ആദ്യഫലസൂചനകള്‍ വന്നുതുടങ്ങുമ്പോള്‍ […]

കോഴിക്കോട്: കൊടുവള്ളി നഗര സഭയില്‍ മുസ്ലിംലീഗ് വിമതന് ജയം. ലീഗ് സീറ്റ് നല്‍കാത്തതിനെത്തുടര്‍ന്ന് സ്വതന്ത്രചിഹ്നത്തില്‍ മത്സരിച്ച മുന്‍ നഗരസഭ വൈസ് ചെയര്മാന് എപി മജീദ് മാസ്റ്ററിനാണ് വിജയം.
56 വോട്ടുകള്‍ക്കാണ് മജീദ് വിജയിച്ചത്.
കൊടുവള്ളി നഗരസഭയില്‍ ഫലം വന്ന അഞ്ച് ഡിവിഷനുകളിലും യുഡിഎഫിനാണ് ജയം.
തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ആദ്യജയം യുഡിഎഫിനാണ്. പരവൂരില്‍ യുഡിഎഫ് വിജയിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗികമായി അറിയിച്ചു. അതിവേഗം തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന മുന്‍സിപ്പാലിറ്റികളില്‍ യുഡിഎഫ് വന്‍മുന്നേറ്റമാണ് ഉണ്ടാക്കുന്നത്. 22 മുന്‍സിപ്പാലിറ്റികളിലാണ് ആദ്യഫലസൂചനകള്‍ വന്നുതുടങ്ങുമ്പോള്‍ യുഡിഎഫ് മുന്നിട്ടുനില്‍ക്കുന്നത്. 19 മുന്‍സിപാലിറ്റികളില്‍ മുന്നേറ്റം നടത്തിക്കൊണ്ട് ഇടതുപക്ഷ ജനാധിപത്യമുന്നണി തൊട്ടുപിന്നില്‍ തന്നെയുണ്ട്.
നാല് കോര്‍പ്പറേഷനുകളില്‍ നിലവില്‍ എല്‍ഡിഎഫ് മുന്നിട്ടുനില്‍ക്കുന്നതായാണ് ലഭ്യമാകുന്ന വിവരം. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എന്‍ഡിഎ നേരിയ മുന്നേറ്റമുണ്ടാക്കുന്നുണ്ട്.
പൂര്‍ണ്ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും വോട്ടെണ്ണല്‍ നടക്കുക. ഇതിനുള്ള ക്രമീകരണങ്ങള്‍ മുന്‍പുതന്നെ നടത്തിയിരുന്നു. വോട്ടെണ്ണല്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ കയ്യുറയും മാസ്കും ഫേസ്ഷീല്‍ഡും ധരിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെത്തുന്ന കൗണ്ടിംഗ് ഏജന്റുമാരും സ്ഥാനാര്‍ഥികളും നിര്‍ബന്ധമായും മാസ്കും സാനിറ്റൈസറും ഉപയോഗിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഉച്ചയോടെ എല്ലാ ഫലങ്ങളും പുറത്തുവരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്താകെ 1199 തദ്ദേശസ്ഥാപനങ്ങളിലെ 21, 865 വാര്‍ഡുകളിലെ ഫലം പുറത്തുവരരാന് മിനിറ്റുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഡിസംബര്‍ 21 നായിരിക്കും തെരഞ്ഞെടുക്കപ്പെടുന്ന തദ്ദേശ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ. തദ്ദേശ തെരഞ്ഞെടുപ്പില്‍ മൂന്ന് ഘട്ടങ്ങളിലുമായി 76.18 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2015ല്‍ 77.76 ശതമാനമായിരുന്നു പോളിംഗ് ശതമാനം. രണ്ട് ഘട്ടങ്ങളിലായിട്ടായിരുന്നു 2015 ലെ പോളിംഗ്.