Top

കുഞ്ഞാലിക്കുട്ടിയുടെ വാര്‍ഡില്‍ ലീഗ് വിമത; പിന്തുണയുമായി എല്‍ഡിഎഫ്

മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും മലപ്പുറം എംപി യുമായ പികെ കുഞ്ഞാലിക്കുട്ടിയുടെ വാര്‍ഡില്‍ ലീഗിനെതിരെ വിമത സ്ഥാനാര്‍ത്ഥി രംഗത്ത്. മുസ്ലിം ലീഗ് പ്രവര്‍ത്തകനും പാര്‍ട്ടി അംഗവുമായ അബ്ദുല്‍ നാസറിന്റെ ഭാര്യ മൈമൂന നാസറാണ് കുഞ്ഞാലിക്കുട്ടിയുടെ വാര്‍ഡായ മലപ്പുറം മുന്‍സിപ്പാലിറ്റി 38-ാം വാര്‍ഡ് ഭൂതാനം കോളനിയില്‍ ലീഗിനെതിരെ മത്സരിക്കുന്നത്. മൈമുന സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതോടെ നിരുപാധിക പിന്തുണ നല്‍കി എല്‍ഡിഎഫും രംഗത്തെത്തി. ഇതോടെ ഭൂതാനത്തെ മത്സരത്തിന് വാശി കൂടിയിരിക്കുകയാണ്. വാര്‍ഡില്‍ തുടര്‍ച്ചയായി ഒരേ കുടുംബത്തില്‍ നിന്നുള്ളവരെ മാത്രമേ മുസ്ലിം […]

25 Nov 2020 7:59 AM GMT
ആദിൽ പാലോട്

കുഞ്ഞാലിക്കുട്ടിയുടെ വാര്‍ഡില്‍ ലീഗ് വിമത; പിന്തുണയുമായി എല്‍ഡിഎഫ്
X

മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും മലപ്പുറം എംപി യുമായ പികെ കുഞ്ഞാലിക്കുട്ടിയുടെ വാര്‍ഡില്‍ ലീഗിനെതിരെ വിമത സ്ഥാനാര്‍ത്ഥി രംഗത്ത്. മുസ്ലിം ലീഗ് പ്രവര്‍ത്തകനും പാര്‍ട്ടി അംഗവുമായ അബ്ദുല്‍ നാസറിന്റെ ഭാര്യ മൈമൂന നാസറാണ് കുഞ്ഞാലിക്കുട്ടിയുടെ വാര്‍ഡായ മലപ്പുറം മുന്‍സിപ്പാലിറ്റി 38-ാം വാര്‍ഡ് ഭൂതാനം കോളനിയില്‍ ലീഗിനെതിരെ മത്സരിക്കുന്നത്. മൈമുന സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതോടെ നിരുപാധിക പിന്തുണ നല്‍കി എല്‍ഡിഎഫും രംഗത്തെത്തി. ഇതോടെ ഭൂതാനത്തെ മത്സരത്തിന് വാശി കൂടിയിരിക്കുകയാണ്.

വാര്‍ഡില്‍ തുടര്‍ച്ചയായി ഒരേ കുടുംബത്തില്‍ നിന്നുള്ളവരെ മാത്രമേ മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളായി പരിഗണിക്കുന്നുള്ളു എന്നാണ് വിമതരുടെ പ്രധാന ആക്ഷേപം. ഇത് വികസന മുരടിപ്പിന് കരണമാകുന്നു എന്ന് അബ്ദുല്‍ നാസര്‍ ആരോപിച്ചു. ഇതുസംബന്ധിച്ച് കുഞ്ഞാലിക്കുട്ടിയുമായി അദ്ദേഹത്തിന്റെ വസതിയില്‍ വെച്ച് രണ്ട് തവണ ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇതാണ് ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പ്രേരിപ്പിച്ചത്. ജനങ്ങളെല്ലാം കൂടെയുണ്ട്. വിജയം സുനിശ്ചിതമാണെന്നും നാസര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

വിമത സ്ഥാനാര്‍ത്ഥിത്വം എല്‍ഡിഎഫുമായുള്ള ഗൂഢാലോചനയാണെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ പ്രതികരണം. നാസറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള നിര്‍ദ്ദേശം വാര്‍ഡ് കമ്മിറ്റി മുന്‍സിപ്പല്‍ കമ്മിറ്റിക്ക് കൈമാറിയെന്ന് മുന്‍ കൗണ്‍സിലറും പ്രാദേശിക നേതാവുമായ കെ കെ ഉമ്മര്‍ പറഞ്ഞു.

കെകെ ഉമ്മറിന്റെ ഭാര്യ കെകെ ഐഷാബിയാണ് നിലവിലെ മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥി. ഐഷാബി ഇത് രണ്ടാം തവണയാണ് 38-ാം വാര്‍ഡില്‍ മത്സരത്തിനിറങ്ങുന്നത്. 1388 വോട്ടര്‍മാരുള്ള വാര്‍ഡില്‍ കഴിഞ്ഞ തവണ 373 വോട്ടിന്റെ ഭൂരിപക്ഷത്തിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജയിച്ചു. ഇത്തവണ വിമതയുടെ പിന്‍ബലത്തില്‍ അട്ടിമറി വിജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ് പാളയം. സീറ്റ് നിലനിര്‍ത്തുക തന്നെയ ചെയ്യുമെന്ന വാശിയില്‍ ലീഗും യുഡിഎഫും.

Next Story