‘സമീറിന്റേത് രാഷ്ട്രീയ കൊലപാതകം’; വധഭീഷണിയുണ്ടായിരുന്നുവെന്ന് എംഎല്‍എ; കുടുംബവഴക്കാണെന്ന ആരോപണം തള്ളി ബന്ധുക്കള്‍
മലപ്പുറം പാണ്ടിത്താട് മുസ്ലീം ലീഗ് പ്രവര്ത്തകന് മുഹമ്മദ് സമീര്‍ കുത്തേറ്റ് മരിച്ച സംഭവം രാഷ്ട്രീയ കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കള്‍. കുടുംബപ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന വാദത്തെ തള്ളുന്നതാണ് ബന്ധുവായ മുഹമ്മദിന്റെ പ്രതികരണം. കൊലപാതകം ആസൂത്രിതമാണെന്ന ആരോപണവുമായി പി അബ്ദുള്‍ ഹമീദ് എംഎല്‍എയും രംഗത്തെത്തി. ലീഗ് പ്രവര്‍ത്തകന്റേത് ആസുത്രിത കൊലപാതകമാണെന്നും മുഹമ്മദ് സമീറിന് നിരന്തരം വധഭീഷണി ഉണ്ടായിരുന്നുവെന്നും അബ്ദുള്‍ ഹമീദ് പറയുന്നു. രാഷ്ടീയ കൊലപാതകമാണ് അക്രമണത്തിന് പിന്നിലെന്നും സിപിഐഎമ്മാണ് കൊല നടത്തിയെന്നും യുഡിഎഫ് നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ രാഷ്ട്രീയ സംഘര്‍ഷമുണ്ടായിട്ടില്ലെന്നും […]

മലപ്പുറം പാണ്ടിത്താട് മുസ്ലീം ലീഗ് പ്രവര്ത്തകന് മുഹമ്മദ് സമീര്‍ കുത്തേറ്റ് മരിച്ച സംഭവം രാഷ്ട്രീയ കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കള്‍. കുടുംബപ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന വാദത്തെ തള്ളുന്നതാണ് ബന്ധുവായ മുഹമ്മദിന്റെ പ്രതികരണം.
കൊലപാതകം ആസൂത്രിതമാണെന്ന ആരോപണവുമായി പി അബ്ദുള്‍ ഹമീദ് എംഎല്‍എയും രംഗത്തെത്തി. ലീഗ് പ്രവര്‍ത്തകന്റേത് ആസുത്രിത കൊലപാതകമാണെന്നും മുഹമ്മദ് സമീറിന് നിരന്തരം വധഭീഷണി ഉണ്ടായിരുന്നുവെന്നും അബ്ദുള്‍ ഹമീദ് പറയുന്നു.
രാഷ്ടീയ കൊലപാതകമാണ് അക്രമണത്തിന് പിന്നിലെന്നും സിപിഐഎമ്മാണ് കൊല നടത്തിയെന്നും യുഡിഎഫ് നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ രാഷ്ട്രീയ സംഘര്‍ഷമുണ്ടായിട്ടില്ലെന്നും രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തേത്തുടര്‍ന്നാണ് ആക്രമണമെന്നുമാണ് സിപിഐഎമ്മിന്റെ വിശദീകരണം.
ബുധനാഴ്ച്ച രാത്രി 11 മണിയോടെ പാണ്ടിക്കാട് ഒറവമ്പുറത്ത് അങ്ങാടിയില്‍ സംഘര്‍ഷമുണ്ടാവുകയും ലീഗ് പ്രവര്‍ത്തകനായ ഉമ്മറിന് പരിക്കേറ്റപ്പോള്‍ സമീപത്തുണ്ടായിരുന്ന സമീര്‍ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ കുത്തേറ്റെന്നുമാണ് റിപ്പോര്‍ട്ട്. ഗുരുതരമായി പരുക്കേറ്റ സമീറിനെ പെരിന്തമല്‍ണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മരിച്ചത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.