മലപ്പുറത്ത് ലീഗ് പ്രവര്ത്തകന് കുത്തേറ്റുമരിച്ചു; പിന്നില്‍ സിപിഐഎമ്മെന്ന് ആരോപണം
മലപ്പുറം പാണ്ടിക്കാട് മുസ്ലീം ലീഗ് പ്രവര്ത്തകന് കുത്തേറ്റുമരിച്ചു. പാണ്ടിക്കാട് ആര്യാടന് വീട്ടില്‍ മുഹമ്മദ് സമീര്‍ (26) ആണ് മരിച്ചത്. കൊലയ്ക്ക് പിന്നില്‍ സിപിഐഎമ്മാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. പ്രദേശത്ത് രാഷ്ട്രീയസംഘര്‍ഷം നിലനിന്നിരുന്നു. ബുധനാഴ്ച്ച രാത്രി 11 മണിയോടെ പാണ്ടിക്കാട് ഒറവമ്പുറത്ത് അങ്ങാടിയില്‍ സംഘര്‍ഷമുണ്ടായിരുന്നു. അടിപിടിക്കിടെ ലീഗ് പ്രവര്‍ത്തകനായ ഉമ്മറിന് പരുക്കേറ്റപ്പോള്‍ സമീപത്തുണ്ടായിരുന്ന സമീര്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെന്നും ഇതിനിടെ കുത്തേല്‍ക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗുരുതരമായി പരുക്കേറ്റ സമീറിനെ പെരിന്തമല്‍ണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മരിച്ചത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ […]

മലപ്പുറം പാണ്ടിക്കാട് മുസ്ലീം ലീഗ് പ്രവര്ത്തകന് കുത്തേറ്റുമരിച്ചു. പാണ്ടിക്കാട് ആര്യാടന് വീട്ടില്‍ മുഹമ്മദ് സമീര്‍ (26) ആണ് മരിച്ചത്. കൊലയ്ക്ക് പിന്നില്‍ സിപിഐഎമ്മാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. പ്രദേശത്ത് രാഷ്ട്രീയസംഘര്‍ഷം നിലനിന്നിരുന്നു.
ബുധനാഴ്ച്ച രാത്രി 11 മണിയോടെ പാണ്ടിക്കാട് ഒറവമ്പുറത്ത് അങ്ങാടിയില്‍ സംഘര്‍ഷമുണ്ടായിരുന്നു. അടിപിടിക്കിടെ ലീഗ് പ്രവര്‍ത്തകനായ ഉമ്മറിന് പരുക്കേറ്റപ്പോള്‍ സമീപത്തുണ്ടായിരുന്ന സമീര്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെന്നും ഇതിനിടെ കുത്തേല്‍ക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗുരുതരമായി പരുക്കേറ്റ സമീറിനെ പെരിന്തമല്‍ണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മരിച്ചത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാണ്ടിക്കാട് പ്രദേശത്ത് സിപിഐഎം-യുഡിഎഫ് സംഘര്‍ഷമുണ്ടായിരുന്നു. രാഷ്ട്രീയ കൊലപാതകമാണെന്നും ആക്രമണത്തിന് പിന്നില്‍ സിപിഐഎം ആണെന്നും യുഡിഎഫ് ആരോപിച്ചു. രാഷ്ട്രീയ സംഘര്‍ഷമുണ്ടായിട്ടില്ലെന്നും രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തേത്തുടര്‍ന്നാണ് ആക്രമണമെന്നുമാണ് സിപിഐഎമ്മിന്റെ വിശദീകരണം.