‘പ്രവര്‍ത്തിക്കുക അല്ലെങ്കില്‍, ഒഴിവാക്കുക’; രാഷ്ട്രീയകാര്യസമിതിയില്‍ നേതൃത്വത്തെ നിര്‍ത്തിപ്പൊരിക്കല്‍
തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് പരാജയത്തിന് ശേഷം ചേര്‍ന്ന കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം. നേതാക്കളെ കടന്നാക്രമിച്ച് കെ സുധാകരനും കെ മുരളീധരനും രംഗത്തെത്തി. കണക്കുകള്‍ നിരത്തി പരാജയം മറയ്ക്കാനാകില്ലെന്ന് കെ സുധാകരന് പറഞ്ഞു. താഴെത്തട്ട് മുതല്‍ അഴിച്ചുപണി വേണം. പ്രവര്‍ത്തിക്കാത്ത മുഴുവന്‍ ആളുകളേയും മാറ്റണമെന്നും കെ സുധാകരന് തുറന്നടിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടായില്ലെന്ന് കെപിസിസി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യോഗത്തില്‍ ആവര്‍ത്തിച്ചു. തോല്‍വി അംഗീകരിക്കണമെന്ന് ഷാനിമോള്‍ ഉസ്മാന് അഭിപ്രായപ്പെട്ടു. […]

തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് പരാജയത്തിന് ശേഷം ചേര്‍ന്ന കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം. നേതാക്കളെ കടന്നാക്രമിച്ച് കെ സുധാകരനും കെ മുരളീധരനും രംഗത്തെത്തി. കണക്കുകള്‍ നിരത്തി പരാജയം മറയ്ക്കാനാകില്ലെന്ന് കെ സുധാകരന് പറഞ്ഞു. താഴെത്തട്ട് മുതല്‍ അഴിച്ചുപണി വേണം. പ്രവര്‍ത്തിക്കാത്ത മുഴുവന്‍ ആളുകളേയും മാറ്റണമെന്നും കെ സുധാകരന് തുറന്നടിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടായില്ലെന്ന് കെപിസിസി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യോഗത്തില്‍ ആവര്‍ത്തിച്ചു.
തോല്‍വി അംഗീകരിക്കണമെന്ന് ഷാനിമോള്‍ ഉസ്മാന് അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പില്‍ നടന്നത് ഗ്രൂപ്പുകളിയാണെന്ന് പി ജെ കുര്യന് കുറ്റപ്പെടുത്തി. നേതാക്കള്‍ തമ്മിലുണ്ടായ വാക്പോര് അപകടമുണ്ടാക്കിയെന്ന് യോഗത്തില്‍ പൊതുവികാരമുയര്‍ന്നു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്കുപോക്ക് തിരിച്ചടിയായെന്ന് വിലയിരുത്തലുണ്ടായി. ഗ്രൂപ്പ് താല്പര്യങ്ങള്ക്ക് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രാധാന്യം നല്‍കിയെന്നും വിമര്‍ശനമുയര്‍ന്നു. വെല്‍ഫെയര്‍ വിവാദം ഒഴിവാക്കണമായിരുന്നു. കൃത്യമായ നിര്‍ദേശം നേതൃത്വം നല്‍കണമായിരുന്നെന്നും രാഷ്ട്രീയ കാര്യ യോഗത്തില്‍ വിമര്‍ശനമുണ്ടായി.