Top

തെരഞ്ഞെടുപ്പിന് തൊട്ടുമുന്നേ സംസ്ഥാനത്ത് ആര്‍എസ്എസില്‍ പുതിയ പ്രാന്തകാര്യവാഹ്; പി ഗോപാലന്‍കുട്ടിക്ക് പ്രാന്ത-ഗതി വിഗതി ചുമതല

നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് ആഴ്ച്ചകള്‍ മാത്രം അവശേഷിക്കെ ആര്‍എസ്എസ് സംസ്ഥാന ഘടകത്തില്‍ നേതൃമാറ്റം. പി ഗോപാലന്‍കുട്ടിയെ മാറ്റി പി എന്‍ ഈശ്വരനെ പ്രാന്ത കാര്യവാഹ് (സംസ്ഥാന സെക്രട്ടറി) ആയി തെരഞ്ഞെടുത്തു. ഗോപാലന്‍കുട്ടി പ്രാന്തകാര്യകാരി സദസ്യനായി (സംസ്ഥാനസമിതിയംഗം) തുടരും. ഗോപാലന്‍കുട്ടിക്ക് പ്രാന്ത-ഗതി വിഗതി വിഭാഗിന്റെ ചുമതലയും നല്‍കിയിട്ടുണ്ട്. ബെംഗളുരുവില്‍ ചേര്‍ന്ന അഖില ഭാരതീയ പ്രതിനിധി സഭയില്‍ വെച്ചാണ് ആര്‍എസ്എസ് തലപ്പത്തെ അഴിച്ചുപണി. ആര്‍എസ്എസ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പി എന്‍ ഈശ്വരന്‍ തൃശൂര്‍ ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ സ്വദേശിയാണ്. പത്ത് […]

21 March 2021 12:32 AM GMT

തെരഞ്ഞെടുപ്പിന് തൊട്ടുമുന്നേ സംസ്ഥാനത്ത് ആര്‍എസ്എസില്‍ പുതിയ പ്രാന്തകാര്യവാഹ്; പി ഗോപാലന്‍കുട്ടിക്ക് പ്രാന്ത-ഗതി വിഗതി ചുമതല
X

നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് ആഴ്ച്ചകള്‍ മാത്രം അവശേഷിക്കെ ആര്‍എസ്എസ് സംസ്ഥാന ഘടകത്തില്‍ നേതൃമാറ്റം. പി ഗോപാലന്‍കുട്ടിയെ മാറ്റി പി എന്‍ ഈശ്വരനെ പ്രാന്ത കാര്യവാഹ് (സംസ്ഥാന സെക്രട്ടറി) ആയി തെരഞ്ഞെടുത്തു. ഗോപാലന്‍കുട്ടി പ്രാന്തകാര്യകാരി സദസ്യനായി (സംസ്ഥാനസമിതിയംഗം) തുടരും. ഗോപാലന്‍കുട്ടിക്ക് പ്രാന്ത-ഗതി വിഗതി വിഭാഗിന്റെ ചുമതലയും നല്‍കിയിട്ടുണ്ട്. ബെംഗളുരുവില്‍ ചേര്‍ന്ന അഖില ഭാരതീയ പ്രതിനിധി സഭയില്‍ വെച്ചാണ് ആര്‍എസ്എസ് തലപ്പത്തെ അഴിച്ചുപണി.

ആര്‍എസ്എസ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പി എന്‍ ഈശ്വരന്‍ തൃശൂര്‍ ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ സ്വദേശിയാണ്. പത്ത് വര്‍ഷമായി പ്രാന്ത സഹകാര്യവാഹ് ആണ്. പ്രാന്ത സഹകാര്യവാഹകായിരുന്ന എം. രാധാകൃഷ്ണനെ കേരളവും തമിഴ്‌നാടും ചേര്‍ന്ന ദക്ഷിണ ക്ഷേത്രീയ സഹകാര്യവാഹകായി നിയോഗിച്ചു. എം രാധാകൃഷ്ണന്‍ ഇപ്പോള്‍ ജന്മഭൂമി മാനേജിങ് ഡയറക്ടറാണ്. കൊയിലാണ്ടി സ്വദേശി കെ പി രാധാകൃഷ്ണന്‍, തിരുവനന്തപുരം സ്വദേശി ടി വി പ്രസാദ് ബാബു എന്നിവരാണ് പുതിയ പ്രാന്ത സഹകാര്യവാഹകന്മാര്‍.

സുരേഷ് ജോഷി സ്ഥാനമൊഴിഞ്ഞതോടെ ആര്‍എസ്എസ് സര്‍കാര്യവാഹായി (ദേശീയ ജനറല്‍ സെക്രട്ടറി) കര്‍ണാടക ശിവമൊഗ്ഗയില്‍ നിന്നുള്ള ദത്താത്രേയ ഹൊസബലെ തെരഞ്ഞെടുക്കപ്പെട്ടു. ദത്താത്രേയ ഹൊസബലെ (65) 2009 മുതല്‍ സഹസര്‍കാര്യവാഹാണ്. ജനറല്‍ സെക്രട്ടറിയായി ബിജെപിയിലേക്ക് പോയ രാം മാധവിനെ ആര്‍എസ്എസ് ദേശീയ എക്‌സിക്യൂട്ടീവിലേക്ക് തിരിച്ചുകൊണ്ടുവന്നിട്ടുണ്ട്.

സത്സംഘ് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ശ്രീ എമ്മിനേക്കുറിച്ച് ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭയിലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സ്ഥാനമൊഴിഞ്ഞ ജനറല്‍ സെക്രട്ടറി സുരേഷ് ജോഷി യോഗ ഗുരുവുമായി നടത്തിയ ചര്‍ച്ചയേക്കുറിച്ചാണ് റിപ്പോര്‍ട്ടിലുള്ളത്. സര്‍സംഘചാലകും ജനറല്‍ സെക്രട്ടറിയും രാഷ്ട്രീയ, സാമൂഹിക മാനങ്ങളുള്ള സുപ്രധാന കൂടിക്കാഴ്ച്ചകള്‍ നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Next Story