‘നേതാക്കള്‍ പാര്‍ട്ടി വിട്ടുപോകുന്നത് രാഹുലിന് പ്രശ്നമല്ല’; രാജിക്ക് മുമ്പുള്ള സന്ദേശം പുറത്തുവിട്ട് പിസി ചാക്കോ
പ്രവര്‍ത്തകര്‍ പാര്‍ട്ടിവിടുന്നത് കോണ്‍ഗ്രസിനെ എങ്ങനെ ബാധിക്കുമെന്നത് രാഹുല്‍ ഗാന്ധിക്കൊരു പ്രശ്നമല്ലെന്ന് എന്‍സിപി നേതാവ് പിസി ചാക്കോ. കോണ്‍ഗ്രസ് വിടുന്നതിന് മുമ്പ് രാഹുലിനെ അക്കാര്യം അറിയിച്ചിരുന്നെന്നും അതിന് അദ്ദേഹത്തിന്റെ മറുപടി ‘പാര്‍ട്ടി വിടുന്നത് താങ്കള്‍ക്ക് വിനാശമാകും’ എന്നായിരുന്നുവെന്നും ചാക്കോ പറഞ്ഞു. മനോരമ ഓണ്ലൈനിന് നല്കിയ അഭിമുഖത്തിലായിരുന്നു പി സി ചാക്കോയുടെ പ്രതികരണം. ‘കോണ്‍ഗ്രസില്‍ നിന്നും രാജിവെക്കുന്നതിന്റെ തലേദിവസം രാഹുലിനെ വിളിച്ചു. ‘ നാളെ ഒരു പത്രസമ്മേളനം വിളിച്ചിട്ടുണ്ട്, ഞാന്‍ കോണ്‍ഗ്രസ് വിടുകയാണ് എന്ന് രാത്രി അദ്ദേഹത്തിന് ഞാന്‍ എസ്എംഎസ് […]
20 Jun 2021 6:37 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പ്രവര്‍ത്തകര്‍ പാര്‍ട്ടിവിടുന്നത് കോണ്‍ഗ്രസിനെ എങ്ങനെ ബാധിക്കുമെന്നത് രാഹുല്‍ ഗാന്ധിക്കൊരു പ്രശ്നമല്ലെന്ന് എന്‍സിപി നേതാവ് പിസി ചാക്കോ. കോണ്‍ഗ്രസ് വിടുന്നതിന് മുമ്പ് രാഹുലിനെ അക്കാര്യം അറിയിച്ചിരുന്നെന്നും അതിന് അദ്ദേഹത്തിന്റെ മറുപടി ‘പാര്‍ട്ടി വിടുന്നത് താങ്കള്‍ക്ക് വിനാശമാകും’ എന്നായിരുന്നുവെന്നും ചാക്കോ പറഞ്ഞു. മനോരമ ഓണ്ലൈനിന് നല്കിയ അഭിമുഖത്തിലായിരുന്നു പി സി ചാക്കോയുടെ പ്രതികരണം.
‘കോണ്‍ഗ്രസില്‍ നിന്നും രാജിവെക്കുന്നതിന്റെ തലേദിവസം രാഹുലിനെ വിളിച്ചു. ‘ നാളെ ഒരു പത്രസമ്മേളനം വിളിച്ചിട്ടുണ്ട്, ഞാന്‍ കോണ്‍ഗ്രസ് വിടുകയാണ് എന്ന് രാത്രി അദ്ദേഹത്തിന് ഞാന്‍ എസ്എംഎസ് അയച്ചു. ‘എന്തിനാണ് അതു ചെയ്യുന്നത്. അത് താങ്കള്‍ക്കു വിനാശകരമാകും’ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി. ‘എന്റെ നാശം ഒരു പ്രശ്നമല്ല, പാര്‍ട്ടിയുടെ നാശമാണ് എന്നെ അലട്ടുന്നത്. താങ്കളുടെ ഉപദേശത്തിന് നന്ദി’, പി സി ചാക്കോ പറഞ്ഞു.
ആളുകള്‍ കോണ്‍ഗ്രസ് വിട്ടു പോവുന്നത് കോണ്‍ഗ്രസിനെ എങ്ങനെ ബാധിക്കുമെന്ന് അദ്ദേഹത്തിന് ഒരു പ്രശ്നമേ അല്ലെന്നത് അത്ഭുതം തനിക്കു തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി വിടാന്‍ തീരുമാനിച്ചപ്പോള്‍ രാഹുലോ മറ്റു നേതാക്കളോ തടഞ്ഞില്ലേ എന്ന ചോദ്യത്തോട് പ്രതികരിക്കവെയായിരുന്നു ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
കോണ്‍ഗ്രസ് മുക്ത ഭാരതം പ്രഖ്യാപിച്ചത് മോദിയാണെങ്കിലും ഉദാസീന സമീപനത്തിലൂടെ രാഹുല്‍ ഗാന്ധിയാണ് അത് നടപ്പാക്കുന്നതെന്ന് പിസി ചാക്കോ വിമര്‍ശിച്ചു. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനമേറ്റെടുത്ത് ഭാരതപര്യടനം നടത്തിയാല്‍ ജനങ്ങള്‍ അദ്ദേഹത്തെ സ്വീകരിക്കും. എന്നാല്‍ അദ്ദേഹം അതിനു തയ്യാറാവില്ല, വിമുഖതയാണ് രാഹുലിന്റെ മുഖമുദ്ര. ‘സ്ഥിരത എന്ന സവിശേഷത അദ്ദേഹത്തിന് ഇല്ല. ഇന്നു പറയുന്നതല്ല നാളെ പറയുന്നത്. കോണ്‍ഗ്രസിന്റെ പരമ്പരാഗത ശൈലികളോട് രാഹുല്‍ ഗാന്ധിക്ക് വലിയ എതിര്‍പ്പാണുള്ളത്. പക്ഷെ ബദല്‍ മുന്നോട്ട് വെക്കാനുമില്ലെന്നും പി സി ചാക്കോ കൂട്ടിച്ചേര്‍ത്തു.
- TAGS:
- CONGRESS
- NCP
- PC Chacko
- Rahul Gandhi