സ്കോളര്‍ഷിപ്പിന്റെ എണ്ണം കുറയ്ക്കില്ലെന്ന സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമെന്ന് പ്രതിപക്ഷ നേതാവ്; ‘യുഡിഎഫിന് ഏക അഭിപ്രായം’
ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിഷയത്തില്‍ യുഡിഎഫിന് ഏക അഭിപ്രായമാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സ്കോളര്‍ഷിപ്പുകളുടെ എണ്ണം കുറയ്ക്കരുതെന്നും സച്ചാര്‍ കമ്മിറ്റി ശുപാര്‍ശ പ്രകാരം മുസ്ലീങ്ങള്‍ക്ക് നല്കി വരുന്നത് അതുപോലെ തന്നെ തുടരണമെന്നും വി ഡി സതീശന് പറഞ്ഞു. സ്കോളര്‍ഷിപ്പിന്റെ എണ്ണം കുറയ്ക്കില്ല എന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റു ന്യനപക്ഷ വിഭാഗങ്ങള്‍ക്ക് സ്കോളര്‍ഷിപ്പ് ജനസംഖ്യാനുപാതികമായി നല്‍കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്കോളര്‍ഷിപ്പ് വിഷയത്തില്‍ യുഡിഎഫിനുള്ള ഭിന്നതയുണ്ടെന്ന് വാദം നിലനില്‍ക്കുന്നതിനിടയിലാണ് നിലപാട് വ്യക്തമാക്കി […]
22 July 2021 5:30 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിഷയത്തില്‍ യുഡിഎഫിന് ഏക അഭിപ്രായമാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സ്കോളര്‍ഷിപ്പുകളുടെ എണ്ണം കുറയ്ക്കരുതെന്നും സച്ചാര്‍ കമ്മിറ്റി ശുപാര്‍ശ പ്രകാരം മുസ്ലീങ്ങള്‍ക്ക് നല്കി വരുന്നത് അതുപോലെ തന്നെ തുടരണമെന്നും വി ഡി സതീശന് പറഞ്ഞു. സ്കോളര്‍ഷിപ്പിന്റെ എണ്ണം കുറയ്ക്കില്ല എന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മറ്റു ന്യനപക്ഷ വിഭാഗങ്ങള്‍ക്ക് സ്കോളര്‍ഷിപ്പ് ജനസംഖ്യാനുപാതികമായി നല്‍കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്കോളര്‍ഷിപ്പ് വിഷയത്തില്‍ യുഡിഎഫിനുള്ള ഭിന്നതയുണ്ടെന്ന് വാദം നിലനില്‍ക്കുന്നതിനിടയിലാണ് നിലപാട് വ്യക്തമാക്കി സതീശന് രംഗത്തെത്തിയത്. സ്കോളര്‍ഷിപ്പ് വിഷയത്തില്‍ താന്‍ ആരുടെയും സമ്മര്ദത്തിലായിട്ടില്ലെന്നും അതിന് ആരും ശ്രമിച്ചിട്ടില്ലെന്നും സതീശന് കൂട്ടിച്ചേർത്തു.
ഇതിനിടെ ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിഷയവുമായി ബന്ധപ്പെട്ട ഭാവി പരിപാടികള്‍ ചര്‍ച്ചചെയ്യാന്‍ ലീഗ് മുസ്ലീം സമുദായ നേതാക്കളുടെ യോഗം വിളിച്ചു. ഇന്ന് വൈകീട്ട് ഏഴരയ്ക്ക് ഓണ്‍ലൈനായാണ് യോഗം. അനുപാതം റദ്ദാക്കിയതിനെതിരെ സ്വീകരിക്കേണ്ട നിയമനടപടികള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇന്ന് ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.
മുസ്ലീങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളില്‍ കുറവുവരുത്തരുതെന്നും ക്രൈസ്തവ വിഭാഗങ്ങള്‍ക്കായി പ്രത്യേക പദ്ധതി ആവിഷ്കരിക്കരിക്കണമെന്നുമാണ് നിലവില്‍ യുഡിഎഫിന്റെ നിലപാട്. ഏകീകൃത നിലപാട് രൂപീകരിക്കാനായുള്ള യുഡിഎഫ് ചര്‍ച്ചകളിലാണ് സമവായമുണ്ടായത്.
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് മരവിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ കാരണമായെന്ന പ്രചാരണം ശക്തമാക്കി ന്യൂന പക്ഷ സ്കോളര്‍ഷിപ്പ് രാഷ്ട്രീയ ആയുധമാക്കാനാണ് ലീഗ് തയ്യാറെടുക്കുന്നത്. വിഷയം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുമ്പോഴും തല്ക്കാലം നിയമ നടപടിയുമായി മുന്നോട്ട് പോവേണ്ടതില്ലെന്ന നിലപാടാണ് ലീഗ് നേതൃത്വത്തിന് ഉള്ളതെന്നാണ് റിപ്പോര്‍ട്ട്. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ മുസ്ലീം സമുദായത്തിന്റെ ഉന്നമനം ലക്ഷ്യമിട്ടാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് ന്യൂന പക്ഷ വിഷയമായി മാറിയിട്ടുണ്ട്.
ദേശീയ ന്യൂനപക്ഷ കമീഷന് ആക്ട് പ്രകാരമാണ് ന്യൂനപക്ഷത്തെ നിര്‍വചിച്ച് ഡിവിഷന് ബെഞ്ച് 80:20 അനുപാതം റദ്ദാക്കിയത്. കൂടാതെ ന്യൂനപക്ഷ വകുപ്പിന് കീഴിലാണ് ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുന്നതും. ഇത്തരം ആനുകൂല്യങ്ങള്‍ ഒരു വിഭാഗത്തിന് മാത്രം നല്‍കുന്നത് ശരിയല്ലെന്ന നിലപാടിയിരുന്നു ഹൈക്കോടതി സ്വീകരിച്ചത്. ഈ സാഹചര്യത്തില്‍ ഹൈക്കോടതി ഉത്തരവിന് എതിരെ നിയമനടപടികള്‍ സ്വീകരിച്ചാല്‍ മേല്‍കോടതികള്‍ ഉള്‍പ്പെടെ സമാനമായ നിലപാട് സ്വീകരിച്ചേക്കുമെന്ന വിലയിരുത്തലാണ് മുസ്ലീം ലീഗിനുള്ളത് എന്നാണ് റിപ്പോര്‍ട്ട്. ഇതോടെയാണ് വിഷയം രാഷ്ട്രീയമായ ഉപയോഗിക്കാന്‍ നീങ്ങുന്നത്.
ALSO READ: സംസ്ഥാനത്ത് ടാറ്റ കണ്‍സള്‍ട്ടന്‍സിയുടെ 1350 കോടിയുടെ നിക്ഷേപം; ധാരണയായെന്ന് മന്ത്രി രാജീവ് സഭയില്‍