Top

‘ക്യാപ്റ്റന്‍’ ഒരിക്കലും ‘ലീഡറി’ന്‌ ബദലാകില്ല; ക്യാപ്റ്റനെ പി ജയരാജന്‍ പോലും അംഗീകരിക്കുന്നില്ലെന്ന്‌ കെ മുരളീധരന്‍

തിരുവനന്തപുരം: കെ കരുണാകരന്റെ ലീഡര്‍ എന്ന പേരിനെ ക്യാപ്റ്റന്‍ വിശേഷണവുമായി താരതമ്യം ചെയ്ത കോടിയേരിയുടെ പ്രസ്താവനയ്ക്കു മറുപടിയുമായി കെ മുരളീധരന്‍. ‘ക്യാപ്റ്റന്‍’ ഒരിക്കലും ‘ലീഡര്‍’ എന്ന പേരിന് ബദല്‍ ആകില്ല. ക്യാപ്റ്റനെ പി ജയരാജന്‍ പോലും അംഗീകരിക്കുന്നില്ലെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവും നേമത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ മുരളീധരന്റെ പ്രതികരണം. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ജവഹര്‍നഗര്‍ സ്‌കൂളില്‍ വോട്ടുചെയ്തതിനുശേഷം മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലായിരുന്നു മുരളീധരന്റെ മറുപടി. കരുണാകരനെ ‘ലീഡര്‍’ എന്ന് വിളിച്ചത് പോലയൊണ് മുഖ്യമന്ത്രിയെ ‘ക്യാപ്റ്റന്‍’ എന്ന് വിളിക്കുന്നതെന്ന് പറഞ്ഞായിരുന്നു രണ്ട് […]

6 April 2021 10:38 AM GMT

‘ക്യാപ്റ്റന്‍’ ഒരിക്കലും ‘ലീഡറി’ന്‌  ബദലാകില്ല;  ക്യാപ്റ്റനെ പി ജയരാജന്‍ പോലും അംഗീകരിക്കുന്നില്ലെന്ന്‌  കെ മുരളീധരന്‍
X

തിരുവനന്തപുരം: കെ കരുണാകരന്റെ ലീഡര്‍ എന്ന പേരിനെ ക്യാപ്റ്റന്‍ വിശേഷണവുമായി താരതമ്യം ചെയ്ത കോടിയേരിയുടെ പ്രസ്താവനയ്ക്കു മറുപടിയുമായി കെ മുരളീധരന്‍. ‘ക്യാപ്റ്റന്‍’ ഒരിക്കലും ‘ലീഡര്‍’ എന്ന പേരിന് ബദല്‍ ആകില്ല. ക്യാപ്റ്റനെ പി ജയരാജന്‍ പോലും അംഗീകരിക്കുന്നില്ലെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവും നേമത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ മുരളീധരന്റെ പ്രതികരണം. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ജവഹര്‍നഗര്‍ സ്‌കൂളില്‍ വോട്ടുചെയ്തതിനുശേഷം മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലായിരുന്നു മുരളീധരന്റെ മറുപടി.

കരുണാകരനെ ‘ലീഡര്‍’ എന്ന് വിളിച്ചത് പോലയൊണ് മുഖ്യമന്ത്രിയെ ‘ക്യാപ്റ്റന്‍’ എന്ന് വിളിക്കുന്നതെന്ന് പറഞ്ഞായിരുന്നു രണ്ട് വിശേഷണങ്ങളെയും കോടിയേരി താരതമ്യം ചെയ്തത്. ജനങ്ങള്‍ ആദരവോടെ വിളിക്കുന്ന പേരാണ് ക്യാപ്റ്റനെന്നായിരുന്നു കോടിയേരിയുടെ പരാമര്‍ശം.

വലിയ രീതിയില്‍ ചര്‍ച്ചയായ മുഖ്യമന്ത്രിയുടെ ക്യാപ്റ്റന്‍ വിശേഷണത്തില്‍ എല്‍ഡിഎഫിനുള്ളില്‍ നിന്ന് വ്യത്യസ്തമായ പ്രതികരണങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. വിഷയത്തില്‍ പ്രതികരിച്ചപ്പോള്‍ പിണറായി വിജയനെ ക്യാപ്റ്റന്‍ എന്ന നിലയിലല്ല, സഖാവ് എന്ന നിലയിലാണ് പാര്‍ട്ടി വിളിക്കുന്നതും വിശേഷിപ്പിക്കുന്നതെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ മുന്‍പ് പറഞ്ഞത്.

പാര്‍ട്ടിയെ സംബന്ധിച്ച് എല്ലാവരും സഖാക്കളാണ്. സഖാവ് പിണറായി വിജയന്‍ എന്നാണു മുഖ്യമന്ത്രി അറിയപ്പെടുന്നത്. ചിലയാളുകള്‍ അദ്ദേഹത്തെ അങ്ങനെ വിശേഷിപ്പിക്കുന്നുണ്ടാവാം എന്നാല്‍ പാര്‍ട്ടി ഔദ്യോഗികമായോ പാര്‍ട്ടി പ്രസിദ്ധീകരണങ്ങളോ അങ്ങനെ അവതരിപ്പിക്കുന്നില്ലെന്നായിരുന്നു കണ്ണൂര്‍ പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ കോടിയേരി പ്രതികരിച്ചത്.

ജനങ്ങളോട് ചേര്‍ന്നു നില്‍ക്കുമ്പോള്‍, അവര്‍ സ്‌നേഹഹസൂചകമായി പല തരത്തിലും ഇഷ്ടം പ്രകടിപ്പിക്കുമെന്നും പിന്നാലെ പ്രതികരിച്ച സിപിഐഎം നേതാവ്‌ പി ജയരാജന്‍ പറഞ്ഞു.

ചിലര്‍ പാട്ടെഴുതി ഇഷ്ടം പ്രകടിപ്പിക്കും, ചിലര്‍ ഫോട്ടോ വെച്ച് ഇഷ്ടം പ്രകടിപ്പിക്കും, ചിലര്‍ ടാറ്റു ചെയ്തു ഇഷ്ടം പ്രകടിപ്പിക്കും. എന്നാല്‍ കമ്യൂണിസ്റ്റുകാര്‍ വ്യക്തിപൂജയില്‍ അഭിരമിക്കുന്നവരല്ല. കോടിയേരി പറഞ്ഞതു പോലെ, ഈ പാര്‍ട്ടിയില്‍ ‘എല്ലാവരും സഖാക്ക’ളാണ്. പാര്‍ട്ടിയാണ് ക്യാപ്റ്റന്‍

പി ജയരാജന്‍

എന്നാല്‍ പരോക്ഷ വിമര്‍ശനമായി വിലയിരുത്തപ്പെട്ട പരാമര്‍ശം വിവാദമായതോടെ പിന്നീട് വിശദീകരണവുമായി പി ജയരാജന്‍ രംഗത്തെത്തുകയും ചെയ്തു. തന്റെ പോസ്റ്റ് വളച്ചൊടിച്ചതാണെന്നും പിണറായി വിജയന്‍ ഒറ്റ മനസോടെ തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുന്ന എല്‍ഡിഎഫിന്റെ ടീം ലീഡറാണെന്നുമായിരുന്നു രണ്ടാമത്തെ പ്രതികരണം.

ക്യാപ്റ്റന്‍ വിളി തള്ളാത്ത മുഖ്യമന്ത്രിയുടെ പ്രതികരണം വിഷയത്തില്‍ ആശയക്കുഴപ്പമുണ്ടാക്കേണ്ട എന്നായിരുന്നു. ക്യാപ്റ്റന്‍ എന്നാല്‍ നേതാവ്, നയിക്കുന്നയാള്‍ എന്നേ അര്‍ത്ഥമുള്ളൂ, അതിനെ വിവാദമാക്കേണ്ട ആവശ്യമില്ല എന്ന് ഇ പി ജയരാജനും പ്രതികരിച്ചു.

നേതൃത്വപാടത്തെ ആളുകള്‍, സമൂഹം നോക്കിക്കാണുന്നതിന്റെ അതിന്റെ ഭാഗമായി വരുന്നതാണ് ചില പ്രതികരണങ്ങളാണ് ചില വിളികള്‍. സ്വാഭാവികമായും ലഭിക്കുന്ന ആദരവിനെ വളച്ചൊടിക്കേണ്ടതില്ലെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്റെ പ്രതികരണം.

Next Story