ഗാസയില്‍ മരണ സംഖ്യ ഉയരുന്നു; ഇസ്രായേല്‍ അതിര്‍ത്തിയിലേക്ക് ലെബനനില്‍ നിന്നും വന്‍ പ്രതിഷേധമെത്തുന്നുന്നെന്ന് സൂചന
പാലസ്തീന്-ഇസ്രായേല്‍ സംഘര്‍ഷം അതിരൂക്ഷമായി തുടരവെ ഇസ്രായേലിന്റെ അതിര്‍ത്തി രാജ്യങ്ങളില്‍ പ്രതിഷേധം ശക്തമാവുന്നു. പാലസ്തീന് ജനങ്ങള്‍ക്ക് ഐക്യധാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് ലെബനനില്‍ നിന്നും വന്‍ ജനാവലി അതിര്‍ത്തിയിലേക്ക് എത്താനിരിക്കുന്നു എന്നാണ് പശ്ചിമേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നഹര്‍ അല്‍ ബാരെദ് ക്യാമ്പില്‍ നിന്നും ലെബനീസ്-പാലസ്തീന് ബേര്ഡറിലേക്ക് ബസുകളിലാണ് പ്രതിഷേധക്കാര്‍ പുറപ്പെട്ടിരിക്കുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇസ്രായേല്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഒരു ലെബനീസ് യുവാക്കള്‍ക്ക് നേരെ വെടിവെപ്പ് നടന്നിരുന്നു. ഇവരില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. […]

പാലസ്തീന്-ഇസ്രായേല്‍ സംഘര്‍ഷം അതിരൂക്ഷമായി തുടരവെ ഇസ്രായേലിന്റെ അതിര്‍ത്തി രാജ്യങ്ങളില്‍ പ്രതിഷേധം ശക്തമാവുന്നു. പാലസ്തീന് ജനങ്ങള്‍ക്ക് ഐക്യധാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് ലെബനനില്‍ നിന്നും വന്‍ ജനാവലി അതിര്‍ത്തിയിലേക്ക് എത്താനിരിക്കുന്നു എന്നാണ് പശ്ചിമേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നഹര്‍ അല്‍ ബാരെദ് ക്യാമ്പില്‍ നിന്നും ലെബനീസ്-പാലസ്തീന് ബേര്ഡറിലേക്ക് ബസുകളിലാണ് പ്രതിഷേധക്കാര്‍ പുറപ്പെട്ടിരിക്കുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇസ്രായേല്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഒരു ലെബനീസ് യുവാക്കള്‍ക്ക് നേരെ വെടിവെപ്പ് നടന്നിരുന്നു. ഇവരില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. കൊല്ലപ്പെട്ടത് തങ്ങളുടെ അംഗമാണെന്ന് അന്താരാഷ്ട്ര ഭീകര പട്ടികയിലുള്ള ലെബനനിലെ ഹിസ്ബൊള്ള സംഘം അറിയിച്ചിരുന്നു.
ഇതിനിടെ സിറിയയില്‍ അതിര്‍ത്തിയിലേക്ക് റോക്കറ്റ് ആക്രമണം നടന്നെന്ന് ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി. മൂന്ന് റോക്കറ്റുകള്‍ ഇസ്രായേലിലേക്ക് അയച്ചെന്നും ഇവയിലൊന്ന് സിറിയയിലേക്ക് തന്നെ പതിച്ചെന്നും മറ്റ് രണ്ട് റോക്കറ്റുകള്‍ തുറന്ന ഭൂപ്രദേശത്ത് പതിച്ചതായും ആര്‍ക്കു പരിക്കുകളില്ലെന്നും ഇസ്രായേല്‍ സേന ട്വീറ്റ് ചെയ്തു. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
അതിര്‍ത്തിക്കു സമീപം ജോര്‍ദാനില്‍ നിന്നുള്ള സമാധാനപരമായ പ്രതിഷേധവും നടക്കുന്നുണ്ട്. ഹാമസ്-ഇസ്രായേല്‍ സേന റോക്കറ്റ് ആക്രമണം അതിരൂക്ഷമായി തുടരുകയാണ്. ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ 139 പേര് ഇതുവരെ കൊല്ലപ്പെട്ടു. ഇതില്‍ 39 കുട്ടികളും 22 സ്ത്രീകളും ഉള്‍പ്പെടുന്നു. 1000ത്തിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഗുരുതര സ്ഥിതി തുടരുന്ന ഗാസയിലേക്ക് ഈജിപ്ത് രക്ഷാപ്രവര്‍ത്തനത്തിന് ആംബുലന്‍സുകള്‍ അയച്ചിട്ടുണ്ട്. ഇസ്രായേല്‍ നഗരങ്ങളിലും സംഘര്‍ഷാവസ്ഥ തുടരുകയാണ്.