Top

‘കൊക്കയിലേക്ക് ഇടിച്ച് തെറിപ്പിച്ച് ഷോണ്‍ നിര്‍ത്താതെ പോയി’; ആരോപണത്തിലുറച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍

കോട്ടയം: തെരഞ്ഞെടുപ്പ് പര്യടനത്തിനിടയിലേക്ക് ഷോണ്‍ ജോര്‍ജ് വണ്ടി ഇടിച്ചുകയറ്റുകയും നിര്‍ത്താതെ പോവുകയുമായിരുന്നെന്ന് ആവര്‍ത്തിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍. ബ്രേക്ക് ചവിട്ടാന്‍ ശ്രമിച്ചിട്ടും ഇടിയുടെ ആഘാതത്തില്‍ വണ്ടിയുടെ നിയന്ത്രണം കൊക്കയിലേക്ക് വീണെന്നും വണ്ടിയിടിച്ച ശേഷം ഷോണ്‍ നിര്‍ത്താതെ പോവുകയായിരുന്നെന്നും പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. ‘ബ്രേക്ക് ചവിട്ടാന്‍ കഴിയുന്നതിന്റെ പരമാവധി ഞാന്‍ ശ്രമിച്ചു. ഷോണിന്റെ വണ്ടിയുടെ പുറകുഭാഗം ഞങ്ങളുടെ വണ്ടിയില്‍ ഇടിച്ചു. നിയന്ത്രണം വിട്ട് വലിയ കൊക്കയിലേക്കാണ് ഞങ്ങള്‍ വീണത്. വണ്ടി ഇടിച്ച് കഴിഞ്ഞപ്പോള്‍ത്തന്നെ കൂടെയുണ്ടായിരുന്ന ആളോട് ഞാന്‍ ചാടിക്കോളാന്‍ […]

27 March 2021 10:29 AM GMT

‘കൊക്കയിലേക്ക് ഇടിച്ച് തെറിപ്പിച്ച് ഷോണ്‍ നിര്‍ത്താതെ പോയി’; ആരോപണത്തിലുറച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍
X

കോട്ടയം: തെരഞ്ഞെടുപ്പ് പര്യടനത്തിനിടയിലേക്ക് ഷോണ്‍ ജോര്‍ജ് വണ്ടി ഇടിച്ചുകയറ്റുകയും നിര്‍ത്താതെ പോവുകയുമായിരുന്നെന്ന് ആവര്‍ത്തിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍. ബ്രേക്ക് ചവിട്ടാന്‍ ശ്രമിച്ചിട്ടും ഇടിയുടെ ആഘാതത്തില്‍ വണ്ടിയുടെ നിയന്ത്രണം കൊക്കയിലേക്ക് വീണെന്നും വണ്ടിയിടിച്ച ശേഷം ഷോണ്‍ നിര്‍ത്താതെ പോവുകയായിരുന്നെന്നും പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

‘ബ്രേക്ക് ചവിട്ടാന്‍ കഴിയുന്നതിന്റെ പരമാവധി ഞാന്‍ ശ്രമിച്ചു. ഷോണിന്റെ വണ്ടിയുടെ പുറകുഭാഗം ഞങ്ങളുടെ വണ്ടിയില്‍ ഇടിച്ചു. നിയന്ത്രണം വിട്ട് വലിയ കൊക്കയിലേക്കാണ് ഞങ്ങള്‍ വീണത്. വണ്ടി ഇടിച്ച് കഴിഞ്ഞപ്പോള്‍ത്തന്നെ കൂടെയുണ്ടായിരുന്ന ആളോട് ഞാന്‍ ചാടിക്കോളാന്‍ പറഞ്ഞു. എനിക്ക് പിടികിട്ടിയത് ഒരു ചെമ്പരത്തിയുടെ കമ്പാണ്. ആ കമ്പില്‍ പിടിച്ച് കിടക്കുകയാണ് ചെയ്തത്. എന്റെ വണ്ടിയടക്കം താഴെപ്പോയി’, അപകടത്തില്‍പ്പെട്ട ഒരാള്‍ പറഞ്ഞു.

‘6006 എന്ന നമ്പറുള്ള വണ്ടിയാണ് വന്നിടിച്ചത്. ഇടിച്ച് കഴിഞ്ഞ് വണ്ടി നിര്‍ത്താതെ പോയി. വണ്ടി ഓടിച്ചിരുന്നത് ഷോണ്‍ ജോര്‍ജ്ജാണ്. താഴെനിന്നും കയറിവരുന്ന പ്രവര്‍ത്തകര്‍ ഷോണ്‍ ജോര്‍ജ്ജിനെ കൃത്യമായി കണ്ടതാണ്. ഷോണ്‍ ജില്ലാ പഞ്ചായത്തംഗമാണ്. അദ്ദേഹത്തിന്റെ വണ്ടി കണ്ടാല്‍ അറിയാം’, പര്യടനത്തിലുണ്ടായിരുന്ന എല്‍ഡിഎഫ് പ്രവര്‍ത്തകന്‍ വ്യക്തമാക്കി.

ഇടതുമുന്നണി സ്ഥാനാര്‍ഥി അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ പൂഞ്ഞാര്‍ പഞ്ചായത്തിലെ പര്യടനത്തിനിടയിലേക്ക് ഷോണ്‍ വാഹനം ഇടിച്ചുകയറ്റിയെന്നാണ് ഇടതുമുന്നണി പ്രവര്‍ത്തകരുടെ ആരോപണം. സംഭവത്തില്‍ പരുക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ പി കെ തോമസ് പുളിമൂട്ടില്‍, ഷിബു എന്നിവരെയാണ് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അക്രമണത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഈരാറ്റുപേട്ടയില്‍ നടത്തിയ പ്രതിഷേധ പ്രകടനം നടത്തി.

എന്നാല്‍, ആരോപണങ്ങള്‍ നിഷേധിച്ച് ഷോണ്‍ ജോര്‍ജ് രംഗത്തെത്തിയിട്ടുണ്ട്. വിഷയദാരിദ്ര്യം കൊണ്ടും പരാജയഭീതി കൊണ്ടും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സൃഷ്ടിച്ച കഥയാണതെന്നും അവര്‍ക്ക് ഭ്രാന്താണെന്നുമാണ് ഷോണിന്റെ പ്രതികരണം.

ഷോണ്‍ ജോര്‍ജ് പറഞ്ഞത് ഇങ്ങനെ: ”ഞാന്‍ കൈപ്പള്ളിയില്‍ നിന്ന് ഏണ്ടയാറിലേക്ക് വരുകയായിരുന്നു. അപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വാഹനവ്യൂഹം കടന്നുപോയി. അവരെ എല്ലാവരെയും ഞാന്‍ കൈ പൊക്കി കാണിച്ചു, സ്ഥാനാര്‍ത്ഥിയെയും കാണിച്ചു. അത് കഴിഞ്ഞ ഒരു കിലോമീറ്റര്‍ മുന്നോട്ട് വന്നപ്പോള്‍ ഒരു ബൈക്കില്‍ രണ്ടു പേര്‍ നല്ല മദ്യലഹരിയില്‍ എന്റെ വാഹനത്തിന് നേരെ വന്നു. എന്റെ വാഹനം വെട്ടിച്ച് മാറ്റി. അതിനിടയില്‍ ബൈക്ക് ചെറുതായൊന്ന് തട്ടി. പിന്നെ ആ വാഹനം പിന്നെയും 100 മീറ്റര്‍ കൂടി മുന്നോട്ട് പോയി, കുഴിയിലേക്ക് ചാടി. ഞാന്‍ പെട്ടെന്ന് വാഹനത്തില്‍ നിന്നിറങ്ങി നാട്ടുകാരെയും കൂട്ടി, അവരെ ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മടങ്ങിയത്. അവര്‍ വിഷയദാരിദ്ര്യം കൊണ്ടും പരാജയഭീതി കൊണ്ടും ഉണ്ടാക്കിയ കഥയാണത്. അവര്‍ക്ക് ഭ്രാന്താണ്. എന്റെ വാഹനം ആര്‍ക്കും പരിശോധിക്കും. എനിക്കെന്താ ഭ്രാന്താണോ, ഒരു സ്ഥാനാര്‍ത്ഥിയുടെ വാഹനവ്യൂഹത്തിന് നേരെ വണ്ടിയിടിച്ച് കയറ്റാന്‍. എന്റെ അപ്പന്‍ മത്സരിക്കുമ്പോള്‍ അത് ദോഷമായിട്ട് വരുമോ, ഗുണമാകുമോ? ഞാനൊരു ജനപ്രതിനിധിയാണ്. ഞാന്‍ അത്ര ബോധമില്ലാത്തവനാണോ.?’

Next Story