കോണ്‍ഗ്രസിന്റെ ഉറച്ചകോട്ടകളെല്ലാം തകര്‍ത്ത് തൃശ്ശൂരില്‍ ഇടത്; ജില്ലാ പഞ്ചായത്തില്‍ 29ല്‍ 24 ഉം നേടി
തൃശ്ശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തെത്തിയപ്പോള്‍ തൃശ്ശൂരില്‍ എല്‍ഡിഎഫിന് തകര്‍പ്പന്‍ ജയം. ജില്ലാപഞ്ചായത്തിലെ 29 സീറ്റുകളില്‍ 24 ഉം ഇടതുപക്ഷം തൂത്തുവാരി. 2005ലെ തെരഞ്ഞെടുപ്പിന്റെ ആവര്‍ത്തനമായിരുന്നു എല്‍ഡിഎഫ് ജില്ലയില്‍ ഇക്കുറി നടത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ നാലുസീറ്റുകള്‍ അധികം നേടിയാണ് എല്‍ഡിഎഫിന്റെ വിജയം. ഇവിടെ യുഡിഎഫ് ഒമ്പതില്‍നിന്ന് അഞ്ചിലേക്ക് ചുരുങ്ങി. കോണ്‍ഗ്രസിന്റെ ശക്തമായ കോട്ടകളില്‍ പലതും തകര്‍ത്തായിരുന്നു എല്‍ഡിഎഫ് തേരോട്ടം. യുവാക്കള്‍ക്കും ബ്ലോക്ക്-പഞ്ചായത്തുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്കും സീറ്റ് നല്‍കിയായിരുന്നു എല്‍ഡിഎഫിന്റെ നീക്കം. അത് വിജയം കണ്ടെന്നാണ് തെരഞ്ഞെടുപ്പ് […]

തൃശ്ശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തെത്തിയപ്പോള്‍ തൃശ്ശൂരില്‍ എല്‍ഡിഎഫിന് തകര്‍പ്പന്‍ ജയം. ജില്ലാപഞ്ചായത്തിലെ 29 സീറ്റുകളില്‍ 24 ഉം ഇടതുപക്ഷം തൂത്തുവാരി. 2005ലെ തെരഞ്ഞെടുപ്പിന്റെ ആവര്‍ത്തനമായിരുന്നു എല്‍ഡിഎഫ് ജില്ലയില്‍ ഇക്കുറി നടത്തിയത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ നാലുസീറ്റുകള്‍ അധികം നേടിയാണ് എല്‍ഡിഎഫിന്റെ വിജയം. ഇവിടെ യുഡിഎഫ് ഒമ്പതില്‍നിന്ന് അഞ്ചിലേക്ക് ചുരുങ്ങി. കോണ്‍ഗ്രസിന്റെ ശക്തമായ കോട്ടകളില്‍ പലതും തകര്‍ത്തായിരുന്നു എല്‍ഡിഎഫ് തേരോട്ടം.
യുവാക്കള്‍ക്കും ബ്ലോക്ക്-പഞ്ചായത്തുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്കും സീറ്റ് നല്‍കിയായിരുന്നു എല്‍ഡിഎഫിന്റെ നീക്കം. അത് വിജയം കണ്ടെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. 2010ല്‍ ഉണ്ടായ ഇടര്‍ച്ചയെ കവച്ചുവെച്ചായിരുന്നു എല്‍ഡിഎഫിന്റെ നേട്ടം.