ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളിയില്‍ വിജയം എല്‍ഡിഎഫിന്
കോട്ടയം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ പഞ്ചായത്തായ പുതുപ്പള്ളിയില്‍ ജയം ഇക്കുറി എല്‍ഡിഎഫിന്. ഉമ്മന്‍ചാണ്ടിയെ കഴിഞ്ഞ അമ്പത് വര്‍ഷമായി നിയമസഭയിലേക്ക് അയക്കുന്ന മണ്ഡലത്തിലെ പഞ്ചായത്താണ് പുതുപ്പള്ളി. യുഡിഎഫിന്റെ ഏഴ് സ്ഥാനാര്‍ത്ഥികളാണ് ഇവിടെ ജയിച്ചത്. എല്‍ഡിഎഫ് ആറിടത്തും എല്‍ഡിഎഫ് സ്വതന്ത്രര്‍ രണ്ടിടത്തും വിജയിച്ചു. ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിനൊപ്പം ചേര്‍ന്നതാണ് മുന്നണിയെ സഹായിച്ചത്. ഉമ്മന്‍ചാണ്ടിയുടെ സ്വന്തം പഞ്ചായത്തായ പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് പ്രതീക്ഷ വെച്ചിരുന്നു. കഴിഞ്ഞ തവണ മികച്ച മുന്നേറ്റം നടത്താന്‍ എല്‍ഡിഎഫിന് കഴിഞ്ഞിരുന്നു. 18 […]

കോട്ടയം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ പഞ്ചായത്തായ പുതുപ്പള്ളിയില്‍ ജയം ഇക്കുറി എല്‍ഡിഎഫിന്. ഉമ്മന്‍ചാണ്ടിയെ കഴിഞ്ഞ അമ്പത് വര്‍ഷമായി നിയമസഭയിലേക്ക് അയക്കുന്ന മണ്ഡലത്തിലെ പഞ്ചായത്താണ് പുതുപ്പള്ളി.
യുഡിഎഫിന്റെ ഏഴ് സ്ഥാനാര്‍ത്ഥികളാണ് ഇവിടെ ജയിച്ചത്. എല്‍ഡിഎഫ് ആറിടത്തും എല്‍ഡിഎഫ് സ്വതന്ത്രര്‍ രണ്ടിടത്തും വിജയിച്ചു.
ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിനൊപ്പം ചേര്‍ന്നതാണ് മുന്നണിയെ സഹായിച്ചത്.
ഉമ്മന്‍ചാണ്ടിയുടെ സ്വന്തം പഞ്ചായത്തായ പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് പ്രതീക്ഷ വെച്ചിരുന്നു. കഴിഞ്ഞ തവണ മികച്ച മുന്നേറ്റം നടത്താന്‍ എല്‍ഡിഎഫിന് കഴിഞ്ഞിരുന്നു. 18 സീറ്റുള്ള പഞ്ചായത്തില്‍ 7 സീറ്റുകളാണ് എല്‍ഡിഎഫ് കഴിഞ്ഞ തവണ നേടിയിരുന്നത്. അന്ന് 11 സീറ്റുകളാണ് യുഡിഎഫിനുണ്ടായിരുന്നത്.
ഇക്കുറി ശക്തമായ പോരാട്ടം വന്നപ്പോള്‍ കൂടുതല്‍ ഭൂരിപക്ഷം നേടുന്ന ഉമ്മന്‍ചാണ്ടി എഫക്ടിലായിരുന്നു കോണ്‍ഗ്രസ് വിശ്വസമര്പ്പിച്ചിരുന്നത്. എന്നാല്‍ ആ വിശ്വാസം ഇക്കുറി സഹായിച്ചില്ല.
പുതുപ്പള്ളി, മീനടം, പാമ്പാടി, മണര്‍കാട്, അയര്‍കുന്നം, അകലക്കുന്നം, കൂരോപ്പട, വാകത്താനം എന്നിവയാണ്് നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകള്‍.