Top

ബിജെപിയോട് ഒരു സീറ്റ് വ്യത്യാസത്തില്‍ കൊടുങ്ങല്ലൂര്‍ നഗരസഭയിലേക്ക് എല്‍ഡിഎഫ്; ഒറ്റ സീറ്റിലൊതുങ്ങി യുഡിഎഫ്

തൃശ്ശൂര്‍: ഒരു സീറ്റിന്റെ വ്യത്യാസത്തില്‍ കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ ഭരണം ഉറപ്പിച്ച് ഇടതുമുന്നണി. 44 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 22 സീറ്റുകളാണ് എല്‍ഡിഎഫിന് ലഭിച്ചത്. ബിജെപി 21 സീറ്റുകളും നേടി. ഇതോടെയാണ് ഒറ്റസീറ്റിന്റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടായത്. യുഡിഎഫിന്റേത് വളരെ മോശം പ്രകടനമായിരുന്നു. യുഡിഎഫിന്റെ വിജയം ഒരു സീറ്റില്‍ മാത്രം ഒതുങ്ങുകയായിരുന്നു. കൊടുങ്ങല്ലൂരില്‍ എല്‍ഡിഎഫില്‍നിന്നും ഭരണം പിടിച്ചെടുക്കാന്‍ ബിജെപി വലിയ നീക്കങ്ങള്‍ നടത്തിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 16 സീറ്റുകളായിരുന്നു ബിജൈപിക്കുണ്ടായിരുന്നത്. അതില്‍നിന്ന് 21ലേക്ക് സ്ഥിതി മെച്ചപ്പെടുത്താന്‍ ബിജെപിക്കായി. ഇത് രണ്ടാം […]

20 Dec 2020 9:36 AM GMT

ബിജെപിയോട് ഒരു സീറ്റ് വ്യത്യാസത്തില്‍ കൊടുങ്ങല്ലൂര്‍ നഗരസഭയിലേക്ക് എല്‍ഡിഎഫ്; ഒറ്റ സീറ്റിലൊതുങ്ങി യുഡിഎഫ്
X

തൃശ്ശൂര്‍: ഒരു സീറ്റിന്റെ വ്യത്യാസത്തില്‍ കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ ഭരണം ഉറപ്പിച്ച് ഇടതുമുന്നണി. 44 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 22 സീറ്റുകളാണ് എല്‍ഡിഎഫിന് ലഭിച്ചത്. ബിജെപി 21 സീറ്റുകളും നേടി. ഇതോടെയാണ് ഒറ്റസീറ്റിന്റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടായത്. യുഡിഎഫിന്റേത് വളരെ മോശം പ്രകടനമായിരുന്നു. യുഡിഎഫിന്റെ വിജയം ഒരു സീറ്റില്‍ മാത്രം ഒതുങ്ങുകയായിരുന്നു.

കൊടുങ്ങല്ലൂരില്‍ എല്‍ഡിഎഫില്‍നിന്നും ഭരണം പിടിച്ചെടുക്കാന്‍ ബിജെപി വലിയ നീക്കങ്ങള്‍ നടത്തിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 16 സീറ്റുകളായിരുന്നു ബിജൈപിക്കുണ്ടായിരുന്നത്. അതില്‍നിന്ന് 21ലേക്ക് സ്ഥിതി മെച്ചപ്പെടുത്താന്‍ ബിജെപിക്കായി. ഇത് രണ്ടാം തവണയാണ് ബിജെപി ഇവിടെ പ്രതിപക്ഷ സ്ഥാനത്തെത്തുന്നത്.

കൂടെയുണ്ടായിരുന്ന രണ്ട് സീറ്റുകള്‍ എല്‍ഡിഎഫിന് നഷ്ടമായി. എന്നിരുന്നാലും ഒറ്റസീറ്റിന്റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് ഏറ്റവുംവലിയ ഒറ്റകക്ഷിയായി.

ദയനീയ പരാജയമാണ് യുഡിഎഫിന് ഇവിടെ നേരിട്ടത്. ഒരു സീറ്റില്‍ മാത്രമാണ് മുന്നണി വിജയിച്ചത്. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍മാനായ വിഎം ജോണിയാണ് വിജയിച്ചത്. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്താണ് ജോണിയുടെ വിജയം. എന്നിരുന്നാലും ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് കൊടുങ്ങല്ലൂരില്‍ മുന്നണിക്ക്.

Next Story