കാഞ്ഞങ്ങാട് നിലനിര്‍ത്തി എല്‍ഡിഎഫ്; യുഡിഎഫിന്റെ എല്ലാ സ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ടു
കണ്ണൂര്‍: കാഞ്ഞങ്ങാട് നഗരസഭ നിലനിര്‍ത്തി എല്‍ഡിഎഫ്. 43 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 24 ഇടത്താണ് ഇതുവരെ എല്‍ഡിഎഫ് വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ കനത്ത തിരിച്ചടിയാണ് നേരിട്ടത്. കെപിസിസി സെക്രട്ടറി എം അസൈനാര്‍ അടക്കം കോണ്‍ഗ്രിന്റെ എല്ലാ സ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ടു. 27 സീറ്റുകളിലായിരുന്നു കോണ്‍ഗ്രസ് മത്സരിച്ചത്. 27 പേരും തോറ്റു. നിലവിലെ ചെയര്മാന് വിവി രമേശന്, എല്‍ഡിഎഫ് ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ത്ഥി കെ വി സുജാത തുടങ്ങിയ എടത് നേതാക്കളെല്ലാം വിജയിച്ചു. സിപിഐഎമ്മാണ് ഇവിടുത്തെ ഏറ്റവുമ വലിയ ഒറ്റകക്ഷി. ആന്തൂര്‍ […]

കണ്ണൂര്‍: കാഞ്ഞങ്ങാട് നഗരസഭ നിലനിര്‍ത്തി എല്‍ഡിഎഫ്. 43 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 24 ഇടത്താണ് ഇതുവരെ എല്‍ഡിഎഫ് വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ കനത്ത തിരിച്ചടിയാണ് നേരിട്ടത്.
കെപിസിസി സെക്രട്ടറി എം അസൈനാര്‍ അടക്കം കോണ്‍ഗ്രിന്റെ എല്ലാ സ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ടു. 27 സീറ്റുകളിലായിരുന്നു കോണ്‍ഗ്രസ് മത്സരിച്ചത്. 27 പേരും തോറ്റു.
നിലവിലെ ചെയര്മാന് വിവി രമേശന്, എല്‍ഡിഎഫ് ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ത്ഥി കെ വി സുജാത തുടങ്ങിയ എടത് നേതാക്കളെല്ലാം വിജയിച്ചു. സിപിഐഎമ്മാണ് ഇവിടുത്തെ ഏറ്റവുമ വലിയ ഒറ്റകക്ഷി.
ആന്തൂര്‍ നഗരസഭയിലും ഇക്കുറി എല്‍ഡിഎഫ് പതിവ് തെറ്റിച്ചില്ല. മത്സരിച്ച 28 വാര്‍ഡുകളിലും എല്‍ഡിഎഫ് വിജയിച്ചു. വലിയ വോട്ടുകള്‍ നേടിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ മുന്നേറ്റം.
ഇതില്‍ ആറിടത്ത് ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരില്ലായിരുന്നു. കഴിഞ്ഞതവണയും 28ല്‍ 28 ഉം എല്‍ഡിഎഫിനായിരുന്നു.
ഇക്കുറി കനത്ത പോളിങ്ങാണ് ആന്തൂരില്‍ രേഖപ്പെടുത്തിയിരുന്നത്. ഇടത് ശക്തികേന്ദ്രമാണിത്. ഏറ്റവുമധികം പാര്‍ട്ടി ഗ്രാമങ്ങളുള്ള പ്രദേശം കൂടിയാണ്. 22 ഡിവിഷനിലായിരുന്നു തെരഞ്ഞെടുപ്പ്. 215ലാണ് ആന്തൂര്‍ നഗരസഭ രൂപം കൊണ്ടത്.
- TAGS:
- LDF
- Local Body Election