Top

രണ്ടാം വട്ടവും വോട്ടിടാതെ ട്വന്റി ട്വന്റി; വാഴക്കുളം ബ്ലോക്ക് പഞ്ചായത്തും എല്‍ഡിഎഫിന്

എറണാകുളം ജില്ലയിലെ വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലും എല്‍ഡിഎഫ് അധികാരത്തിലെത്തി. സിപി ഐഎമ്മിന്റെ കെഎം അന്‍വര്‍ അലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. ബുധനാഴ്ച്ച പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കോണ്‍ഗ്രസും ട്വന്റി ട്വന്റിയും വിട്ടുനില്‍ക്കുകയായിരുന്നു. ക്വാറം തികയാതെ വന്നതോടെ തെരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച്ച നടത്തിയ തെരഞ്ഞെടുപ്പിലും ട്വന്റി ട്വന്റി വിട്ടുനില്‍ക്കുകയായിരുന്നു. ഇതോടെ അഞ്ചിനെതിരെ ആറ് വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് വിജയിച്ചത്. ഷെമീര്‍ തുകലില്‍ ആയിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി. വാഴക്കുളം ബ്ലോക്ക് നെടുംതോട് ഡിവിഷനില്‍ നിന്നുള്ള അംഗമാണ് കെഎം അന്‍വര്‍ […]

31 Dec 2020 11:45 PM GMT

രണ്ടാം വട്ടവും വോട്ടിടാതെ ട്വന്റി ട്വന്റി; വാഴക്കുളം ബ്ലോക്ക് പഞ്ചായത്തും എല്‍ഡിഎഫിന്
X

എറണാകുളം ജില്ലയിലെ വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലും എല്‍ഡിഎഫ് അധികാരത്തിലെത്തി. സിപി ഐഎമ്മിന്റെ കെഎം അന്‍വര്‍ അലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.

ബുധനാഴ്ച്ച പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കോണ്‍ഗ്രസും ട്വന്റി ട്വന്റിയും വിട്ടുനില്‍ക്കുകയായിരുന്നു. ക്വാറം തികയാതെ വന്നതോടെ തെരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു.

തുടര്‍ന്ന് വ്യാഴാഴ്ച്ച നടത്തിയ തെരഞ്ഞെടുപ്പിലും ട്വന്റി ട്വന്റി വിട്ടുനില്‍ക്കുകയായിരുന്നു. ഇതോടെ അഞ്ചിനെതിരെ ആറ് വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് വിജയിച്ചത്.

ഷെമീര്‍ തുകലില്‍ ആയിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി. വാഴക്കുളം ബ്ലോക്ക് നെടുംതോട് ഡിവിഷനില്‍ നിന്നുള്ള അംഗമാണ് കെഎം അന്‍വര്‍ അലി. മുസ്ലീം ലീഗിലെ ഇ ഷെമീറിനെതിരെ 3000 ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. എല്‍ഡിഎഫ് ആറ്, യുഡിഎഫ് അഞ്ച്, ട്വന്റി-ട്വന്റി 5 എന്നിങ്ങനെയാണ് കക്ഷി നില.

സിപിഐ എമ്മിന്റെ ഗോപാലകൃഷ്ണന്‍ ഡിയോയാണ് വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ്. യുഡിഎഫിന് അംഗങ്ങള്‍ കൂടുതലുണ്ടെങ്കിലും സംവരണ വിഭാഗത്തില്‍ നിന്നുള്ള അംഗം ഇല്ലാത്തതിനാല്‍ ബുധനാഴ്ച യുഡിഎഫ് എത്തിയിരുന്നില്ല.

Next Story