ബിജെപി ഭരിച്ച അവിണിശ്ശേരി പിടിച്ചെടുത്ത് എല്‍ഡിഎഫ്; പിന്തുണച്ച് യുഡിഎഫ്
തൃശൂര്‍: അവിണിശ്ശേരി പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന്. കഴിഞ്ഞ തവണ ബിജെപി ഭരിത്ത പഞ്ചായത്താണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. സിപിഐഎമ്മിന്റെ എആര്‍ രാജു വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിന്റെ മൂന്ന് അംഗങ്ങള്‍ എല്‍ഡിഎഫിനെ പിന്തുണച്ച് വോട്ട് ചെയ്തതോടെയാണ് രാജു തന്നെ തെരഞ്ഞെടുക്കപ്പെട്ടത്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ബിജെപിയെ മാറ്റി നിര്‍ത്താന്‍ യുഡിഎഫ്-എല്‍ഡിഎഫ് പ്രാദേശിക നേതൃത്വങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുകയും യുഡിഎഫ് പിന്തുണയോടെ എആര്‍ രാജുവിനെ പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, യുഡിഎഫ് പിന്തുണ വേണ്ടെന്ന് വാദിച്ച് തെരഞ്ഞെടുക്കപ്പെട്ട് നിമിഷങ്ങള്‍ക്കകം […]

തൃശൂര്‍: അവിണിശ്ശേരി പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന്. കഴിഞ്ഞ തവണ ബിജെപി ഭരിത്ത പഞ്ചായത്താണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. സിപിഐഎമ്മിന്റെ എആര്‍ രാജു വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
യുഡിഎഫിന്റെ മൂന്ന് അംഗങ്ങള്‍ എല്‍ഡിഎഫിനെ പിന്തുണച്ച് വോട്ട് ചെയ്തതോടെയാണ് രാജു തന്നെ തെരഞ്ഞെടുക്കപ്പെട്ടത്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ബിജെപിയെ മാറ്റി നിര്‍ത്താന്‍ യുഡിഎഫ്-എല്‍ഡിഎഫ് പ്രാദേശിക നേതൃത്വങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുകയും യുഡിഎഫ് പിന്തുണയോടെ എആര്‍ രാജുവിനെ പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, യുഡിഎഫ് പിന്തുണ വേണ്ടെന്ന് വാദിച്ച് തെരഞ്ഞെടുക്കപ്പെട്ട് നിമിഷങ്ങള്‍ക്കകം രാജു പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയായിരുന്നു. വീണ്ടും ഇരുമുന്നണികളും സമവായത്തിലെത്തിയതോടെയാണ് രാജിവിനെ തെരഞ്ഞെടുത്തതെന്നാണ് വിവരം.
തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ നാടകീയ രംഗങ്ങളാണ് അവിണിശ്ശേരിയില്‍ നടന്നത്. യുഡിഎഫ് പിന്തുണയോടെ അദ്ധ്യക്ഷ സ്ഥാനം കിട്ടിയതിന്റെ തൊട്ടുപിന്നാലെയായിരുന്നു എല്‍ഡിഎഫ് മെമ്പറുടെ നീക്കം. യുഡിഎഫ് പിന്തുണയോടെ അദ്ധ്യക്ഷ സ്ഥാനം കിട്ടിയതിന്റെ തൊട്ടുപിന്നാലെയായിരുന്നു എല്‍ഡിഎഫ് മെമ്പറുടെ നീക്കം. അവിണിശ്ശേരിയിലെ 14 സീറ്റുകളില്‍ എന്‍ഡിഎ ആറ് സീറ്റും എല്‍ഡിഎഫ് അഞ്ചും യുഡിഎഫ് മൂന്ന് സീറ്റുകളുമാണ് നേടിയിരുന്നത്. ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ വേണ്ടി എല്‍ഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ടുചെയ്യാന്‍ യുഡിഎഫ് തീരുമാനിക്കുകയായിരുന്നു.
മധ്യകേരളത്തില്‍ കഴിഞ്ഞ തവണ ബിജെപി നേടിയ ഏക പഞ്ചായത്താണ് അവിണിശ്ശേരി. യുഡിഎഫും എല്‍ഡിഎഫുമായി ധാരണയിലെത്തിയതോടെ ഈ പഞ്ചായത്തും ബിജെപിക്ക് നഷ്ടമായിരിക്കുകയാണ്.
- TAGS:
- BJP
- CPIM
- LDF
- Local Body Election
- UDF