28ല്‍ 28ഉം ചുമന്നു; ആന്തൂരില്‍ വീണ്ടും പ്രതിപക്ഷമില്ലാത്ത നഗരസഭ
കണ്ണൂര്‍: ആന്തൂര്‍ നഗരസഭയില്‍ ഇക്കുറിയും പതിവ് തെറ്റിക്കാതെ എല്‍ഡിഎഫ്. മത്സരിച്ച 28 വാര്‍ഡുകളിലും എല്‍ഡിഎഫ് വിജയിച്ചു. വലിയ വോട്ടുകള്‍ നേടിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ മുന്നേറ്റം. ഇതില്‍ ആറിടത്ത് ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരില്ലായിരുന്നു. കഴിഞ്ഞതവണയും 28ല്‍ 28 ഉം എല്‍ഡിഎഫിനായിരുന്നു. ഇക്കുറി കനത്ത പോളിങ്ങാണ് ആന്തൂരില്‍ രേഖപ്പെടുത്തിയിരുന്നത്. ഇടത് ശക്തികേന്ദ്രമാണിത്. ഏറ്റവുമധികം പാര്‍ട്ടി ഗ്രാമങ്ങളുള്ള പ്രദേശം കൂടിയാണ്. 22 ഡിവിഷനിലായിരുന്നു തെരഞ്ഞെടുപ്പ്. 2015ലാണ് ആന്തൂര്‍ നഗരസഭ രൂപം കൊണ്ടത്. ആന്തൂരില്‍ സിപിഐഎം കള്ളവോട്ട് ചെയ്യുന്നുണ്ടെന്ന ആരോപണം കോണ്‍ഗ്രസ് നേതാവ് […]

കണ്ണൂര്‍: ആന്തൂര്‍ നഗരസഭയില്‍ ഇക്കുറിയും പതിവ് തെറ്റിക്കാതെ എല്‍ഡിഎഫ്. മത്സരിച്ച 28 വാര്‍ഡുകളിലും എല്‍ഡിഎഫ് വിജയിച്ചു. വലിയ വോട്ടുകള്‍ നേടിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ മുന്നേറ്റം.
ഇതില്‍ ആറിടത്ത് ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരില്ലായിരുന്നു. കഴിഞ്ഞതവണയും 28ല്‍ 28 ഉം എല്‍ഡിഎഫിനായിരുന്നു.
ഇക്കുറി കനത്ത പോളിങ്ങാണ് ആന്തൂരില്‍ രേഖപ്പെടുത്തിയിരുന്നത്. ഇടത് ശക്തികേന്ദ്രമാണിത്. ഏറ്റവുമധികം പാര്‍ട്ടി ഗ്രാമങ്ങളുള്ള പ്രദേശം കൂടിയാണ്. 22 ഡിവിഷനിലായിരുന്നു തെരഞ്ഞെടുപ്പ്.
2015ലാണ് ആന്തൂര്‍ നഗരസഭ രൂപം കൊണ്ടത്. ആന്തൂരില്‍ സിപിഐഎം കള്ളവോട്ട് ചെയ്യുന്നുണ്ടെന്ന ആരോപണം കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് ഉന്നയിച്ചിരുന്നു. വ്യവസായി സാജന്റെ ആത്മഹത്യ വലിയ വിവാദങ്ങളിലേക്ക് തള്ളിവിട്ട നഗരസഭകൂടിയാണിത്.