Top

കേരള ജാഥയുമായി എല്‍ഡിഎഫും; വിജയരാഘവനും കാനവും നയിക്കും

നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി ജാഥ സംഘടിപ്പിക്കാനൊരുങ്ങി എല്‍ഡിഎഫ്.

23 Jan 2021 4:16 AM GMT

കേരള ജാഥയുമായി എല്‍ഡിഎഫും; വിജയരാഘവനും കാനവും നയിക്കും
X

നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി ജാഥ സംഘടിപ്പിക്കാനൊരുങ്ങി എല്‍ഡിഎഫ്. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

വടക്ക് തെക്കന്‍ മേഖലാ ജാഥകളെ സിപിഐഎം-സിപിഐ സംസ്ഥാന സെക്രട്ടറിമാര്‍ നയിക്കും. ജാഥ എന്ന് നടത്തണമെന്നത് സംബന്ധിച്ച തീരുമാനങ്ങള്‍ എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനിക്കും.

ഞായറാഴ്ച്ച നടക്കുന്ന ഗൃഹ സന്ദര്‍ശന പരിപാടികളിലൂടെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിലേക്ക് കടക്കുകയാണ് എല്‍ഡിഎഫ്.

ജനുവരി 30, 31 തീയതികളില്‍ വീടുകളിലും, സ്ഥാപനങ്ങളിലും ഹുണ്ടിക പിരിവ് വഴി സംഘടനാപ്രവര്‍ത്തന ഫണ്ട് ശേഖരിക്കുമെന്ന് സിപിഐഎം നേരത്തെ അറിയിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിക്കേണ്ടത് മതനിരപേക്ഷ രാഷ്ട്രീയത്തിനും നാടിന്റെ വികസന മുന്നേറ്റത്തിനും അനിവാര്യമാണെന്നും സിപിഐഎം അഭിപ്രായപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിക്കേണ്ടത് മതനിരപേക്ഷ രാഷ്ട്രീയത്തിനും നാടിന്റെ വികസന മുന്നേറ്റത്തിനും അനിവാര്യമാണെന്നും സിപിഐഎമ്മിന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു.

Next Story