Top

തൃശൂരില്‍ പരാജയസാധ്യതയെന്ന് സിപിഐഎം വിലയിരുത്തല്‍; ‘ജില്ലയിലെ മറ്റ് മണ്ഡലങ്ങളില്‍ വിജയം ഉറപ്പ്’

നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ജില്ലയിലെ 12 സീറ്റുകളില്‍ എല്‍ഡിഎഫിന് വിജയം ഉറപ്പാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ വിലയിരുത്തല്‍. തൃശൂര്‍ മണ്ഡലത്തില്‍ പരാജയസാധ്യതയുണ്ടെന്നും യോഗം വിലയിരുത്തി. സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം കെ രാധാകൃഷ്ണന്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണ്‍, മന്ത്രി എ സി മൊയ്തീന്‍ എന്നിവരടക്കം പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. മണ്ഡലം കമ്മിറ്റി കണക്കുകളും തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടുകളും സെക്രട്ടേറിയറ്റ് യോഗം പരിശോധിച്ചു. തൃശൂരിലെ ഇടതു സ്ഥാനാര്‍ത്ഥിയായ പി ബാലചന്ദ്രന്‍ വന്‍പരാജയം നേരിടുകയാണെങ്കില്‍ പ്രചരണപ്രവര്‍ത്തനങ്ങള്‍ക്ക് […]

11 April 2021 3:55 AM GMT

തൃശൂരില്‍ പരാജയസാധ്യതയെന്ന് സിപിഐഎം വിലയിരുത്തല്‍; ‘ജില്ലയിലെ മറ്റ് മണ്ഡലങ്ങളില്‍ വിജയം ഉറപ്പ്’
X

നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ജില്ലയിലെ 12 സീറ്റുകളില്‍ എല്‍ഡിഎഫിന് വിജയം ഉറപ്പാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ വിലയിരുത്തല്‍. തൃശൂര്‍ മണ്ഡലത്തില്‍ പരാജയസാധ്യതയുണ്ടെന്നും യോഗം വിലയിരുത്തി.

സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം കെ രാധാകൃഷ്ണന്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണ്‍, മന്ത്രി എ സി മൊയ്തീന്‍ എന്നിവരടക്കം പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. മണ്ഡലം കമ്മിറ്റി കണക്കുകളും തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടുകളും സെക്രട്ടേറിയറ്റ് യോഗം പരിശോധിച്ചു.

തൃശൂരിലെ ഇടതു സ്ഥാനാര്‍ത്ഥിയായ പി ബാലചന്ദ്രന്‍ വന്‍പരാജയം നേരിടുകയാണെങ്കില്‍ പ്രചരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഏരിയ കമ്മറ്റികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും യോഗം നല്‍കിയിട്ടുണ്ടെന്നാണ് വിവരങ്ങള്‍. മണ്ഡലത്തിലെ പ്രചരണപ്രവര്‍ത്തങ്ങളില്‍ അതൃപ്തിയും നേതാക്കള്‍ രേഖപ്പെടുത്തി. ഇവിടെ പത്മജ വേണുഗോപാലിന് വിജയസാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടല്‍.

കുന്നംകുളത്ത് മന്ത്രി എസി മൊയ്തീന്‍ 10,000 മുതല്‍ 20,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും വടക്കാഞ്ചേരിയില്‍ 5000 മുതല്‍ 10,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സേവ്യര്‍ ചിറ്റിലപ്പിള്ളി വിജയിക്കുമെന്നും യോഗം വിലയിരുത്തി.

അതേസമയം, ജില്ലയില്‍ ഒമ്പത് സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. കുന്നംകുളവും കൈപമംഗലവും ഇത്തവണ പിടിച്ചെടുക്കുമെന്നാണ് കോണ്‍ഗ്രസ് ആത്മവിശ്വാസം.

Next Story