‘ലൈഫും, കിഫ്ബിയും അട്ടിമറിക്കാന്‍ ശ്രമിച്ചതിന് കേരളം നല്കിയ മറുപടി’; വെള്ളിയാഴ്ച വിജയ ദിവസമായി ആചരിക്കുമെന്ന് എ വിജയരാഘവന്
നിയമസഭാ തെരഞ്ഞെടുപ്പ് വിജയം ഇടതു ചരിത്രത്തിന്റെ നാഴികക്കല്ലാണെന്ന് സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്. കേരളത്തിലെ ഇടതുപക്ഷത്തെ അട്ടിമറിയ്ക്കാനുള്ള വലതുപക്ഷ നീക്കത്തെ ജനം തകര്‍ത്തു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പോലും സര്‍ക്കാരിനെ അട്ടിമറിയ്ക്കാന്‍ ശ്രമിച്ചു. അതിന് കേരള ജനത മറുപടി നല്‍കിയെന്നും എ വിജരാഘവന് മാധ്യമങ്ങളോട് പറഞ്ഞു. ലൈഫിനെയും, കിഫ്ബിയെയും അട്ടിമറിയ്ക്കാന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചു. പക്ഷേ സാമുഹിക മുന്നേറ്റത്തിനും സാമൂഹിക സുരക്ഷയ്ക്കും പ്രാമുഖ്യം നല്കിയ പിണറായി സര്‍ക്കാരിനൊപ്പമാണ് ജനം നിന്നത്. എ വിജരാഘവന് വിമോചന സമരശക്തികള്‍ […]

നിയമസഭാ തെരഞ്ഞെടുപ്പ് വിജയം ഇടതു ചരിത്രത്തിന്റെ നാഴികക്കല്ലാണെന്ന് സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്. കേരളത്തിലെ ഇടതുപക്ഷത്തെ അട്ടിമറിയ്ക്കാനുള്ള വലതുപക്ഷ നീക്കത്തെ ജനം തകര്‍ത്തു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പോലും സര്‍ക്കാരിനെ അട്ടിമറിയ്ക്കാന്‍ ശ്രമിച്ചു. അതിന് കേരള ജനത മറുപടി നല്‍കിയെന്നും എ വിജരാഘവന് മാധ്യമങ്ങളോട് പറഞ്ഞു.
ലൈഫിനെയും, കിഫ്ബിയെയും അട്ടിമറിയ്ക്കാന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചു. പക്ഷേ സാമുഹിക മുന്നേറ്റത്തിനും സാമൂഹിക സുരക്ഷയ്ക്കും പ്രാമുഖ്യം നല്കിയ പിണറായി സര്‍ക്കാരിനൊപ്പമാണ് ജനം നിന്നത്.
എ വിജരാഘവന്
വിമോചന സമരശക്തികള്‍ പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്താതിരിക്കാന്‍ ശ്രമിച്ചു. തുടര്‍ഭരണം വരാതിരിക്കാന്‍ എന്‍എസ്എസ് ശ്രമിച്ചു. അവരുടെ നിലപാട് അവര്‍ വ്യക്തമാക്കിയതാണ്. പക്ഷേ കേരള ജനത പ്രതിപക്ഷത്തെയും എന്‍എസ്എസിനെയും നിരാകരി്ച്ചെന്നും വിജയരാഘവന് പറഞ്ഞു.
കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ വേഗത കൂടിയെന്നും ബിജെപിയ്ക്ക് ബദല്‍ സിപിഐഎമ്മാണെന്ന് തെളിയിക്കപ്പെട്ടെന്നും വിജയരാഘവന് അവകാശപ്പെട്ടു.
കേരളത്തിലെ ഇടതുപക്ഷ വിജയത്തിന് ദേശീയ തലത്തിലും പ്രസക്തി ഉണ്ട്. എല്‍ഡിഎഫിന്റെ വിജയം ദേശീയ തലത്തില്‍ മതേതര ബദലിനുളള തുടക്കമാണ്.
എ വിജരാഘവന്
സംസ്ഥാനത്ത് എല്‍ഡിഎഫ് തരംഗമുണ്ടായെന്നും എല്‍ഡിഎഫ് മികച്ച വിജയമാണ് ഉണ്ടായതെന്നും വിജരാഘവന് പറഞ്ഞു. മെയ് ഏഴിന് ഇടതുപക്ഷം വിജയ ദിവസമായി ആചരിക്കുമെന്നും ഏഴിന് വൈകിട്ട് വീടുകളില്‍ ദീപശിഖ തെളിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രകടനപത്രിക പ്രാവര്‍ത്തികമാക്കാന്‍ ഇടതുപക്ഷം ശ്രമിക്കുമെന്നും ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനം പാലിക്കാന്‍ സര്‍ക്കാരിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: ‘വിശക്കുന്നവന് അന്നം കൊടുത്തത് ഇടത് തരംഗത്തിന് കാരണം’; പിണറായിയെ പുകഴ്ത്തി ഫിറോസ് കുന്നംപറമ്പില്‍