‘സോളാര്‍ പരാതിക്കാരി എല്‍ഡിഎഫ് ക്യാംപെയ്നര്‍’; ക്രിമിനലുകളുടെ ദേവാലയമായ സര്‍ക്കാരില്‍ മുഖ്യമന്ത്രി ദൈവമെന്ന് ഷാഫി പറമ്പില്‍
സോളാര്‍ സംരംഭകയുടെ ലൈംഗീകാതിക്രമ പരാതികള്‍ സിബിഐ അന്വേഷണത്തിന് വിട്ടുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്. അസാമാന്യ തൊലിക്കട്ടിയുള്ളവര്ക്കെ ഇത് സാധിക്കൂയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ പറഞ്ഞു. കേരളത്തിലെ ജനതയുടെ മുന്നില്‍ പിടിച്ചു നില്‍ക്കാനാണ് സിപിഐഎം ശ്രമം. സിബിഐയില്‍ സര്‍ക്കാരിന്റേത് ഇരട്ടത്താപ്പ് നയമാണ്. ലൈഫ് മിഷന് വിഷയത്തില്‍ സിബിഐ അന്വേഷണത്തിന് എതിരെ പോകുന്ന സര്‍ക്കാര്‍ സോളാര്‍ കേസില്‍ സിബിഐ അന്വേഷണത്തെ അനുകൂലിക്കുകയാണ്. പല കേസുകളിലും സിബിഐ അന്വേഷണത്തെ അട്ടിമറിക്കാന്‍ സിപിഐഎം […]

സോളാര്‍ സംരംഭകയുടെ ലൈംഗീകാതിക്രമ പരാതികള്‍ സിബിഐ അന്വേഷണത്തിന് വിട്ടുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്. അസാമാന്യ തൊലിക്കട്ടിയുള്ളവര്ക്കെ ഇത് സാധിക്കൂയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ പറഞ്ഞു. കേരളത്തിലെ ജനതയുടെ മുന്നില്‍ പിടിച്ചു നില്‍ക്കാനാണ് സിപിഐഎം ശ്രമം. സിബിഐയില്‍ സര്‍ക്കാരിന്റേത് ഇരട്ടത്താപ്പ് നയമാണ്. ലൈഫ് മിഷന് വിഷയത്തില്‍ സിബിഐ അന്വേഷണത്തിന് എതിരെ പോകുന്ന സര്‍ക്കാര്‍ സോളാര്‍ കേസില്‍ സിബിഐ അന്വേഷണത്തെ അനുകൂലിക്കുകയാണ്. പല കേസുകളിലും സിബിഐ അന്വേഷണത്തെ അട്ടിമറിക്കാന്‍ സിപിഐഎം പൊതുഖജനാവില്‍ നിന്നും പണം ചെലവഴിച്ചു. അത് തിരിച്ചടയ്ക്കണമെന്നും കോണ്‍ഗ്രസ് എംഎല്‍എ ആവശ്യപ്പെട്ടു.
സിബിഐയില്‍ സര്‍ക്കാര്‍ വിശ്വാസം വീണ്ടെടുത്ത സാഹചര്യത്തില്‍ പെരിയ ഇരട്ടക്കൊലക്കേസിലെ സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ ഖജനാവില്‍ നിന്നും ചെലവഴിച്ച പണം സിപിഐഎം തിരിച്ചടക്കണം.
ഷാഫി പറമ്പില്‍
ഒരുപാട് അമ്മമാരുടെ കണ്ണീരില്‍ കനിവ് തോന്നാത്ത സര്‍ക്കാരിന് ഒരു തട്ടിപ്പുക്കാരിയുടെ കത്തില്‍ കനിവ് തോന്നിയതെങ്ങനെയെന്ന് വ്യക്തമാക്കണം. സോളാര്‍ പരാതിക്കാരിയെ എല്‍ഡിഎഫ് ക്യാംപെയ്നര്‍ ആക്കുകയാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ പിന്‍വാതില്‍ നിയമനങ്ങളില്‍ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ട്. പൊലീസിന്റെയും സര്‍ക്കാരിന്റെയും സംരക്ഷണം ക്രിമിനലുകള്‍ക്കാണ്. സര്‍ക്കാര്‍ ക്രിമിനലുകളുടെ ദേവാലയവും മുഖ്യമന്ത്രി ദൈവവുമാണ്. സോളാര്‍ കേസില്‍ തോന്നിയ കനിവ് എന്തുകൊണ്ട് വാളയാര്‍ കേസില്‍ കാണുന്നില്ല? മറ്റ് കേസുകളില്‍ കാണാത്ത അഭിവാഞ്ഛയാണ് സോളാര്‍ കേസില്‍ കണ്ടത്. മദ്യനയത്തില്‍ അപഹാസ്യ നിലപാടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി.