Top

തൃശ്ശൂരില്‍ രണ്ട് പഞ്ചായത്തുകളിലും ബിജെപിയെ അധികാരത്തിലേറാന്‍ അനുവദിക്കേണ്ടെന്ന നിലപാടില്‍ സിപിഐഎമ്മും കോണ്‍ഗ്രസും; ഒന്ന് സിപിഐഎമ്മിനും ഒന്ന് കോണ്‍ഗ്രസിനും

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ ബിജെപി വലിയ ഒറ്റകക്ഷിയായ രണ്ട് പഞ്ചായത്തുകളിലും അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള നീക്കങ്ങളുമായി സിപിഐഎമ്മും കോണ്‍ഗ്രസും. ഒരു പഞ്ചായത്തില്‍ സിപിഐഎമ്മിന് അദ്ധ്യക്ഷ പദവിയും മറ്റിടത്ത് കോണ്‍ഗ്രസിനും നല്‍കി ബിജെപിയെ മാറ്റി നിര്‍ത്താനുള്ള തന്ത്രം നടപ്പിലാക്കാനാണ് ഇരുപാര്‍ട്ടികളുടെയും പ്രാദേശിക നേതൃത്വത്തിന്റെ ശ്രമം. തിരുവില്ലാമല പഞ്ചായത്തില്‍ ആറ് സീറ്റുകളാണ് എന്‍ഡിഎ നേടിയത്. ആറ് സീറ്റുകള്‍ യുഡിഎഫ് നേടി. അഞ്ച് സീറ്റുകളാണ് എല്‍ഡിഎഫ് നേടിയത്. ഇവിടെ ബിജെപിയെ മാറ്റി നിര്‍ത്തുന്നതിന് വേണ്ടി യുഡിഎഫിനെ പിന്തുണക്കണമെന്നാണ് എല്‍ഡിഎഫ പ്രാദേശിക […]

19 Dec 2020 12:55 AM GMT

തൃശ്ശൂരില്‍ രണ്ട് പഞ്ചായത്തുകളിലും ബിജെപിയെ അധികാരത്തിലേറാന്‍ അനുവദിക്കേണ്ടെന്ന നിലപാടില്‍ സിപിഐഎമ്മും കോണ്‍ഗ്രസും; ഒന്ന് സിപിഐഎമ്മിനും ഒന്ന് കോണ്‍ഗ്രസിനും
X

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ ബിജെപി വലിയ ഒറ്റകക്ഷിയായ രണ്ട് പഞ്ചായത്തുകളിലും അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള നീക്കങ്ങളുമായി സിപിഐഎമ്മും കോണ്‍ഗ്രസും. ഒരു പഞ്ചായത്തില്‍ സിപിഐഎമ്മിന് അദ്ധ്യക്ഷ പദവിയും മറ്റിടത്ത് കോണ്‍ഗ്രസിനും നല്‍കി ബിജെപിയെ മാറ്റി നിര്‍ത്താനുള്ള തന്ത്രം നടപ്പിലാക്കാനാണ് ഇരുപാര്‍ട്ടികളുടെയും പ്രാദേശിക നേതൃത്വത്തിന്റെ ശ്രമം.

തിരുവില്ലാമല പഞ്ചായത്തില്‍ ആറ് സീറ്റുകളാണ് എന്‍ഡിഎ നേടിയത്. ആറ് സീറ്റുകള്‍ യുഡിഎഫ് നേടി. അഞ്ച് സീറ്റുകളാണ് എല്‍ഡിഎഫ് നേടിയത്. ഇവിടെ ബിജെപിയെ മാറ്റി നിര്‍ത്തുന്നതിന് വേണ്ടി യുഡിഎഫിനെ പിന്തുണക്കണമെന്നാണ് എല്‍ഡിഎഫ പ്രാദേശിക നേതൃത്വത്തിന്റെ ആലോചന.

ജില്ലയില്‍ ബിജെപി ആദ്യമായി അധികാരത്തിലെത്തിയ പഞ്ചായത്താണ് അവിണിശ്ശേരി. കഴിഞ്ഞ തവണയാണ് ബിജെപി ആദ്യമായി ഇവിടെ അധികാരത്തിലെത്തിയത്. എന്നാല്‍ ഇക്കുറി ബിജെപിയ്ക്ക് അധികാരം നല്‍കില്ലെന്ന തീരുമാനത്തിലാണ് എല്‍ഡിഎഫ്-യുഡിഎഫ് പ്രാദേശിക നേതാക്കള്‍. എല്‍ഡിഎഫിന് അദ്ധ്യക്ഷ സ്ഥാനം നല്‍കി ബിജെപിയെ മാറ്റി നിര്‍ത്താം എന്ന ഫോര്‍മുലയാണ് ഇപ്പോള്‍ ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്.

ആകെ പതിനാല് സീറ്റില്‍ ബിജെപി ആറ് സീറ്റുകളിലാണ് വിജയിച്ചത്. എല്‍ഡിഎഫ് അഞ്ച് സീറ്റുകളിലും യുഡിഎഫ് മൂന്ന് സീറ്റുകളിലുമാണ് വിജയിച്ചത്.

പ്രാദേശിക കൂട്ടുകെട്ടിന് സിപിഐഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും മേല്‍ക്കമ്മറ്റികളുടെ അംഗീകാരത്തിന് കാക്കുകയാണ് ഇരു പഞ്ചായത്തിലെയും എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രാദേശിക നേതാക്കള്‍.

Next Story