Top

കോട്ടയത്ത് യുഡിഎഫ് വനിതാ സ്ഥാനാര്‍ഥിയെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി; സംഭവം കൊട്ടിക്കലാശത്തിനിടെ

കോട്ടയം: കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനിലെ റോസമ്മ സോണിയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കിയത്. കൊട്ടിക്കലാശത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിലാണ് സംഭവം. സംഭവത്തില്‍ പരുക്കേറ്റ റോസമ്മ സോണിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോസമ്മയുടെ ഭര്‍ത്താവ് സോണിക്കും എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റിട്ടുണ്ട്. അതേസമയം, അക്രമിച്ചു എന്ന വാര്‍ത്ത നിഷേധിച്ച് എല്‍ഡിഎഫ് പ്രതിനിധികള്‍ രംഗത്തെത്തി. അതേസമയം, തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു. 72.03 ശതമാനം പോളിംഗ് […]

8 Dec 2020 8:13 AM GMT

കോട്ടയത്ത് യുഡിഎഫ് വനിതാ സ്ഥാനാര്‍ഥിയെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി; സംഭവം കൊട്ടിക്കലാശത്തിനിടെ
X

കോട്ടയം: കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനിലെ റോസമ്മ സോണിയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കിയത്. കൊട്ടിക്കലാശത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിലാണ് സംഭവം. സംഭവത്തില്‍ പരുക്കേറ്റ റോസമ്മ സോണിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോസമ്മയുടെ ഭര്‍ത്താവ് സോണിക്കും എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റിട്ടുണ്ട്. അതേസമയം, അക്രമിച്ചു എന്ന വാര്‍ത്ത നിഷേധിച്ച് എല്‍ഡിഎഫ് പ്രതിനിധികള്‍ രംഗത്തെത്തി.

അതേസമയം, തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു. 72.03 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. തിരുവനന്തപുരത്ത് 69.07 ശതമാനവും കൊല്ലം-72.79, പത്തനംതിട്ട-69.33, ആലപ്പുഴ-76.42, ഇടുക്കി-73.99 ശതമാനവും പോളിംഗാണ് രേഖപ്പെടുത്തിയത്. കോര്‍പ്പറേഷനുകളില്‍ തിരുവനന്തപുരത്ത് 59.02, കൊല്ലം 65.11 ശതമാനവും പോളിംഗ് രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. ജില്ലകളിലെ പല ബൂത്തുകളിലും വോട്ടെടുപ്പ് പൂര്‍ത്തിയായി. വോട്ടര്‍മാര്‍ ക്യൂവിലുള്ള ബൂത്തുകളില്‍ ടോക്കണ്‍ നല്‍കും.

കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് രാവിലെ 7ന് തന്നെ വോട്ടെടുപ്പ് ആരംഭിച്ചത്. ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രം തകരാറിലായത് വോട്ടിങ് വൈകിച്ചു. കൊവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും വോട്ട് ചെയ്യാന്‍ വിപുലമായ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. തിങ്കളാഴ്ച പകല്‍ മൂന്നിനുള്ളില്‍ സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ചേര്‍ക്കപ്പെട്ട എല്ലാവര്‍ക്കും പോസ്റ്റല്‍ ബാലറ്റ് തപാല്‍ മുഖേനയോ നേരിട്ടോ എത്തിച്ചു. പകല്‍ മൂന്നിനുശേഷവും ചൊവ്വാഴ്ച വോട്ടെടുപ്പ് അവസാനിക്കുന്നതുവരെയും കൊവിഡ് സ്ഥിരീകരിച്ചവര്‍ക്ക് ബൂത്തിലെത്തി വോട്ട് ചെയ്യാനും സംവിധാനമുണ്ടായിരുന്നു. ക്യൂവിലുള്ള എല്ലാ വോട്ടര്‍മാരും വോട്ട് ചെയ്തശേഷം ഇവരെ വോട്ട് ചെയ്യാന്‍ അനുവദിക്കും. പിപിഇ കിറ്റ് ധരിച്ച് എത്തണം. പ്രത്യേകം നാമനിര്‍ദേശം ചെയ്യപ്പെട്ട ഹെല്‍ത്ത് ഓഫീസറുടെ സാക്ഷ്യപത്രം നിര്‍ബന്ധമാണ്. ഇവര്‍ പോളിങ് സ്റ്റേഷനില്‍ കയറുംമുമ്പ് പോളിങ് ഉദ്യോഗസ്ഥരും ഏജന്റുമാരും നിര്‍ബന്ധമായും പിപിഇ കിറ്റ് ധരിക്കണമെന്നും നിര്‍ദേശമുണ്ട്. 395 തദ്ദേശ സ്ഥാപനങ്ങളിലായി 6910 വാര്‍ഡുകളിലേക്കാണ് ഒന്നാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്നത്.

കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്.

Next Story