Top

മന്‍സൂര്‍ വധം: ‘യുഡിഎഫ് കാമ്പയിനുകളെ രാഷ്ട്രീയമായി തന്നെ നേരിടും’; കൂത്തുപറമ്പില്‍ എല്‍ഡിഎഫിന്റെ സമാധാന സന്ദേശ യാത്ര

കണ്ണൂര്‍: പാനൂരിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തെ തുടര്‍ന്ന് അശാന്തമായ മേഖലകളില്‍ സമാധാന സന്ദേശ യാത്ര നടത്തുമെന്ന് എല്‍ഡിഎഫ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ മണ്ഡലത്തിലുടനീളം വ്യാപക അക്രമങ്ങള്‍ നടത്തി കലാപം സൃഷ്ടിക്കാനാണ് ലീഗിന്റെ ശ്രമം. അത്തരം നീക്കങ്ങളെ സമാധാന സന്ദേശ യാത്രനടത്തി പ്രതിരോധിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ എല്‍ഡിഎഫ് നേതാക്കള്‍ അറിയിച്ചു. ഏപ്രില്‍ 12 തിങ്കളാഴ്ച എല്‍ഡിഎഫ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായാരിക്കും സമാധാന സന്ദേശയാത്ര. ഉച്ചയ്ക്ക് രണ്ടരയ്ക്ക് കടവത്തൂരില്‍ നിന്ന് ആരംഭിക്കുന്ന […]

10 April 2021 10:35 AM GMT

മന്‍സൂര്‍ വധം: ‘യുഡിഎഫ് കാമ്പയിനുകളെ  രാഷ്ട്രീയമായി തന്നെ നേരിടും’; കൂത്തുപറമ്പില്‍ എല്‍ഡിഎഫിന്റെ സമാധാന സന്ദേശ യാത്ര
X

കണ്ണൂര്‍: പാനൂരിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തെ തുടര്‍ന്ന് അശാന്തമായ മേഖലകളില്‍ സമാധാന സന്ദേശ യാത്ര നടത്തുമെന്ന് എല്‍ഡിഎഫ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ മണ്ഡലത്തിലുടനീളം വ്യാപക അക്രമങ്ങള്‍ നടത്തി കലാപം സൃഷ്ടിക്കാനാണ് ലീഗിന്റെ ശ്രമം. അത്തരം നീക്കങ്ങളെ സമാധാന സന്ദേശ യാത്രനടത്തി പ്രതിരോധിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ എല്‍ഡിഎഫ് നേതാക്കള്‍ അറിയിച്ചു.

ഏപ്രില്‍ 12 തിങ്കളാഴ്ച എല്‍ഡിഎഫ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായാരിക്കും സമാധാന സന്ദേശയാത്ര. ഉച്ചയ്ക്ക് രണ്ടരയ്ക്ക് കടവത്തൂരില്‍ നിന്ന് ആരംഭിക്കുന്ന യാത്ര സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മുക്കില്‍ പീടിക, അണിയാരം ബാവാച്ചിറോഡുവഴി കടന്ന് വൈകിട്ട് അഞ്ചരയോടെ പെരിങ്ങത്തൂരിലെത്തുന്നതോടെ യാത്ര സമാപിക്കും. കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് പാനൂരില്‍ യുഡിഎഫ് കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സംഗമം നടത്തിയതിനുപിന്നാലെയാണ് എല്‍ഡിഎഫിന്റെ സമാധാന സന്ദേശ യാത്ര പ്രഖ്യാപനം.

അതേസമയം, ജില്ലാ ഭരണകൂടം വിളിച്ചുചേര്‍ത്ത സമാധാന യോഗങ്ങളോട് നിസ്സഹകരണ നിലപാടെടുത്ത യുഡിഎഫിന്റെ നിലപാടിലും നേതാക്കള്‍ വിമര്‍ശനമുന്നയിച്ചു. കൊലപാതകത്തെ രാഷ്ട്രീയ കാമ്പയിനാക്കാനാണ് യുഡിഎഫിന്റെ നീക്കമെങ്കില്‍ അതിനെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു.

നാദാപുരത്തുനിന്നും വടകരയില്‍ നിന്നും ക്രിമിനല്‍ സംഘങ്ങളെ രംഗത്തിറക്കി പാര്‍ട്ടി ഓഫീസുകളും പ്രവര്‍ത്തകരുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളും തകര്‍ത്ത് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയ നടപടിയില്‍ പ്രതിഷേധമറിയിച്ച യോഗം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവരും സഹകരക്കണമെന്നും ആവശ്യപ്പെട്ടു.

കെ കെ പവിത്രന്‍, കെ ഇ കുഞ്ഞബ്ദുല്ല, രവീന്ദ്രന്‍ കുന്നോത്ത്, കെ കെ ബാലന്‍, കെ ടി രാഗേഷ്, കെ രാമചന്ദ്രന്‍, ജോത്സന, കെ മുകുന്ദന്‍, എന്‍ ധനഞ്ജയന്‍ എന്നിവരടങ്ങുന്ന നേതാക്കളാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.

മന്‍സൂറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പാനൂരില്‍ യുഡിഎഫ് കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ സംഗമം നടത്തിയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്ത സംഗമത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി, കെ സുധാകരന്‍ എംപി, കെ മുരളീധരന്‍ എംപി, കെ എം ഷാജി എംഎല്‍എ, പി കെ ഫിറോസ്, പി കെ നവാസ് തുടങ്ങിയ നേതാക്കളും പങ്കെടുത്തു.

Next Story