
ശാസ്താംകോട്ടയില്‍ നീക്കുപോക്കിനൊരുങ്ങി എല്‍ഡിഎഫും യുഡിഎഫും. ബിജെപി അധികാരത്തില്‍ എത്താതിരിക്കാന്‍ കൊല്ലത്തെ പോരുവഴി ഗ്രാമ പഞ്ചായതത്തിലാണ് ഇരു മുന്നണികളും നീക്കുപോക്കു നടത്താന്‍ ഒരുങ്ങുന്നത്.
പതിനെട്ട് അംഗ ഭരണസമിതിയില്‍ അഞ്ച് സീറ്റുകളുള്ള ബിജെപിയാണ് ഇവിടുത്തെ വലിയ ഒറ്റകക്ഷി. ഇടത് മുന്നണിയില്‍ സിപിഎമ്മിന് മൂന്ന് സീറ്റും, സിപിഐയ്ക്കും ആര്‍എസ്പിക്കും ഒരോസീറ്റുമാണ് ഉള്ളത്. യുഡിഎഫില്‍ കോണ്‍ഗ്രസിന് നാല്, മുസ്ലീം ലീഗിന് ഒന്നു വീതവുമാണ് സീറ്റുകളുടെ കണക്ക്. ഇവിടെ എസ്ഡിപിഐയ്ക്ക് മൂന്ന് സീറ്റുകളുമുണ്ട്.
അധികാരത്തിലെത്താന്‍ മൂന്ന് മുന്നണികള്‍ക്കും ഒരേ സാധ്യതയാണ് ഉള്ളത്. അതുകൊണ്ട് തന്നെ ബിജെപി അധികാരത്തിലെത്തുന്നത് തടയാനായി എല്‍ഡിഎഫും യുഡിഎഫും ഒരുമിച്ച് നില്‍ക്കാനുള്ള തീരുമാനത്തിലാണ് എത്തിയിരിക്കുന്നത്. എല്‍ഡിഎഫ് യുഡിഎഫിന് പിന്തുണ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഭരണത്തില്‍ പങ്കാളിയാകാതെ യുഡിഎഫിനെ പിന്തുണയ്ക്കാനാണ് എല്‍ഡിഎഫ് നീക്കം.
- TAGS:
- BJP
- LDF
- Muslim League
- RSP
- UDF