Top

‘യുഡിഎഫിന്റെ ഔദാര്യത്തിലാണ് തിരു:കോര്‍പ്പറേഷന്‍ എല്‍ഡിഎഫ് ഭരിച്ചത്’; ബിജെപിയുമായി സഖ്യം ചേരാത്തതിന് മതേതരവിശ്വാസികള്‍ പിന്തുണയ്ക്കുമെന്ന് കെ മുരളീധരന്‍

കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം യുഡിഎഫിന്റെ ഔദാര്യത്തിലാണ് എല്‍ഡിഎഫ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരിച്ചതെന്ന് കെ മുരളീധരന്‍ എംപി. ബിജെപിയുമായി ഒരു തരത്തിലും സഖ്യമുണ്ടാക്കില്ലെന്ന ദേശീയ നയമാണ് ഞങ്ങള്‍ അഞ്ചുവര്‍ഷക്കാലം തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നടപ്പിലാക്കിയത്.

8 Dec 2020 1:40 AM GMT

‘യുഡിഎഫിന്റെ ഔദാര്യത്തിലാണ് തിരു:കോര്‍പ്പറേഷന്‍ എല്‍ഡിഎഫ് ഭരിച്ചത്’; ബിജെപിയുമായി സഖ്യം ചേരാത്തതിന് മതേതരവിശ്വാസികള്‍ പിന്തുണയ്ക്കുമെന്ന് കെ മുരളീധരന്‍
X

കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം യുഡിഎഫിന്റെ ഔദാര്യത്തിലാണ് എല്‍ഡിഎഫ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരിച്ചതെന്ന് കെ മുരളീധരന്‍ എംപി. ബിജെപിയുമായി ഒരു തരത്തിലും സഖ്യമുണ്ടാക്കില്ലെന്ന ദേശീയ നയമാണ് ഞങ്ങള്‍ അഞ്ചുവര്‍ഷക്കാലം തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നടപ്പിലാക്കിയത്. അതിന് മതേതര വിശ്വാസികളുടെ പിന്തുണലഭിക്കുമെന്നത് ഇത്തവണത്തെ അനുകൂല ഘടകങ്ങളില്‍ പ്രധാനമാണ്. അതുകൊണ്ട് യുഡിഎഫ് ജയിക്കുമെന്നതില്‍ യുഡിഎഫിന് പൂര്‍ണ്ണവിശ്വാസമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കൊവിഡ് എന്ന മഹാമാരിയേക്കാള്‍ ജനം ജനാധിപത്യത്തില്‍ വിശ്വസിക്കുന്നു. കൊവിഡിന് ഒരുക്കലും ജനങ്ങളുടെ ജനാധിപത്യത്തിലുള്ള വിശ്വാസത്തെ ഹനിക്കാനായിട്ടില്ല. അതിനാല്‍ കൊവിഡിനെ പ്രതിരോധിച്ചുകൊണ്ടുതന്നെ പോളിംഗ് ബൂത്തിലേക്കെത്തിച്ചേരാന്‍ ജനങ്ങള്‍ തയ്യാറായി എന്നതാണ് ആദ്യ മണിക്കൂറുകള്‍ നല്‍കിയ സൂചനയെന്നും കെ മുരളീധരന്‍ ചൂണ്ടിക്കാട്ടി.

അതേസമയം തദ്ദേശതെരഞ്ഞെടുപ്പില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ അന്തര്‍ധാരയുണ്ടെന്നും കെ മുരളീധരന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ലാവ്‌ലിന്‍ കേസ് ഒഴിവാക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍ ബിജെപിക്ക് നല്‍കാന്‍ ധാരണയായിട്ടുണ്ടെന്നും സിപിഎം നേതാക്കള്‍ ബിജെപി നേതാക്കളെ ഇക്കാര്യം രഹസ്യമായി അറിയിച്ചെന്നുമായിരുന്നു മുരളീധരന്റെ ആരോപണം.

Next Story