Top

‘യുഡിഎഫ് അന്നം മുടക്കികള്‍’; കഞ്ഞി വെച്ച് പ്രതിഷേധിക്കുമെന്ന് എല്‍ഡിഎഫ്

നീല, വെള്ള കാര്‍ഡുകാര്‍ക്ക് ലഭിക്കുന്ന സ്‌പെഷ്യല്‍ അരി നല്‍കാനുള്ള തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞ സാഹചര്യത്തില്‍ പ്രതിപക്ഷത്തിനെതിരെ കഞ്ഞിവെച്ച് പ്രതിഷേധിക്കാനൊരുങ്ങി എല്‍ഡിഎഫ്. സംസ്ഥാനത്ത് ഒരാള്‍ പോലും പട്ടിണി കിടക്കരുത് എന്ന ലക്ഷ്യത്തോടെ ജനങ്ങള്‍ക്ക് അരി വിതരണം ചെയ്യുവാനുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ തീരുമാനം തടസ്സപ്പെടുത്തുകയാണ് യുഡിഎഫ് എന്നും ഇത് മനുഷ്യത്വ വിരുദ്ധമായ സമീപനമാണെന്നും എല്‍ഡിഎഫ് വ്യക്തമാക്കി. ഇതിനെതിരെ എല്ലാ ബൂത്ത് കേന്ദ്രങ്ങളിലും ഡിവൈഎഫ്‌ഐ കഞ്ഞി വെച്ച് പ്രതികരിക്കുമെന്ന് എഎ റഹീം അറിയിച്ചു. ‘സംസ്ഥാനത്ത് ഒരാള്‍ പോലും പട്ടിണി കിടക്കരുത്എന്ന […]

27 March 2021 12:28 AM GMT

‘യുഡിഎഫ് അന്നം മുടക്കികള്‍’; കഞ്ഞി വെച്ച് പ്രതിഷേധിക്കുമെന്ന് എല്‍ഡിഎഫ്
X

നീല, വെള്ള കാര്‍ഡുകാര്‍ക്ക് ലഭിക്കുന്ന സ്‌പെഷ്യല്‍ അരി നല്‍കാനുള്ള തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞ സാഹചര്യത്തില്‍ പ്രതിപക്ഷത്തിനെതിരെ കഞ്ഞിവെച്ച് പ്രതിഷേധിക്കാനൊരുങ്ങി എല്‍ഡിഎഫ്. സംസ്ഥാനത്ത് ഒരാള്‍ പോലും പട്ടിണി കിടക്കരുത് എന്ന ലക്ഷ്യത്തോടെ ജനങ്ങള്‍ക്ക് അരി വിതരണം ചെയ്യുവാനുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ തീരുമാനം തടസ്സപ്പെടുത്തുകയാണ് യുഡിഎഫ് എന്നും ഇത് മനുഷ്യത്വ വിരുദ്ധമായ സമീപനമാണെന്നും എല്‍ഡിഎഫ് വ്യക്തമാക്കി. ഇതിനെതിരെ എല്ലാ ബൂത്ത് കേന്ദ്രങ്ങളിലും ഡിവൈഎഫ്‌ഐ കഞ്ഞി വെച്ച് പ്രതികരിക്കുമെന്ന് എഎ റഹീം അറിയിച്ചു.

സംസ്ഥാനത്ത് ഒരാള്‍ പോലും പട്ടിണി കിടക്കരുത്
എന്ന ലക്ഷ്യത്തോടെ ജനങ്ങള്‍ക്ക് അരി വിതരണം ചെയ്യുവാനുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ തീരുമാനം തടസ്സപ്പെടുത്തുകയാണ് യുഡിഎഫ്. ഇത് മനുഷ്യത്വ വിരുദ്ധമായ സമീപനമാണ്. ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണ്.
സര്‍ക്കാരിന്റെ മുഴുവന്‍ ജനക്ഷേമ പദ്ധതികളേയും തിരഞ്ഞെടുപ്പിനെ മറയാക്കി എതിര്‍ക്കുകയാണ് പ്രതിപക്ഷം. വിഷു,ഈസ്റ്റര്‍ കിറ്റ് മുടക്കാനും
പ്രതിപക്ഷ നേതാവ് പങ്കുവഹിച്ചു. അതിന്റെ ഭാഗമാണ്, മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കു 10 കിലോഗ്രാം അരി 15 രൂപ നിരക്കില്‍ നല്‍കാനുള്ള തീരുമാനം തടയപ്പെട്ടത്. എന്നാല്‍, സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാന്‍ ഉത്തരവിറക്കിയത് പെരുമാറ്റച്ചട്ടം വരും മുമ്പെയായിരുന്നു. എല്ലാ വിശേഷദിവസങ്ങളിലും പിണറായി സര്ക്കാര് നടത്തിവരുന്ന റേഷന്‍ വിതരണം തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവും ഇല്ലാത്തതാണ്.
തെരഞ്ഞെടുപ്പിന്റെ മറവില്‍ ജനങ്ങളെ വഞ്ചിക്കുകയാണ് പ്രതിപക്ഷ നേതാവും യുഡിഎഫും ചെയ്യുന്നത്.
അന്നം മുടക്കികളാകുന്ന യുഡിഎഫിനെതിരെ,
ഇന്ന് സംസ്ഥാന വ്യാപകമായി എല്ലാ ബൂത്ത് കേന്ദ്രങ്ങളിലും ഡിവൈഎഫ്‌ഐ കഞ്ഞിവച്ച് പ്രതികരിക്കും.’ റഹീം ഫേസ്ബുക്കില്‍ കുറിച്ചു

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 10 കിലോഗ്രാം അരി 15 രൂപ നിരക്കില്‍ നല്‍കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഈസ്റ്റര്‍, വിഷു, റംസാന്‍ പ്രമാണിച്ചാണ് ഈ തീരുമാനമെടുത്തത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് സര്‍ക്കാര്‍ തീരുമാനമെടുക്കുകയും ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നു. എന്നാല്‍ അരി എത്തുന്നതില്‍ കാലതാമസം ഉണ്ടായതോടെ വിതരണം വൈകുകയായിരുന്നു.
പിന്നീട് വിതരണാനുമതി തേടി സര്‍ക്കാര്‍ തെരഞ്ഞെുപ്പ് കമ്മീഷനെ സമീപിച്ചപ്പോഴായിരുന്നു അരി വിതരണത്തിന് വിലക്കേര്‍പ്പെടുത്തിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ തീരുമാനം.

നേരത്തെ പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. സര്‍ക്കാരിന്റെ നടപടി പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണെന്നും അത് തടയണമെന്നുമായിരുന്നു ചെന്നിത്തല ആവശ്യപ്പെട്ടത്.

Next Story