നിയമസഭയിലേക്കും എല്‍ഡിഎഫ് വിജയം ആവര്‍ത്തിക്കുമോ?, കോണ്‍ഗ്രസ് വീണ്ടും തകരുമോ? സതീശന്റെ മറുപടി
തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം അടുത്തനിയമസഭാ തെരഞ്ഞെടുപ്പിലും ഇടതുമുന്നണി ആവര്‍ത്തിക്കുമോയെന്ന ചോദ്യത്തിന് മറുപടിയുമായി വിഡി സതീശന്. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പാറ്റേണ്‍ വളരെ വ്യത്യസ്തമാണെന്നും യുഡിഎഫ് സംഘടനാപരമായ വീഴ്ചകള്‍ തിരുത്തി നല്ല ടീമായി മുന്നോട്ടുനീങ്ങിയാല്‍ വലിയ വിജയം നേടാന്‍ സാധിക്കുമെന്ന് വിഡി സതീശന് മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. പ്രതികൂല സാഹചര്യങ്ങളെ ഗുണപരമായി മാറ്റണമെന്നും സതീശന് അഭിപ്രായപ്പെട്ടു. സതീശന്റെ വാക്കുകള്‍: ”ലോക്സഭാ, തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പാറ്റേണ്‍ വളരെ വ്യത്യസ്തമാണ്. 2005ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്റെ നിയോജകണ്ഡലത്തിലെ എല്ലാ […]

തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം അടുത്തനിയമസഭാ തെരഞ്ഞെടുപ്പിലും ഇടതുമുന്നണി ആവര്‍ത്തിക്കുമോയെന്ന ചോദ്യത്തിന് മറുപടിയുമായി വിഡി സതീശന്. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പാറ്റേണ്‍ വളരെ വ്യത്യസ്തമാണെന്നും യുഡിഎഫ് സംഘടനാപരമായ വീഴ്ചകള്‍ തിരുത്തി നല്ല ടീമായി മുന്നോട്ടുനീങ്ങിയാല്‍ വലിയ വിജയം നേടാന്‍ സാധിക്കുമെന്ന് വിഡി സതീശന് മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. പ്രതികൂല സാഹചര്യങ്ങളെ ഗുണപരമായി മാറ്റണമെന്നും സതീശന് അഭിപ്രായപ്പെട്ടു.
സതീശന്റെ വാക്കുകള്‍: ”ലോക്സഭാ, തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പാറ്റേണ്‍ വളരെ വ്യത്യസ്തമാണ്. 2005ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്റെ നിയോജകണ്ഡലത്തിലെ എല്ലാ പഞ്ചായത്തും മുനിസിപ്പാലിറ്റിയും നഷ്ടപ്പെട്ടിരുന്നു. പക്ഷേ, 2001ലും കൂടുതല്‍ ഭൂരിപക്ഷത്തോടെ ഞാന്‍ 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചു. 2010ല്‍ ലോക്കല്‍ബോഡി തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ചരിത്ര വിജയം കിട്ടിയിട്ടും 2011ല്‍ കഷ്ടിച്ചല്ലേ കടന്നുകൂടിയത്? സംഘടനപരമായ വീഴ്ചകള്‍ തിരുത്തി, നല്ല ടീമായി മാറി, ചുമതലകള്‍ കൃത്യമായി കൈമാറിയും നിര്‍വഹിച്ചും മുന്നോട്ടുപോയാല്‍ വലിയ വിജയം ഉണ്ടാകും. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മെറിറ്റ് മാനദണ്ഡമാക്കണം. ഈ സീറ്റ്, ഈ ഗ്രൂപ്പിന് എന്ന രീതി മാറ്റണം. കൊളളാവുന്നയാള് അപ്പുറത്തെ ഗ്രൂപ്പിലാണെങ്കില്‍ അയാളെ പരിഗണിക്കണം.ഗ്രൂപ്പുകള്‍ ആകെയുള്ള ബാലന്‍സ് മാത്രം നോക്കിയാല്‍ മതി. ഈ പ്രതികൂല സാഹചര്യത്തെ ഗുണപരമായി മാറ്റണം. ഒരു തിരിച്ചുവരവിനുള്ള നിമിത്തമായി ഈ സന്ദര്‍ഭത്തെ കണ്ട് കോണ്‍ഗ്രസ് മാറണം.”
തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ, എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് ചില പാഠങ്ങള്‍ പഠിക്കേണ്ടതുണ്ടെന്നും സതീശന് പറഞ്ഞു.
”പ്രതിസന്ധികളെ സംഘടനാ സംവിധാനവും ബുദ്ധിയും കൗശലവും ഉപയോഗിച്ച് അനുകൂലമാക്കി മാറ്റാന്‍ കഴിയണം. പതറിപ്പോകാതെ ഇതു ചെയ്യാനും സാധിക്കണം. ഞാനുള്‍പ്പെടുന്ന നേതൃത്വം അക്കാര്യത്തില്‍ പരാജയപ്പെട്ടു. പങ്കാളിത്തം കണക്കിലെടുക്കുമ്പോള്‍ ഇപ്പോഴത്തെ സംഘടനാ സംവിധാനത്തില്‍ വളരെ കുറച്ച് സംഭാവന നല്‍കാനേ സാധിക്കൂ. പക്ഷേ ഉത്തരം പറയേണ്ടവര്‍ ഉത്തരം പറഞ്ഞേ മതിയാകൂ. തെരഞ്ഞെടുപ്പ് തോല്‍വി പല സ്ഥലത്തും വ്യത്യസ്തമാണ്. മലപ്പുറവും എറണാകുളവും ഒഴിച്ചുള്ള ജില്ലകളില്‍ പ്രതീക്ഷിച്ച പ്രകടനം ഉണ്ടായില്ല. പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ യുഡിഎഫ് ശക്തികേന്ദ്രങ്ങളില്‍ പിന്നോട്ടുപോയി. സംഘടനാപരമായ ദൗര്‍ബല്യം കോണ്‍ഗ്രസിനെ ബാധിച്ചിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളെ അനുകൂലമാക്കി മാറ്റുന്നത് രണ്ടു കാര്യങ്ങള്‍ ചെയ്തുകൊണ്ടാണ്. മുന്നൊരുക്കമാണ് ആദ്യത്തേത്. തെരഞ്ഞെടുപ്പിന്റെ അജന്‍ഡ നിശ്ചയിക്കാന്‍ കഴിയുക എന്നതു രണ്ടാമത്തേത്. ദൗര്‍ഭാഗ്യവശാല്‍ രണ്ടിനും സാധിച്ചില്ല. എല്ലാവര്ക്കും എല്ലാത്തിലും പങ്കാളിത്തമുണ്ടെന്നു തോന്നണം. എല്ലാവരെയും ഒരുമിപ്പിച്ചുകൊണ്ടു പോകുന്നതിലാണു നേതൃത്വത്തിന്റെ മിടുക്ക്. എല്‍ഡിഎഫിന്റെ പ്ലസ് പോയിന്റ് അല്ല, നമ്മുടെ മൈനസാണ് പ്രതീക്ഷിച്ച വിജയം ഉണ്ടാകാതെ പോയതിനു പ്രധാന കാരണം.”-വിഡി സതീശന് അഭിമുഖത്തില്‍ പറഞ്ഞു.