Top

‘ഉമ്മന്‍ചാണ്ടി പഠിച്ച സ്‌കൂളും നന്നാക്കാന്‍ എല്‍ഡിഎഫ് വേണ്ടി വന്നു’; ചിത്രങ്ങള്‍ പങ്കുവച്ച് സൈബര്‍ സിപിഐഎം

പഠിച്ച സ്‌കൂള്‍ പോലും മികച്ചതാക്കാന്‍ കഴിയാത്ത ജനപ്രതിനിധിയായിരുന്നു ഉമ്മന്‍ചാണ്ടിയെന്നും അദ്ദേഹം പഠിച്ച സ്‌കൂള്‍ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്തിയത് പിണറായി വിജയന്‍ സര്‍ക്കാരാണെന്നും വ്യക്തമാക്കി സോഷ്യല്‍മീഡിയയില്‍ പ്രചരണം. ഉമ്മന്‍ചാണ്ടി പഠിച്ച പുതുപ്പള്ളി സെന്റ് ജോര്‍ജ് വിഎച്ച്എസ്എസ് സ്‌കൂള്‍ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്തിയത് ഇടതുസര്‍ക്കാരാണെന്ന് വ്യക്തമാക്കികൊണ്ടാണ് സോഷ്യല്‍മീഡിയയിലെ ഇടതുപ്രൊഫൈലുകളുടെ പ്രചരണം. 1917ല്‍ ആരംഭിച്ച ഈ സ്‌കൂളില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും കാര്യമായ വികസനപ്രവര്‍ത്തനങ്ങളൊന്നും നടന്നിരുന്നില്ല. തുടര്‍ന്ന് അഞ്ച് കോടി രൂപ മുടക്കി പിണറായി വിജയന്‍ സര്‍ക്കാരാണ് സ്‌കൂള്‍ പുതുക്കി പണിയാന്‍ […]

4 March 2021 4:41 AM GMT

‘ഉമ്മന്‍ചാണ്ടി പഠിച്ച സ്‌കൂളും നന്നാക്കാന്‍ എല്‍ഡിഎഫ് വേണ്ടി വന്നു’; ചിത്രങ്ങള്‍ പങ്കുവച്ച് സൈബര്‍ സിപിഐഎം
X

പഠിച്ച സ്‌കൂള്‍ പോലും മികച്ചതാക്കാന്‍ കഴിയാത്ത ജനപ്രതിനിധിയായിരുന്നു ഉമ്മന്‍ചാണ്ടിയെന്നും അദ്ദേഹം പഠിച്ച സ്‌കൂള്‍ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്തിയത് പിണറായി വിജയന്‍ സര്‍ക്കാരാണെന്നും വ്യക്തമാക്കി സോഷ്യല്‍മീഡിയയില്‍ പ്രചരണം. ഉമ്മന്‍ചാണ്ടി പഠിച്ച പുതുപ്പള്ളി സെന്റ് ജോര്‍ജ് വിഎച്ച്എസ്എസ് സ്‌കൂള്‍ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്തിയത് ഇടതുസര്‍ക്കാരാണെന്ന് വ്യക്തമാക്കികൊണ്ടാണ് സോഷ്യല്‍മീഡിയയിലെ ഇടതുപ്രൊഫൈലുകളുടെ പ്രചരണം.

1917ല്‍ ആരംഭിച്ച ഈ സ്‌കൂളില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും കാര്യമായ വികസനപ്രവര്‍ത്തനങ്ങളൊന്നും നടന്നിരുന്നില്ല. തുടര്‍ന്ന് അഞ്ച് കോടി രൂപ മുടക്കി പിണറായി വിജയന്‍ സര്‍ക്കാരാണ് സ്‌കൂള്‍ പുതുക്കി പണിയാന്‍ ആരംഭിച്ചതെന്നും സോഷ്യല്‍മീഡിയ പറയുന്നു.

മൂന്നു നിലകളിലായി 27,000 ചതുരശ്ര അടിയില്‍ നിര്‍മ്മിക്കുന്ന പ്രധാന ബ്ലോക്കില്‍ 17 സ്മാര്‍ട്ട് ക്ലാസ് മുറികളും ഭാഷാ, കമ്പ്യൂട്ടര്‍, സയന്‍സ് ലാബുകളും സ്റ്റാഫ് റൂം, പ്രിന്‍സിപ്പല്‍ റൂം, സ്റ്റോര്‍ റൂം, റേഡിയോ -വിഷ്യല്‍ തീയറ്റര്‍, കമ്മ്യൂണിറ്റി ഏരിയ, കൗണ്‍സിലിംഗ് സെന്റര്‍ എന്നിവയാണുള്ളതെന്ന് പിആര്‍ഡി വെബ്‌സൈറ്റിലും പറയുന്നു. 3420 ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന രണ്ടാം ബ്ലോക്കില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയാണ് പ്രവര്‍ത്തിക്കുക. 1290 ചതുരശ്ര അടിയില്‍ പാചകപ്പുരയും ഭക്ഷണ മുറിയും സ്റ്റോര്‍ റൂമും സജ്ജീകരിച്ചിട്ടുണ്ട്.

സൗകര്യങ്ങള്‍ വര്‍ധിച്ചതോടെ സ്‌കൂളിലേക്ക് വരുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്ന് പ്രധാനാധ്യാപകന്‍ വികെ വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു. പുതുപ്പള്ളിയിലെ ഏറ്റവും നല്ല സ്‌കൂളായി ഇത് മാറാന്‍ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.

Next Story