‘രാഷ്ട്രീയ ഗൂഢാലോചന ‘; കസ്റ്റംസ് ഓഫീസുകളിലേക്ക് എല്‍ഡിഎഫ് മാര്‍ച്ച്
ഡോളര്‍ കടത്തു കേസില്‍ മുഖ്യമന്ത്രിക്കെതിരെയുള്‍പ്പെടെ കസ്റ്റംസ് സത്യവാങ്ങ് മൂലം സമര്‍പ്പിച്ചിരിക്കെ കസ്റ്റംസ് ഓഫീസുകളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി എല്‍ഡിഎഫ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കസ്റ്റംസ് ഓഫീസുകള്‍ക്ക് മുമ്പിലാണ് പ്രതിഷേധം നടന്നത്. കോഴിക്കോട് നടന്ന മാര്‍ച്ച് സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. നീചമായ ഗൂഢാലോചനയുടെ ഭാഗമാണ് സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലെ കസ്റ്റംസ് സത്യവാങ്ങ് മൂലമെന്ന് പി മോഹനന് പറഞ്ഞു. മുതലക്കുളം മൈതാനം കേന്ദ്രീകരിച്ചാണ് മാര്‍ച്ച് നടന്നത്. തിരുവനന്തപുരത്ത് ആയുര്‍വേദ കോളേജിന് മുന്നില്‍ നിന്ന് […]

ഡോളര്‍ കടത്തു കേസില്‍ മുഖ്യമന്ത്രിക്കെതിരെയുള്‍പ്പെടെ കസ്റ്റംസ് സത്യവാങ്ങ് മൂലം സമര്‍പ്പിച്ചിരിക്കെ കസ്റ്റംസ് ഓഫീസുകളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി എല്‍ഡിഎഫ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കസ്റ്റംസ് ഓഫീസുകള്‍ക്ക് മുമ്പിലാണ് പ്രതിഷേധം നടന്നത്.
കോഴിക്കോട് നടന്ന മാര്‍ച്ച് സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. നീചമായ ഗൂഢാലോചനയുടെ ഭാഗമാണ് സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലെ കസ്റ്റംസ് സത്യവാങ്ങ് മൂലമെന്ന് പി മോഹനന് പറഞ്ഞു. മുതലക്കുളം മൈതാനം കേന്ദ്രീകരിച്ചാണ് മാര്‍ച്ച് നടന്നത്.
തിരുവനന്തപുരത്ത് ആയുര്‍വേദ കോളേജിന് മുന്നില്‍ നിന്ന് മാര്‍ച്ച് ആരംഭിച്ച് കസ്റ്റംസ് ഓഫീസിനു മുന്നില്‍ ധര്‍ണ ഇരുന്നു. സിപിഐഎം പിബി അംഗം എംഎ ബേബി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കൊച്ചിയില്‍ സിപിഐഎം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന് ഉദ്ഘാടനം ചെയ്തു. എം സ്വരാജ് എംഎല്‍എ, കെ ചന്ദ്രനപ്പിള്ള എന്നിവര്‍ പങ്കെടുത്തു.
ഇതിനിടെ സ്വര്‍ണ്ണക്കടത്ത് കേസില്‍ സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയെ കസ്റ്റംസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി അടുത്ത ബുധനാഴ്ച്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ വിനോദിനിയ്ക്ക് കസ്റ്റംസ് നോട്ടീസ് നല്കി.
യൂണിടാക്ക് എംഡി സന്തോഷ് ഈപ്പന് സ്വപ്ന സുരേഷിന് നല്‍കാനായി വാങ്ങിയ അഞ്ച് ഐ ഫോണുകളില്‍ ഒന്ന് വിനോദിനി ഉപയോഗിച്ചിരുന്നു എന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടി. 1.13 ലക്ഷം രൂപ വിലവരുന്ന ഐ ഫോണ്‍ വിനോദിനി ഉപയോഗിച്ചതായാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. സന്തോഷ് ഈപ്പന് വാങ്ങിയതില്‍ ഏറ്റവും വില കൂടിയ ഫോണാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.