Top

പത്തുജില്ലകളില്‍ എല്‍ഡിഎഫ് മുന്നേറ്റം; പിണറായി വിജയന്‍ 12.30ന് മാധ്യമങ്ങളെ കാണും

നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പത്തുജില്ലകളില്‍ എല്‍ഡിഎഫിന് മുന്നേറ്റം. കാസര്‍ഗോഡ്, വയനാട്, മലപ്പുറം, എറണാകുളം ഒഴികെയുള്ള 10 ജില്ലകളിലാണ് എല്‍ഡിഎഫ് മുന്നിട്ടുനില്‍ക്കുന്നത്. 92 സീറ്റിലും എല്‍ഡിഎഫാണ് മുന്നിട്ട് നില്‍ക്കുന്നത്. യുഡിഎഫ് 46 സീറ്റിലും എന്‍ഡിഎ രണ്ടു സീറ്റിലും മുന്നിലാണ്. എല്‍ഡിഎഫ് മുന്നേറ്റത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 12.30ന് മാധ്യമങ്ങളെ കാണും. നിലവിലെ വിവരങ്ങള്‍പ്രകാരം തൃശൂരിലെ 13 മണ്ഡലങ്ങളിലും തിരുവനന്തപുരത്തെ 11 മണ്ഡലങ്ങളിലും എല്‍ഡിഎഫ് മുന്നിട്ട് നില്‍ക്കുകയാണ്. പേരാമ്പ്രയില്‍ ടിപി രാമകൃഷ്ണന്‍ 1692 വോട്ടുകള്‍ക്ക് മുന്നിലാണ്. തിരുവനന്തപുരം […]

1 May 2021 11:50 PM GMT

പത്തുജില്ലകളില്‍ എല്‍ഡിഎഫ് മുന്നേറ്റം; പിണറായി വിജയന്‍ 12.30ന് മാധ്യമങ്ങളെ കാണും
X

നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പത്തുജില്ലകളില്‍ എല്‍ഡിഎഫിന് മുന്നേറ്റം. കാസര്‍ഗോഡ്, വയനാട്, മലപ്പുറം, എറണാകുളം ഒഴികെയുള്ള 10 ജില്ലകളിലാണ് എല്‍ഡിഎഫ് മുന്നിട്ടുനില്‍ക്കുന്നത്. 92 സീറ്റിലും എല്‍ഡിഎഫാണ് മുന്നിട്ട് നില്‍ക്കുന്നത്. യുഡിഎഫ് 46 സീറ്റിലും എന്‍ഡിഎ രണ്ടു സീറ്റിലും മുന്നിലാണ്. എല്‍ഡിഎഫ് മുന്നേറ്റത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 12.30ന് മാധ്യമങ്ങളെ കാണും.

നിലവിലെ വിവരങ്ങള്‍പ്രകാരം തൃശൂരിലെ 13 മണ്ഡലങ്ങളിലും തിരുവനന്തപുരത്തെ 11 മണ്ഡലങ്ങളിലും എല്‍ഡിഎഫ് മുന്നിട്ട് നില്‍ക്കുകയാണ്. പേരാമ്പ്രയില്‍ ടിപി രാമകൃഷ്ണന്‍ 1692 വോട്ടുകള്‍ക്ക് മുന്നിലാണ്. തിരുവനന്തപുരം മണ്ഡലത്തില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആന്റണി രാജു 1166 വോട്ടിനു മുന്നിലാണ്. തിരുവല്ലയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കുഞ്ഞു കോശി പോള്‍ 354 വോട്ടിന് മുന്നിലാണ്. ചിറയിന്‍കീഴ് മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ഥി വി. ശശി 785 വോട്ടിനു മുന്നിലാണ്. നെയ്യാറ്റിന്‍കരയില്‍ സിപിഎം സ്ഥാനാര്‍ഥി കെ. ആന്‍സലന്‍ 3847 വോട്ടിനു മുന്നിലാണ്. വട്ടിയൂര്‍കാവില്‍ 6372 വോട്ടിന് വി.കെ.പ്രശാന്ത് മുന്നിലാണ്. അഴീക്കോട് ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ എല്‍ഡിഎഫിന്റെ കെ വി സുമേഷ് 2639 വോട്ടിന് മുന്നിലാണ്. വാമനപുരം മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി ഡി.കെ. മുരളി 1985 വോട്ടിനു മുന്നിലാണ്.

Next Story