Top

തൃശൂര്‍ കോര്‍പറേഷനില്‍ എല്‍ഡിഎഫ് സാധ്യത; പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് വിമതന്‍

തൃശ്ശൂര്‍ കോര്‍പറേഷനില്‍ ഇടത് മുന്നണിയെ പിന്തുണക്കുമെന്ന സൂചന നല്‍കി വിമതന്‍. പ്രഥമ പരിഗണന എല്‍ഡിഎഫിന് ആണെന്ന് കോണ്‍ഗ്രസ് വിമതന്‍ എംകെ വര്‍ഗീസ് പറഞ്ഞു. വിമതനെ കൂടെ കൂട്ടാന്‍ മുതിര്‍ന്ന നേതാക്കളെ അടക്കം യുഡിഎഫ് രംഗത്തിറക്കിയതിന് പിന്നാലെയാണ് എംകെ വര്‍ഗീസിന്റെ പ്രതികരണം. തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സില്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞ കഴിഞ്ഞെങ്കിലും കോര്‍പ്പറേഷന്‍ ആര് ഭരിക്കുമെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. എല്‍ഡിഎഫിന് 24, യുഡിഎഫിന് 23 എന്നിങ്ങനെയാണ് കോര്‍പ്പറേഷനിലെ സീറ്റ് നില. കോണ്‍ഗ്രസ്സ് വിമതനായി നെട്ടിശ്ശേരിയില്‍ നിന്നും മത്സരിച്ച് […]

21 Dec 2020 5:18 AM GMT

തൃശൂര്‍ കോര്‍പറേഷനില്‍ എല്‍ഡിഎഫ് സാധ്യത; പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് വിമതന്‍
X

തൃശ്ശൂര്‍ കോര്‍പറേഷനില്‍ ഇടത് മുന്നണിയെ പിന്തുണക്കുമെന്ന സൂചന നല്‍കി വിമതന്‍. പ്രഥമ പരിഗണന എല്‍ഡിഎഫിന് ആണെന്ന് കോണ്‍ഗ്രസ് വിമതന്‍ എംകെ വര്‍ഗീസ് പറഞ്ഞു. വിമതനെ കൂടെ കൂട്ടാന്‍ മുതിര്‍ന്ന നേതാക്കളെ അടക്കം യുഡിഎഫ് രംഗത്തിറക്കിയതിന് പിന്നാലെയാണ് എംകെ വര്‍ഗീസിന്റെ പ്രതികരണം.

തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സില്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞ കഴിഞ്ഞെങ്കിലും കോര്‍പ്പറേഷന്‍ ആര് ഭരിക്കുമെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. എല്‍ഡിഎഫിന് 24, യുഡിഎഫിന് 23 എന്നിങ്ങനെയാണ് കോര്‍പ്പറേഷനിലെ സീറ്റ് നില. കോണ്‍ഗ്രസ്സ് വിമതനായി നെട്ടിശ്ശേരിയില്‍ നിന്നും മത്സരിച്ച് ജയിച്ച എംകെ വര്‍ഗീസിനെ ഒപ്പം നിര്‍ത്താന്‍ ഇരു മുന്നണികളും ശ്രമിക്കുന്നുണ്ട്. ഭരണം പിടിക്കാന്‍ എല്‍ഡിഎഫ് ഒരു വര്‍ഷം മേയര്‍ പദവി വാഗ്ദാനം ചെയ്തപ്പോള്‍ അഞ്ചു വര്‍ഷം മേയര്‍ പദവി വാഗ്ദാനം ചെയ്ത് വിമതനെ ഒപ്പം കൂട്ടാനാണ് യുഡിഎഫ് നീക്കം. എന്നാല്‍ ഇരു മുന്നണികള്‍ക്കും പിന്തുണ തുറന്നു പ്രഖ്യാപിക്കാതെ തന്നെ എല്‍ഡിഎഫിന് പ്രഥമ പരിഗണന നല്‍കുമെന്ന് എംകെ വര്‍ഗീസ് പ്രതികരിച്ചു. അന്തിമ തീരുമാനം 24 ന് അറിയിക്കുമെന്നാണ് എംകെ വര്‍ഗീസിന്റെ പ്രഖ്യാപനം.

മുന്‍ പ്രതിപക്ഷ നേതാവായിരുന്ന എംകെ മുകുന്ദന്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് പുല്ലഴി ഡിവിഷനില്‍ തെരഞ്ഞെടുപ്പ് മാറ്റി വച്ചിരുന്നു. ഈ ഡിവിഷനിലെ തെരഞ്ഞെടുപ്പും കോര്‍പ്പറേഷന്‍ ഭരണത്തില്‍ ഏറെ നിര്‍ണായകമാകും.

Next Story