11 ജില്ലാ പഞ്ചായത്തുകളിലും എല്‍ഡിഎഫ് ഭരണം; 580 പഞ്ചായത്തുകളിലും എല്‍ഡിഎഫ്; യുഡിഎഫിന് 326, ബിജെപിക്ക് 16
സംസ്ഥാനത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ പതിനൊന്നു ജില്ലാ പഞ്ചായത്തുകളിലും എല്‍ഡിഎഫ് ഭരണം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തുകളിലാണ് എല്‍ഡിഎഫ് ഭരണം. എല്‍ഡിഎഫിനും യുഡിഎഫിനും തുല്യ സീറ്റുണ്ടായിരുന്ന വയനാട്ടില്‍ നറുക്കെടുപ്പിലൂടെ യുഡിഎഫ് ഭരണം നിലനിര്‍ത്തി. മലപ്പുറം, എറണാകുളം ജില്ല പഞ്ചായത്തുകളിലും യുഡിഎഫ് വിജയിച്ചു. കോട്ടയം, ഇടുക്കി, പത്തനംതിട്ട, കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തുകളാണ് എല്‍ഡിഎഫ് യുഡിഎഫില്‍ നിന്നു പിടിച്ചെടുത്തത്. 2015ല്‍ ഏഴ് ജില്ലാ പഞ്ചായത്തുകളില്‍ […]

സംസ്ഥാനത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ പതിനൊന്നു ജില്ലാ പഞ്ചായത്തുകളിലും എല്‍ഡിഎഫ് ഭരണം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തുകളിലാണ് എല്‍ഡിഎഫ് ഭരണം. എല്‍ഡിഎഫിനും യുഡിഎഫിനും തുല്യ സീറ്റുണ്ടായിരുന്ന വയനാട്ടില്‍ നറുക്കെടുപ്പിലൂടെ യുഡിഎഫ് ഭരണം നിലനിര്‍ത്തി. മലപ്പുറം, എറണാകുളം ജില്ല പഞ്ചായത്തുകളിലും യുഡിഎഫ് വിജയിച്ചു. കോട്ടയം, ഇടുക്കി, പത്തനംതിട്ട, കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തുകളാണ് എല്‍ഡിഎഫ് യുഡിഎഫില്‍ നിന്നു പിടിച്ചെടുത്തത്. 2015ല്‍ ഏഴ് ജില്ലാ പഞ്ചായത്തുകളില്‍ മാത്രമായിരുന്നു ഇടതുമുന്നണിക്ക് ഭരണം ഉണ്ടായിരുന്നത്. ഇത്തവണ നാലിടം കൂടി പിടിച്ചെടുത്തു.
സംസ്ഥാനത്തെ 941 പഞ്ചായത്തുകളില്‍ 580ലും എല്‍ഡിഎഫ് ഭരണം നേടി. യുഡിഎഫ് 326 പഞ്ചായത്തിലും ബിജെപി 16 ഇടത്തും അഞ്ചിടത്ത് മറ്റുള്ളവരും ഭരണത്തിലേറി. 10 പഞ്ചായത്തില്‍ കാലാവധി തികയാത്തതിനാലും തെരഞ്ഞെടുപ്പിനു കോറം തികയാത്തതിനാലും ഭരണസമിതി കാലാവധി കഴിയാത്തതിനാലും പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നില്ല. നാലിടത്ത് ജയിച്ച എല്‍ഡിഎഫ് പ്രസിഡന്റുമാര്‍ എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ പിന്തുണച്ചതിനാല്‍ രാജിവെച്ചു.
- TAGS:
- BJP
- LDF
- Local Body Election
- UDF