Top

‘നിലപാട് മാറ്റം വിശ്വാസികളെ വിഡ്ഢികളാക്കാന്‍’; കാനത്തിനും മുഖ്യമന്ത്രിയ്ക്കുമെതിരെ എന്‍എസ്എസ്

മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍എസ്എസ്. ‘ശബരിമല വിഷയത്തില്‍ കേസ് നടത്തി എന്‍എസ്എസ് തോറ്റു, തോറ്റപ്പോള്‍ ജനങ്ങളെ അണിനിരത്തി സര്‍ക്കാരിനാണ് കുഴപ്പമെന്ന് പറയുന്നു’ എന്നുമുള്ള കാനത്തിന്റെ പ്രസ്താവന സര്‍ക്കാരിനെ രക്ഷിക്കാനുള്ള പാഴ്ശ്രമമാണെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി. കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് എന്ന് പറഞ്ഞിരുന്ന മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത് ശബരിമല കേസില്‍ അന്തിമവിധി വരുമ്പോള്‍ വിശ്വാസികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടായാല്‍ […]

18 March 2021 4:27 AM GMT

‘നിലപാട് മാറ്റം വിശ്വാസികളെ വിഡ്ഢികളാക്കാന്‍’; കാനത്തിനും മുഖ്യമന്ത്രിയ്ക്കുമെതിരെ എന്‍എസ്എസ്
X

മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍എസ്എസ്. ‘ശബരിമല വിഷയത്തില്‍ കേസ് നടത്തി എന്‍എസ്എസ് തോറ്റു, തോറ്റപ്പോള്‍ ജനങ്ങളെ അണിനിരത്തി സര്‍ക്കാരിനാണ് കുഴപ്പമെന്ന് പറയുന്നു’ എന്നുമുള്ള കാനത്തിന്റെ പ്രസ്താവന സര്‍ക്കാരിനെ രക്ഷിക്കാനുള്ള പാഴ്ശ്രമമാണെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി. കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് എന്ന് പറഞ്ഞിരുന്ന മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത് ശബരിമല കേസില്‍ അന്തിമവിധി വരുമ്പോള്‍ വിശ്വാസികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടായാല്‍ എല്ലാവരുമായും ആലോചിച്ചശേഷം മാത്രമേ വിധി നടപ്പാക്കൂ എന്നാണെന്നും എന്‍എസ്എസ് പ്രതികരിച്ചു.

എന്നാല്‍ ഇക്കാര്യത്തില്‍ അവരുടെ ദേശീയ ജനറല്‍ സെക്രട്ടറിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന ഇതിന് വിരുദ്ധമല്ലേ? നിലപാടുകളിലെ ഈ മാറ്റം വിശ്വാസികളെ വെറും വിഡ്ഢികളാക്കുന്നതിന് വേണ്ടി മാത്രമാണ്.

ജി സുകുമാരന്‍ നായര്‍

ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും പാര്‍ട്ടിയും സ്വീകരിച്ചത് ശരിയായ നിലപാട് തന്നെയാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്തിനാണ് ഇക്കാര്യത്തില്‍ മാപ്പ് പറഞ്ഞതെന്ന് അറിയില്ല. അദ്ദേഹം പറഞ്ഞത് പ്രാദേശിക വിഷയമാണ്. സുപ്രീംകോടതി വിധി നടപ്പാക്കുക എന്നത് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. അതാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. ഭരണഘടനയില്‍ പറയുന്ന തുല്യതയാണ് പാര്‍ട്ടി നയമെന്നും യെച്ചൂരി വ്യക്തമാക്കി.

ഇത് വാര്‍ത്തയായതിന് പിന്നാലെ വിമര്‍ശനവുമായി എന്‍എസ്എസ് രംഗത്തെത്തി. ശബരിമല വിഷയത്തില്‍ സര്‍ക്കാരും മുഖ്യന്ത്രിയും നിലപാട് വ്യക്തമാക്കണം. നിലപാട് അറിയാനുള്ള അവകാശം വിശ്വാസികള്‍ക്കുണ്ട്. ശബരിമല വിഷയത്തില്‍ ഉത്തരം പറേണ്ടത് സിപിഐഎം സംസ്ഥാന ഘടകമാണെന്ന് യെച്ചൂരി പറഞ്ഞെന്നും സുകുമാരന്‍ നായര്‍ ഇന്നലെ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വിമര്‍ശനമുണ്ടായി. ഇതിന് മറുപടിയുമായാണ് കാനം പ്രസ്താവന നടത്തിയത്.

വിഷയത്തില്‍ എന്‍എസ്എസ് കേസ് നടത്തി തോറ്റു. അപ്പോള്‍ ജനങ്ങളെ സര്‍ക്കാരിനെതിരെ അണിനിരത്തി സര്‍ക്കാരിന്റെ കുഴപ്പമാണെന്ന് പറയുന്നു. കോടതി വിധി വരുന്നതുവരെ കാത്തിരിക്കുന്നതാണ് മര്യാദ.

കാനം രാജേന്ദ്രന്‍

ശബരിമല അടഞ്ഞ അധ്യായമാണ്. പ്രശ്‌നം ഇപ്പോള്‍ ചിലരുടെ മനസില്‍ മാത്രമാണ്. ശബരിമല വിഷയത്തില്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ കൊടുത്ത സത്യവാങ്മൂലത്തെ എതിര്‍ക്കുന്ന ഒന്നും ഇടത് സര്‍ക്കാര്‍ കൊടുത്തിട്ടില്ല. ശബരിമല വിഷയത്തില്‍ വീണ്ടും വിവാദമുണ്ടാക്കിയത് കടകംപള്ളി സുരേന്ദ്രനല്ല. കോണ്‍ഗ്രസാണ് ഇത് ചര്‍ച്ചയാക്കിയതെന്നും കാനം കൂട്ടിച്ചേര്‍ത്തു.

Next Story

Popular Stories