118 എ പിന്‍വലിക്കാന്‍ മന്ത്രിസഭാ തീരുമാനം; സൈബര്‍ സുരക്ഷയ്ക്ക് പുതിയ ഭേദഗതി വിശദമായ ചര്‍ച്ചയ്ക്ക് ശേഷം
വിവാദമായി സൈബര്‍ പൊലീസിങ്ങ് ഭേദഗതി നിയമം പിന്‍വലിക്കാന്‍ മന്ത്രി സഭാ തീരുമാനം. ഗവര്‍ണര്‍ ഒപ്പിട്ടതോടെ നിയമമായ 118 എ പിന്‍വലിക്കാനായി ഓര്‍ഡിനന്‍സിറക്കാനും മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. പിന്‍വലിക്കുമെന്ന കാര്യം ഉടന്‍ തന്നെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അറിയിക്കും. വിശദമായ ചര്‍ച്ചയ്ക്ക് ശേഷം സൈബര്‍ സുരക്ഷയ്ക്ക് പുതിയ ഭേദഗതി കൊണ്ടുവരാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. പൊതുസമൂഹത്തില്‍ നിന്നും പ്രതിപക്ഷത്ത് നിന്നും മാധ്യമങ്ങളില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നുമെല്ലാം രൂക്ഷവിമര്‍ശനമുയര്‍ന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി നിയമം പുനപരിശോധനയ്ക്ക് വെച്ചത്. […]

വിവാദമായി സൈബര്‍ പൊലീസിങ്ങ് ഭേദഗതി നിയമം പിന്‍വലിക്കാന്‍ മന്ത്രി സഭാ തീരുമാനം. ഗവര്‍ണര്‍ ഒപ്പിട്ടതോടെ നിയമമായ 118 എ പിന്‍വലിക്കാനായി ഓര്‍ഡിനന്‍സിറക്കാനും മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. പിന്‍വലിക്കുമെന്ന കാര്യം ഉടന്‍ തന്നെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അറിയിക്കും. വിശദമായ ചര്‍ച്ചയ്ക്ക് ശേഷം സൈബര്‍ സുരക്ഷയ്ക്ക് പുതിയ ഭേദഗതി കൊണ്ടുവരാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
പൊതുസമൂഹത്തില്‍ നിന്നും പ്രതിപക്ഷത്ത് നിന്നും മാധ്യമങ്ങളില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നുമെല്ലാം രൂക്ഷവിമര്‍ശനമുയര്‍ന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി നിയമം പുനപരിശോധനയ്ക്ക് വെച്ചത്. ഞായറാഴ്ച്ച രാത്രി സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പിബി അംഗം എസ് രാമചന്ദ്രന് പിള്ളയെ വിളിച്ച് ആശങ്കയറിയിച്ചു. പിണറായി വിജയനെ നേരിട്ട് വിളിച്ചും ശക്തമായ വിയോജിപ്പ് അറിയിച്ചു. രാവിലെ എകെജി സെന്ററിലെത്തിയ മുഖ്യമന്ത്രി അവെയ്ലബിള് സെക്രട്ടേറിയറ്റ് ചേരും മുന്‍പ് എസ്ആര്‍പിയും എം എ ബേബിയുമായും സംസാരിച്ചു. നിയമവുമായി മുന്നോട്ട് പോകില്ലെന്ന് പിണറായി വ്യക്തമാക്കി. മുഖ്യമന്ത്രി തന്നെ വിശദീകരണക്കുറിപ്പ് പുറത്തിറക്കണമെന്നും തെറ്റിദ്ധാരണ മാറ്റണെന്നും യോഗം അഭിപ്രായപ്പെട്ടു. ഇതിനേത്തുടര്‍ന്നാണ് യോഗശേഷം നിയമം നടപ്പാക്കില്ലെന്ന് പറയുന്ന പ്രസ്താവന മുഖ്യമന്ത്രി ഇന്നലെ പുറത്തുവിടുന്നത്.
പുനപരിശോധിക്കുമെന്നറിയിച്ചിട്ടും 118എ കൊണ്ടുവന്നതില്‍ പാര്‍ട്ടിക്കുള്ളിലെ അതൃപ്തി തീര്‍ന്നിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് പിബി അംഗം എം എ ബേബി ഇന്ന് നടത്തിയ പ്രതികരണം. വിമര്‍ശനമുണ്ടാകുന്ന വിധത്തില്‍ ഭേദഗതി കൊണ്ടുവന്നത് പോരായ്മയാണെന്ന് എം എ ബേബി കുറ്റപ്പെടുത്തി. പാര്‍ട്ടി ചര്‍ച്ച ചെയ്താണ് ഭേദഗതി പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും എംഎ ബേബി പറഞ്ഞു.