തുടര്‍ഭരണം പ്രവചിച്ച് ഏഷ്യാനെറ്റും; ‘ബിജെപിക്ക് അഞ്ച് സീറ്റുകള്‍ വരെ’
നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തുടര്‍ഭരണം പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസും. 77 മുതല്‍ 86 സീറ്റുകള്‍ വരെ ഇടതുമുന്നണി നേടുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോര്‍ പോസ്റ്റ് പോള്‍ സര്‍വ്വേ പറയുന്നത്. യുഡിഎഫ് 52 മുതല്‍ 61 സീറ്റുകള്‍ വരെ നേടുമെന്നും എന്‍ഡിഎയ്ക്ക് രണ്ടു മുതല്‍ അഞ്ചു സീറ്റുകള്‍ വരെ ലഭിക്കുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. ഇടതുമുന്നണിക്ക് 42 ശതമാനം വോട്ടും യുഡിഎഫിന് 38 ശതമാനം വോട്ടും ലഭിക്കും. എന്‍ഡിഎയ്ക്ക് 17 ശതമാനം വോട്ടാണ് ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വേ പ്രവചിക്കുന്നത്. […]

നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തുടര്‍ഭരണം പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസും. 77 മുതല്‍ 86 സീറ്റുകള്‍ വരെ ഇടതുമുന്നണി നേടുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോര്‍ പോസ്റ്റ് പോള്‍ സര്‍വ്വേ പറയുന്നത്. യുഡിഎഫ് 52 മുതല്‍ 61 സീറ്റുകള്‍ വരെ നേടുമെന്നും എന്‍ഡിഎയ്ക്ക് രണ്ടു മുതല്‍ അഞ്ചു സീറ്റുകള്‍ വരെ ലഭിക്കുമെന്നും സര്‍വ്വേ പ്രവചിക്കുന്നു.
ഇടതുമുന്നണിക്ക് 42 ശതമാനം വോട്ടും യുഡിഎഫിന് 38 ശതമാനം വോട്ടും ലഭിക്കും. എന്‍ഡിഎയ്ക്ക് 17 ശതമാനം വോട്ടാണ് ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വേ പ്രവചിക്കുന്നത്. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് എല്‍ഡിഎഫിന് സര്‍വ്വേ മുന്നേറ്റം പ്രവചിക്കുന്നത്.
സംസ്ഥാനത്തെ 43 ശതമാനം സ്ത്രീ വോട്ടര്‍മാരും എല്‍ഡിഎഫിനെയാണ് പിന്തുണയ്ക്കുന്നത്. 37 ശതമാനം യുഡിഎഫിനെയും. 18 ശതമാനം എന്‍ഡിഎയെയും. പുരുഷ വോട്ടര്‍മാരുടെ പിന്തുണയും ഇടതുമുന്നണിക്കാണ്. 41 ശതമാനം. 39 ശതമാനം യുഡിഎഫിനെയും പിന്തുയ്ക്കുന്നു. 16 ശതമാനം എല്ഡിഎയെയും പിന്തുണയ്ക്കുന്നു.
18 മുതല്‍ 25 വയസുവരെ പ്രായമുള്ളവരില്‍ 38 ശതമാനം എല്‍ഡിഎഫിനെയും 35 ശതമാനം യുഡിഎഫിനെയും 24 ശതമാനം എന്‍ഡിഎയെയും പിന്തുണയ്ക്കുന്നു. 26 മുതല്‍ 35 വയസുവരെ പ്രായമുള്ളവരില്‍ 42 ശതമാനം ഇടതുമുന്നണിയെയും 36 ശതമാനം യുഡിഎഫിനെയും 20 ശതമാനം എന്‍ഡിഎയെയും പിന്തുണയ്ക്കുന്നെന്ന് സര്‍വ്വേ പറയുന്നു.