Top

‘മാണിക്ക് അശാന്തി നല്‍കുന്നത് എല്‍ഡിഎഫ്’; ജോസ് നിലപാട് വ്യക്തമാക്കണമെന്ന് പി ടി തോമസ്

കെ എം മാണിക്ക് അശാന്തി കൊടുക്കുന്നത് എല്‍ഡിഎഫാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി ടി തോമസ് എംഎല്‍എ. ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഇടതു മുന്നണിയിലേക്ക് പോയപ്പോഴാണ് അദ്ദേഹത്തിന് അശാന്തി ഉണ്ടായതെന്നും എംഎല്‍എ തിരുവനന്തപുരത്ത് പറഞ്ഞു. നിയമസഭ കയ്യാങ്കളി കേസുമായി മുന്നോട്ടു പോയത് കെ എം മാണിയുടെ അറിവോടെയായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന ഇടതു മുന്നണിയുടെ അതേ നിലപാട് തന്നയാണോ വിഷയത്തില്‍ ജോസ് കെ മാണിക്കും പാര്‍ട്ടിക്കും ഉള്ളതെന്നും […]

30 July 2021 9:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘മാണിക്ക് അശാന്തി നല്‍കുന്നത് എല്‍ഡിഎഫ്’; ജോസ് നിലപാട് വ്യക്തമാക്കണമെന്ന് പി ടി തോമസ്
X

കെ എം മാണിക്ക് അശാന്തി കൊടുക്കുന്നത് എല്‍ഡിഎഫാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി ടി തോമസ് എംഎല്‍എ. ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഇടതു മുന്നണിയിലേക്ക് പോയപ്പോഴാണ് അദ്ദേഹത്തിന് അശാന്തി ഉണ്ടായതെന്നും എംഎല്‍എ തിരുവനന്തപുരത്ത് പറഞ്ഞു. നിയമസഭ കയ്യാങ്കളി കേസുമായി മുന്നോട്ടു പോയത് കെ എം മാണിയുടെ അറിവോടെയായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന ഇടതു മുന്നണിയുടെ അതേ നിലപാട് തന്നയാണോ വിഷയത്തില്‍ ജോസ് കെ മാണിക്കും പാര്‍ട്ടിക്കും ഉള്ളതെന്നും പി ടി തോമസ് ചോദിച്ചു. അതിനുള്ള ഉത്തരം പറയാന്‍ അദ്ദേഹം ബാധ്യസ്ഥനാണെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നേ നടക്കുന്ന പക്ഷിയാണ്. ഉടന്‍ തന്നെ ലാവ്‌ലിന്‍ കേസില്‍ വിധി വരും. അത് മുന്നില്‍ കണ്ടുകൊണ്ടാണ് ശിവന്‍കുട്ടിയെ പിന്തുണച്ചുകൊണ്ടുള്ള നിലപാടുമായി പിണറായി വിജയന്‍ മുന്നോട്ടുപോകുന്നും പി ടി തോമസ് പറഞ്ഞു.

നിയമസഭാ കൈയ്യാങ്കളിക്കേസിലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശിവന്‍കുട്ടി വിദ്യാഭ്യാസ മന്ത്രി സ്ഥാനം രാജി വെക്കണമെന്ന ആവശ്യം പി ടി തോമസ് നിയമസഭയിലും ഉയര്‍ത്തിയിരുന്നു. ശിവന്‍കുട്ടിക്ക് മന്ത്രായായിരിക്കാന്‍ അര്‍ഹതയില്ലെന്ന് പറഞ്ഞ പിടി തോമസ് അദ്ദേഹത്തെ പരിഹസിച്ച് കുഞ്ചന്‍ നമ്പ്യാരുടെ പാട്ടുകളും നിയമസഭയില്‍ പാടി. ഇപ്പോള്‍ ആന കരിമ്പിന്‍ കാട്ടില്‍ കയറിയ പോലെ എന്നല്ല ശിവന്‍കുട്ടി നിയമസഭയില്‍ കയറിയതു പോലെയെന്നാണ് ലോകത്തെമ്പാടും പറയുന്നതെന്ന് പറഞ്ഞ അദ്ദേഹം ഹൈക്കോടതി മുതല്‍ സുപ്രീം കോടതി വരെയുള്ള കേസിലെ വിധിയില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് കെ എം മാണിയുടെ ആത്മാവായിരിക്കുമെന്നും അഭിപ്രായപ്പെട്ടു.

ALSO READ: റെക്കോര്‍ഡ്; ഒറ്റ ദിവസം 4.96 ലക്ഷം വാക്‌സിന്‍ നല്‍കി കേരളം; 2.45 ലക്ഷം ഡോസ് കൂടി ലഭിച്ചെന്ന് വീണാ ജോര്‍ജ്

Next Story