ബിഡിജെഎസ് സുഭാഷ് വിഭാഗം നേതാവ് ഇടതു സ്ഥാനാര്‍ത്ഥി; കായംകുളത്ത് സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത
കായംകുളത്ത് ബിഡിജെഎസ് സുഭാഷ് വാസു വിഭാഗവുമായുള്ള കൂട്ടുകെട്ടിനെ ചൊല്ലി സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത. സുഭാഷ് വാസു അനൂകൂലിയായ റെജി മാവനാലിനെ ഇടതുസ്വതന്ത്രനായ മത്സരിപ്പിക്കുന്നതാണ് വിവാദമായിരിക്കുന്നത്. ബിഡിജെഎസ് (എസ്) സംസ്ഥാന കമ്മിറ്റിയംഗമായ റെജി കായംകുളം നഗരസഭ 41-ാം വാര്‍ഡില്‍ നിന്നാണ് ജനവിധി തേടുന്നത്. പിളര്പ്പുണ്ടാകുന്നതിന് മുമ്പ് ബിഡിജെഎസ് ജില്ലാ ട്രഷറര്‍ ആയിരുന്നു റെജി മാവനാല്‍. 2010ല്‍ 41-ാം വാര്‍ഡില്‍ തന്നെ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച റെജി കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കാലാവധി അവസാനിക്കുന്നതിന് മുന്നേ ബിഡിജെഎസില്‍ ചേക്കേറി. 2015ല്‍ അതേ […]

കായംകുളത്ത് ബിഡിജെഎസ് സുഭാഷ് വാസു വിഭാഗവുമായുള്ള കൂട്ടുകെട്ടിനെ ചൊല്ലി സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത. സുഭാഷ് വാസു അനൂകൂലിയായ റെജി മാവനാലിനെ ഇടതുസ്വതന്ത്രനായ മത്സരിപ്പിക്കുന്നതാണ് വിവാദമായിരിക്കുന്നത്. ബിഡിജെഎസ് (എസ്) സംസ്ഥാന കമ്മിറ്റിയംഗമായ റെജി കായംകുളം നഗരസഭ 41-ാം വാര്‍ഡില്‍ നിന്നാണ് ജനവിധി തേടുന്നത്. പിളര്പ്പുണ്ടാകുന്നതിന് മുമ്പ് ബിഡിജെഎസ് ജില്ലാ ട്രഷറര്‍ ആയിരുന്നു റെജി മാവനാല്‍.
2010ല്‍ 41-ാം വാര്‍ഡില്‍ തന്നെ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച റെജി കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കാലാവധി അവസാനിക്കുന്നതിന് മുന്നേ ബിഡിജെഎസില്‍ ചേക്കേറി. 2015ല്‍ അതേ വാര്‍ഡില്‍ തന്നെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ചു. ഇത് സിപിഐഎം പ്രാദേശിക ഘടകത്തിലും അണികള്‍ക്കിടയിലും വാശിയുണ്ടാക്കി. ഇത്തവണ സിപിഐഎം നേരിട്ട് മത്സരിച്ച് ശക്തി തെളിയിക്കണമെന്നായിരുന്നു സിപിഐഎം ബ്രാഞ്ച് കമ്മിറ്റികള്‍ നിര്‍ദ്ദേശിച്ചിരുന്നത്.
പക്ഷെ, ചില നേതാക്കള്‍ റെജി മാവനാലിനെ വീണ്ടും പരിഗണിക്കുകയായിരുന്നു. ഇടതുസ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിപ്പെട്ടതിന് ശേഷം സുഭാഷ് വാസുവിന്റെ വീട്ടില്‍ ചേര്‍ന്ന ബിഡിജെഎസ് സംസ്ഥാന പുന: സംഘടന കമ്മിറ്റിയില്‍ റെജി മാവനാല്‍ പങ്കെടുത്തു. ഈ ചിത്രം സമൂഹമാധ്യമങ്ങളിലെത്തിയതോടെയാണ് തര്‍ക്കം വഷളായത്. പ്രത്യേക സാഹചര്യം പരിഗണിച്ച് തീരുമാനം അംഗീഗരിക്കണമെന്നാണ് രൂക്ഷ വിമര്നമുയര്ത്തിയ ബ്രാഞ്ചുകളോട് ലോക്കല്‍ കമ്മിറ്റിയുടെ പ്രതികരണം.
- TAGS:
- BDJS
- BDJS Subhash
- CPIM
- Subhash Vasu