Top

‘യുഡിഎഫ് കൊടുത്തിരുന്ന ഓണക്കിറ്റ് നിഷേധിച്ചവരാണ് എല്‍ഡിഎഫ്’; ഇപ്പോള്‍ കിറ്റുമായി ചെല്ലുന്നത് ജനങ്ങളെ ഭയന്നിട്ടെന്ന് ഉമ്മന്‍ ചാണ്ടി

എല്‍ഡിഎഫ് ഉന്നയിക്കുന്ന അവകാശവാദങ്ങളും വസ്തുതകളും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എല്‍ഡിഎഫ് കൊട്ടിഘോഷിക്കുന്ന കിറ്റ് കൊടുത്തിട്ടുണ്ടെങ്കിലും ഓണക്കിറ്റ് കൊടുക്കാന്‍ മടിച്ചവരാണ് അവരെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. വെള്ളപ്പൊക്കമായിരുന്നു അതിന് കാരണം പറഞ്ഞത്. മലയാളിയെ സംബന്ധിച്ച് ഓണം വളരെ പ്രധാനപ്പെട്ടതാണ്. ആ ദിവസം പട്ടിണി കിടക്കുന്നവര്‍ ഉണ്ടാകരുത് എന്നതിനാലാണ് യുഡിഎഫിന്റെ കാലത്ത് ഓണക്കിറ്റ് കൊടുത്തതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മുന്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. എല്‍ഡിഎഫ് ഓണക്കിറ്റ് ഓരോ […]

17 March 2021 9:05 AM GMT

‘യുഡിഎഫ് കൊടുത്തിരുന്ന ഓണക്കിറ്റ് നിഷേധിച്ചവരാണ് എല്‍ഡിഎഫ്’; ഇപ്പോള്‍ കിറ്റുമായി ചെല്ലുന്നത് ജനങ്ങളെ ഭയന്നിട്ടെന്ന് ഉമ്മന്‍ ചാണ്ടി
X

എല്‍ഡിഎഫ് ഉന്നയിക്കുന്ന അവകാശവാദങ്ങളും വസ്തുതകളും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എല്‍ഡിഎഫ് കൊട്ടിഘോഷിക്കുന്ന കിറ്റ് കൊടുത്തിട്ടുണ്ടെങ്കിലും ഓണക്കിറ്റ് കൊടുക്കാന്‍ മടിച്ചവരാണ് അവരെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. വെള്ളപ്പൊക്കമായിരുന്നു അതിന് കാരണം പറഞ്ഞത്. മലയാളിയെ സംബന്ധിച്ച് ഓണം വളരെ പ്രധാനപ്പെട്ടതാണ്. ആ ദിവസം പട്ടിണി കിടക്കുന്നവര്‍ ഉണ്ടാകരുത് എന്നതിനാലാണ് യുഡിഎഫിന്റെ കാലത്ത് ഓണക്കിറ്റ് കൊടുത്തതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മുന്‍ മുഖ്യമന്ത്രിയുടെ പ്രതികരണം.

എല്‍ഡിഎഫ് ഓണക്കിറ്റ് ഓരോ കാരണങ്ങള്‍ പറഞ്ഞ് നിഷേധിച്ചവരാണ്. ഇപ്പോള്‍ ജനങ്ങളെ സമീപിക്കാന്‍ ഭയമായതിനാലാണ് കിറ്റുമായി ചെല്ലുന്നത്.

ഉമ്മന്‍ ചാണ്ടി

യുഡിഎഫ് കേരളത്തിലെ പാവപ്പെട്ടവര്‍ക്കെല്ലാം സൗജന്യ അരി കൊടുത്തവരാണ്. 2011ല്‍ അധികാരത്തില്‍ വന്ന് 100 ദിവസത്തിനുള്ളില്‍ നടപ്പാക്കിയ മുഖ്യ പദ്ധതി ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ അരി എന്നതായിരുന്നു. ഇവര്‍ വന്ന് ചെയ്തത് എന്താണെന്ന് വെച്ചാല്‍ ഒരു കിലോ അരിക്ക് രണ്ട് രൂപ വെച്ച് വാങ്ങി. ഒരു കിലോയ്ക്ക് രണ്ട് രൂപ വിലയിട്ടു. യുഡിഎഫിന് ബദലായി എല്‍ഡിഎഫ് ചെയ്തതാണ് ഇത്. ജനത്തിന് ഇതെല്ലാം അറിയാം. ഇടതുമുന്നണിയുടെ പ്രചാരണം കൊണ്ട് കേരളത്തിലെ ജനത്തെ കബളിപ്പിക്കാമെന്ന് വിശ്വസിക്കുന്നില്ല. ജനങ്ങളുടെ അനുഭവം എന്താണ്? അവരുടെ പ്രായോഗിക ജീവിതത്തില്‍ അവര്‍ക്കുണ്ടായ അനുഭവം ഗുണകരമായ ഒന്നല്ലെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

Next Story