Top

യുഡിഎഫിന്റെ പിന്തുണ വേണ്ടെന്ന് പ്രഖ്യാപിച്ച് എല്‍ഡിഎഫിന്റെ രാജി; മൂന്നിടത്ത് വഴിയൊരുക്കുന്നത് ബിജെപിക്ക്

തിരുവനന്തപുരം: അധികാരമേറ്റെടുത്തയുടന്‍ ത്രിതല പഞ്ചായത്തുകളില്‍നിന്നും ഇടത് പ്രസിഡന്റുമാര്‍ രാജിവെച്ചത് വഴിയൊരുക്കുന്നത് ബിജെപിക്ക്. സിപിഐഎം നേതാക്കള്‍ രാജിവെച്ച മൂന്ന് ഗ്രാമപഞ്ചായത്തുകളിലാണ് തീരുമാനം ബിജെപിയെ തുണയ്ക്കുന്നത്. തൃശ്ശൂരിലെ അവിണിശ്ശേരി, ആലപ്പുഴയിലെ തിരിവന്‍വണ്ടൂര്‍, പത്തനംതിട്ടയിലെ കോട്ടാങ്ങള്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലെ എല്‍ഡിഎഫ് പ്രസിഡന്റുമാരുടെ രാജിയാണ് അധികാരത്തിലേറാന്‍ ബിജെപിയെ സഹായിക്കുന്നത്. അവിണിശ്ശേരിയില്‍ ബിജെപിക്ക് ആറ്, എല്‍ഡിഎഫിന് അഞ്ച്, യുഡിഎഫിന് മൂന്ന് എന്നിങ്ങനെയായിരുന്നു സീറ്റ് നില. യുഡിഎഫ് എല്‍ഡിഎഫിനെ പിന്തുണച്ചതോടെ കഴിഞ്ഞ തവണ ബിജെപി ഭരിച്ച അവിണിശ്ശേരി പിടിച്ചെടുക്കാമെന്ന നിലയുണ്ടായി. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ട സിപിഐഎം പ്രസിഡന്റും […]

30 Dec 2020 7:57 AM GMT

യുഡിഎഫിന്റെ പിന്തുണ വേണ്ടെന്ന് പ്രഖ്യാപിച്ച് എല്‍ഡിഎഫിന്റെ രാജി; മൂന്നിടത്ത് വഴിയൊരുക്കുന്നത് ബിജെപിക്ക്
X

തിരുവനന്തപുരം: അധികാരമേറ്റെടുത്തയുടന്‍ ത്രിതല പഞ്ചായത്തുകളില്‍നിന്നും ഇടത് പ്രസിഡന്റുമാര്‍ രാജിവെച്ചത് വഴിയൊരുക്കുന്നത് ബിജെപിക്ക്. സിപിഐഎം നേതാക്കള്‍ രാജിവെച്ച മൂന്ന് ഗ്രാമപഞ്ചായത്തുകളിലാണ് തീരുമാനം ബിജെപിയെ തുണയ്ക്കുന്നത്. തൃശ്ശൂരിലെ അവിണിശ്ശേരി, ആലപ്പുഴയിലെ തിരിവന്‍വണ്ടൂര്‍, പത്തനംതിട്ടയിലെ കോട്ടാങ്ങള്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലെ എല്‍ഡിഎഫ് പ്രസിഡന്റുമാരുടെ രാജിയാണ് അധികാരത്തിലേറാന്‍ ബിജെപിയെ സഹായിക്കുന്നത്.

അവിണിശ്ശേരിയില്‍ ബിജെപിക്ക് ആറ്, എല്‍ഡിഎഫിന് അഞ്ച്, യുഡിഎഫിന് മൂന്ന് എന്നിങ്ങനെയായിരുന്നു സീറ്റ് നില. യുഡിഎഫ് എല്‍ഡിഎഫിനെ പിന്തുണച്ചതോടെ കഴിഞ്ഞ തവണ ബിജെപി ഭരിച്ച അവിണിശ്ശേരി പിടിച്ചെടുക്കാമെന്ന നിലയുണ്ടായി. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ട സിപിഐഎം പ്രസിഡന്റും വൈസ് പ്രസിഡന്റും രാജി വെച്ചതോടെ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി.

തിരുവണ്ടൂരിലും സമാന അവസ്ഥയാണ്. കോണ്‍ഗ്രസ് നിരുപാധിക പിന്തുണ നല്‍കിയെങ്കിലും സിപിഐഎം രാജിയിലേക്ക് നീങ്ങി. ബിജെപിയാണ് ഇവിടെയും ഏറ്റവും വലിയ ഒറ്റകക്ഷി.

കോട്ടങ്ങലില്‍ എസ്ഡിപിഐയാണ് സിപിഐഎമ്മിനെ പിന്തുണച്ചത്. രാജി പ്രഖ്യാപനത്തോടെ സീറ്റില്‍ മേധാവിത്വം ബിജെപിക്കായി.

തിരുവനന്തപുരത്തെ പാങ്ങോടും സിപിഐഎം പ്രസിഡന്റ് രാജി പ്രഖ്യാപനം നടത്തിയിട്ടുണ്ട്. എസ്ഡിപിഐയും പിന്തുണ വേണ്ടെന്ന് അറിയിച്ചാണ് രാജി. ഇവിടെ യുഡിഎഫാണ് എതിര്‍ സ്ഥാനത്തുള്ളത്.

ഇടതുപക്ഷത്തിന് മറ്റ് കക്ഷികളുടെ പിന്തുണ ആവശ്യമില്ലെന്ന് നിലപാടെടുത്താണ് അധികാരമേറ്റയുടനെയുള്ള രാജി പ്രഖ്യാപനങ്ങള്‍.

അതേസമയം, റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി അംഗങ്ങള്‍ വോട്ടുചെയ്തത് എല്‍ഡിഎഫിനാണ്. കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിക്കായിരുന്നു ഈ പിന്തുണ. എന്നാല്‍ ഇവിടെ എല്‍ഡിഎഫ് ഭരണസമിതി അധികാരമേറ്റത് പരിശോധിച്ച് നപടിയെടുക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം ആനത്തലവട്ടം ആനന്ദന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് അറിയിച്ചു. ഇതിന് പിന്നാലെ എല്‍ഡിഎഫ് പ്രസിഡന്റിനോട് രാജിവെക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്.

Next Story