സിപിഐക്ക് ഒരു വാര്‍ഡ്, ജോസിന് പൊതു സ്വതന്ത്രന്; പാലയിലെ തര്‍ക്കം അവസാനിപ്പിച്ച് എല്‍ഡിഎഫ്, വിഭജനം ഇങ്ങനെ
കോട്ടയം: ഏറെ തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ പാലാ നഗര സഭയിലെ എല്‍ ഡി എഫിലെ സീറ്റ് വിഭജനം പൂര്‍ത്തിയായി. സീറ്റിനെച്ചൊല്ലിയുള്ള ജോസ് കെ മാണി വിഭാഗവും സിപിഐയും തമ്മിലുള്ള തര്‍ക്കമാണ് സീറ്റ് നീളാന്‍ കാരണമായത്. കഴിഞ്ഞ തവണ ഏഴ് സീറ്റില്‍ മത്സരിച്ച സിപിഐ ഇത്തവണ നാല് സീറ്റാണ് അവിശ്യപ്പെട്ടത്. എന്നാല്‍ ജോസ് വിഭാഗം രണ്ട് സീറ്റ് മാത്രം നല്‍കൂ എന്ന നിലപാടാണ് തര്‍ക്കത്തിന് കാരണമായത്. ഒടുവില്‍ ഇരുവിഭാഗത്തിന്റെയും ജില്ലാ നേതൃത്വത്തം ഇടപ്പെട്ടാണ് പ്രശന പരിഹാരമായത്. 26 വാര്‍ഡുകള്‍ ഉള്ള […]

കോട്ടയം: ഏറെ തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ പാലാ നഗര സഭയിലെ എല്‍ ഡി എഫിലെ സീറ്റ് വിഭജനം പൂര്‍ത്തിയായി. സീറ്റിനെച്ചൊല്ലിയുള്ള ജോസ് കെ മാണി വിഭാഗവും സിപിഐയും തമ്മിലുള്ള തര്‍ക്കമാണ് സീറ്റ് നീളാന്‍ കാരണമായത്.
കഴിഞ്ഞ തവണ ഏഴ് സീറ്റില്‍ മത്സരിച്ച സിപിഐ ഇത്തവണ നാല് സീറ്റാണ് അവിശ്യപ്പെട്ടത്. എന്നാല്‍ ജോസ് വിഭാഗം രണ്ട് സീറ്റ് മാത്രം നല്‍കൂ എന്ന നിലപാടാണ് തര്‍ക്കത്തിന് കാരണമായത്. ഒടുവില്‍ ഇരുവിഭാഗത്തിന്റെയും ജില്ലാ നേതൃത്വത്തം ഇടപ്പെട്ടാണ് പ്രശന പരിഹാരമായത്.
26 വാര്‍ഡുകള്‍ ഉള്ള പാലാ നഗരസഭയില്‍ ജോസ് കെ മാണി ഗ്രൂപ്പിന് 16,സിപിഐഎം 6, സിപിഐ 2, എന്‍സിപി 1, സിപിഐ – ജോസ് സ്വതന്ത്രര്‍ 1 എന്നിങ്ങനെയായിരിക്കും മത്സരിക്കുക.
ജോസ് പക്ഷത്തിനെ സംബന്ധിച്ച് പാലാ അഭിമാന പോരാട്ടമാണ്. യുഡിഎഫില്‍ നിന്ന് ഇടതുമുന്നണിയിലേക്ക് എത്തിയത്തിന് ജനങ്ങളുടെ അംഗീകാരം ലഭിച്ചെന്ന് തെളിയിക്കണമെങ്കില്‍ തെരെഞ്ഞടുപ്പ് വിജയം അനിവാര്യമാണ്. നേരത്തെ ജില്ലാ പഞ്ചായത്തിലും ഇരു വിഭാഗങ്ങളും തമ്മില്‍ നിലനിന്ന സീറ്റ് തര്‍ക്കം സംസ്ഥാന നേതൃത്വം ഇടപ്പെട്ടാണ് പരിഹരിച്ചത്.
നേരത്തെ സീറ്റുകള്‍ സിപിഐഎം വിട്ടുനല്കുന്നില്ലെന്നും പിടിച്ചെടുക്കുന്നു എന്നുമാരോപിച്ച് സിപിഐ നേതാക്കള്‍ പരസ്യ വിയോജിപ്പ് പ്രകടിപ്പിച്ചിരിന്നു. ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിന്റെ ഭാഗമായതോടെ സിപിഐഎമ്മിന്റെ സമീപനത്തില്‍ മാറ്റുണ്ടായി. ഇത് ഇടതുമുന്നണിയെ തകര്‍ക്കുമെന്നും സിപിഐ അഭിപ്രായപ്പെട്ടിരുന്നു.