Top

‘തൃപ്പെരുംതുറ ചെന്നിത്തല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നു’; യുഡിഎഫ് പിന്തുണയില്‍ ഭരണം വേണ്ടെന്ന് എല്‍ഡിഎഫ്

ചെന്നിത്തല തൃപ്പെരുംതുറ പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ എല്‍ഡിഎഫ്. യുഡിഎഫ് പിന്തുണയില്‍ ഭരണം വേണ്ടെന്ന നിലപാടിലുറച്ചാണ് സിപിഐഎം ജില്ലാ കമ്മറ്റി അധ്യക്ഷ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടത്. യുഡിഎഫ് പിന്തുണ പാര്‍ട്ടി വിരുദ്ധ വികാരമുണ്ടാക്കുന്നതായി സിപിഐഎം വിലയിരുത്തലിനെത്തുടര്‍ന്നാണ് തീരുമാനം. മുന്നണിയുടെ നയവിരുദ്ധ കൂട്ടുകെട്ടുകള്‍ ഒഴിവാക്കണമെന്നും പാര്‍ട്ടി നിര്‍ദേശം നല്‍കി. ഡിസിസി അധ്യക്ഷന്‍ എം ലിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യുഡിഎഫ് പാര്‍ലമെന്റി പാര്‍ട്ടി യോഗത്തിലാണ് എല്‍ഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ തീരുമാനമെടുത്തത്. ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താനാണ് എല്‍ഡിഎഫിനെ […]

10 Jan 2021 8:33 AM GMT

‘തൃപ്പെരുംതുറ ചെന്നിത്തല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നു’; യുഡിഎഫ് പിന്തുണയില്‍ ഭരണം വേണ്ടെന്ന് എല്‍ഡിഎഫ്
X

ചെന്നിത്തല തൃപ്പെരുംതുറ പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ എല്‍ഡിഎഫ്. യുഡിഎഫ് പിന്തുണയില്‍ ഭരണം വേണ്ടെന്ന നിലപാടിലുറച്ചാണ് സിപിഐഎം ജില്ലാ കമ്മറ്റി അധ്യക്ഷ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടത്. യുഡിഎഫ് പിന്തുണ പാര്‍ട്ടി വിരുദ്ധ വികാരമുണ്ടാക്കുന്നതായി സിപിഐഎം വിലയിരുത്തലിനെത്തുടര്‍ന്നാണ് തീരുമാനം. മുന്നണിയുടെ നയവിരുദ്ധ കൂട്ടുകെട്ടുകള്‍ ഒഴിവാക്കണമെന്നും പാര്‍ട്ടി നിര്‍ദേശം നല്‍കി.

ഡിസിസി അധ്യക്ഷന്‍ എം ലിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യുഡിഎഫ് പാര്‍ലമെന്റി പാര്‍ട്ടി യോഗത്തിലാണ് എല്‍ഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ തീരുമാനമെടുത്തത്. ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താനാണ് എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്ന നിലപാട് എടുത്തതെന്നാണ് യുഡിഎഫിന്റെ വിശദീകരണം.

തൃപ്പെരുംതുറ പഞ്ചായത്തില്‍ 18 വാര്‍ഡുകളാണുള്ളത്. മൂന്ന് മുന്നണികള്‍ക്കും കേവല ഭൂരിപക്ഷം നേടാനാകാത്തതിനേത്തുടര്‍ന്ന് പഞ്ചായത്ത് ഭരണസമിതിയുടെ ചുമതലയേല്‍ക്കല്‍ അനിശ്ചിതാവസ്ഥയിലായിരുന്നു.

കക്ഷി നില: യുഡിഎഫ് ആറ്, എന്‍ഡിഎ: ആറ്, എല്‍ഡിഎഫ്: അഞ്ച്, സ്വതന്ത്രന്‍: ഒന്ന്.

Next Story

Popular Stories