Top

‘മാതൃകാപരമായ ജനകീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സര്‍ക്കാരിനുള്ള ജനപിന്തുണയാവും തെരഞ്ഞെടുപ്പ് ഫലം’; യുഡിഎഫ്-ജമാഅത്തെ ഇസ്ലാമി ബന്ധം കേരളം തള്ളുമെന്ന് വിജയരാഘവന്‍

തിരുവനന്തപുരം: വലിയ വിജയ പ്രതീക്ഷയാണ് ഇടതുമുന്നണിക്കുള്ളതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. വികസനം മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടും. ഇടത് പക്ഷത്തിന് വലിയ മുന്നേറ്റം ഉണ്ടാകുമെന്നും അദ്ദേഹം തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയെ ജനം നിരാകരിക്കും. നിലവിലുള്ള സീറ്റുകള്‍ ബിജെപിക്ക് നിലനിര്‍ത്താന്‍ ആവില്ലെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്കുവേണ്ടി നടത്തിയിട്ടുള്ള വികസന പ്രവര്‍ത്തനങ്ങളും സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളും അടിസ്ഥാന സൗകര്യ വിപുലീകരണവുമാവും തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാ വിഷയമാവുകയെന്നും വിജയ രാഘവന്‍ അഭിപ്രായപ്പെട്ടു. മാതൃകാപരമായ ജനകീയ പ്രവര്‍ത്തനങ്ങള്‍ […]

6 Nov 2020 5:55 AM GMT

‘മാതൃകാപരമായ ജനകീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സര്‍ക്കാരിനുള്ള ജനപിന്തുണയാവും തെരഞ്ഞെടുപ്പ് ഫലം’; യുഡിഎഫ്-ജമാഅത്തെ ഇസ്ലാമി ബന്ധം കേരളം തള്ളുമെന്ന് വിജയരാഘവന്‍
X

തിരുവനന്തപുരം: വലിയ വിജയ പ്രതീക്ഷയാണ് ഇടതുമുന്നണിക്കുള്ളതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. വികസനം മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടും. ഇടത് പക്ഷത്തിന് വലിയ മുന്നേറ്റം ഉണ്ടാകുമെന്നും അദ്ദേഹം തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞു.

ബിജെപിയെ ജനം നിരാകരിക്കും. നിലവിലുള്ള സീറ്റുകള്‍ ബിജെപിക്ക് നിലനിര്‍ത്താന്‍ ആവില്ലെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്കുവേണ്ടി നടത്തിയിട്ടുള്ള വികസന പ്രവര്‍ത്തനങ്ങളും സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളും അടിസ്ഥാന സൗകര്യ വിപുലീകരണവുമാവും തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാ വിഷയമാവുകയെന്നും വിജയ രാഘവന്‍ അഭിപ്രായപ്പെട്ടു. മാതൃകാപരമായ ജനകീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഒരു സംസ്ഥാന സര്‍ക്കാരിനുള്ള ജനപിന്തുണ പ്രകടിപ്പിക്കുന്നതായിരിക്കും തെരഞ്ഞെടുപ്പ് ഫലമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. വിവാദങ്ങള്‍ രാഷ്ട്രീയ ഉദ്ദേശത്തോടുകൂടി സൃഷ്ടിക്കപ്പെടുന്നവയാണ്. അത് ജനം നിരാകരിക്കും.

തെരഞ്ഞെടുപ്പിലെ പ്രധാന രാഷ്ട്രീയ വിഷയങ്ങളിലൊന്നാണ് കേരളത്തില്‍ യുഡിഎഫ് സ്വീകരിച്ചിരിക്കുന്ന നീക്കുപോക്കുകളെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു-മുസ്ലിം തീവ്ര വര്‍ഗീയതകളുമായി യുഡിഎഫുണ്ടാക്കിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സഖ്യമാണ് മുഖ്യ വിഷയം. ജമാഅത്തെ ഇസ്ലാമി, മുസ്ലിം ലീഗ് കോണ്‍ഗ്രസ് എന്നിവര്‍ ഇനി ബിജെപിയുമായും സഖ്യ ആലോചനകള്‍ നടത്തുകയാണ്. ഇതിനെ കേരളം നിരാകരിക്കുമെന്നും വിജയ രാഘവന്‍ പറഞ്ഞു.

Next Story