Top

‘ടിപി വധ സമയത്തെ വിഎസിന്റെ ചിത്രം പ്രചാരണായുധമാക്കുന്നു’; ആര്‍എംപിക്കെതിരെ പരാതിയുമായി എല്‍ഡിഎഫ്

ആര്‍എംപി-എല്‍ഡിഎഫ് പേരാട്ടം നടക്കുന്ന വടകരയില്‍ വിഎസ് അച്യുതാനന്ദന്റെ ചിത്രം ആര്‍എംപി പ്രചരണത്തിന് ഉപയോഗിക്കുന്നതിനെതിരെ എല്‍ഡിഎഫ്. ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട വേളയില്‍ ഭാര്യ കെകെ രമയെ വിഎസ് സന്ദര്‍ശിച്ചപ്പോഴുള്ള ചിത്രമാണ് ആര്‍എംപി പ്രചരണത്തിനുപയോഗിക്കുന്നത്. സിപിഐഎം നേതാവായിരുന്ന എംകെ കേളുവേട്ടന്റെ ചിത്രങ്ങളും ആര്‍എംപി ഉപയോഗിക്കുന്നതായി പരാതിയിലുണ്ട്. ആര്‍എംപി ഇറക്കിയ ലഘുലേഖയാണ് പരാതിക്കാധാരം. ടിപി വധത്തെ സംബന്ധിച്ച് നിരവധി ലേഖനങ്ങളും ചിത്രങ്ങളും ഈ പത്രത്തിലുണ്ട്. മാറാനുറച്ച് വടകര എന്ന തലക്കെട്ടിലാണ് ഈ ലഘുലേഖ പുറത്തു വന്നത്. ഇതില്‍ മനുഷ്യനെ […]

5 April 2021 12:50 AM GMT

‘ടിപി വധ സമയത്തെ വിഎസിന്റെ ചിത്രം പ്രചാരണായുധമാക്കുന്നു’; ആര്‍എംപിക്കെതിരെ  പരാതിയുമായി എല്‍ഡിഎഫ്
X

ആര്‍എംപി-എല്‍ഡിഎഫ് പേരാട്ടം നടക്കുന്ന വടകരയില്‍ വിഎസ് അച്യുതാനന്ദന്റെ ചിത്രം ആര്‍എംപി പ്രചരണത്തിന് ഉപയോഗിക്കുന്നതിനെതിരെ എല്‍ഡിഎഫ്. ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട വേളയില്‍ ഭാര്യ കെകെ രമയെ വിഎസ് സന്ദര്‍ശിച്ചപ്പോഴുള്ള ചിത്രമാണ് ആര്‍എംപി പ്രചരണത്തിനുപയോഗിക്കുന്നത്. സിപിഐഎം നേതാവായിരുന്ന എംകെ കേളുവേട്ടന്റെ ചിത്രങ്ങളും ആര്‍എംപി ഉപയോഗിക്കുന്നതായി പരാതിയിലുണ്ട്.

ആര്‍എംപി ഇറക്കിയ ലഘുലേഖയാണ് പരാതിക്കാധാരം. ടിപി വധത്തെ സംബന്ധിച്ച് നിരവധി ലേഖനങ്ങളും ചിത്രങ്ങളും ഈ പത്രത്തിലുണ്ട്. മാറാനുറച്ച് വടകര എന്ന തലക്കെട്ടിലാണ് ഈ ലഘുലേഖ പുറത്തു വന്നത്.

ഇതില്‍ മനുഷ്യനെ വെട്ടിനുറുക്കാന്‍ മറ്റൊരു മനുഷ്യനെങ്ങനെ കഴിയും എന്ന വിഎസിന്റെ വാചകം തലക്കെട്ടായി വന്ന വന്ന ലേഖനത്തിനൊപ്പമാണ് വിഎസ് രമയെ സന്ദര്‍ശിച്ചപ്പോഴുള്ള ചിത്രവും വന്നിരിക്കുന്നത്. വിഎസിനെ സംബന്ധിച്ച് പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തില്‍ ടിപി വധത്തെക്കുറിച്ച് പറയുന്ന വാചകമാണിത്. ലഘുലേഖയ്ക്ക് പുറമെ ഈ ചിത്രം മണ്ഡലത്തിലെ പല ഭാഗങ്ങളിലും ഫ്‌ളക്‌സ് ബോര്‍ഡുകളായും ഉയര്‍ന്നിട്ടുണ്ട്. പരാതി പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു.

Next Story