വി മുരളീധരന്റെ വാര്‍ഡില്‍ ജയം എല്‍ഡിഎഫിന്; ബിജെപിക്ക് തിരിച്ചടി
കേന്ദ്രമന്ത്രി വി മുരളീധരന്റെ വാര്‍ഡായ ഉള്ളൂരില്‍ വിജയം എല്‍ഡിഎഫിന്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആതിര എല്‍എസ് 433 വോട്ടിന് ഉള്ളൂരില്‍ ജയിച്ചു. ആതിര 433 വോട്ടിനാണ് ഉള്ളൂരില്‍ ജയിച്ചത്. നിലവില്‍ യുഡിഎഫ് ഭരിക്കുന്ന വാര്‍ഡ് ആണ് ഉള്ളൂര്‍. ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വാര്‍ഡിലും ബിജെപിക്ക് തിരിച്ചടിയാണ്. ഇവിടെ സുരേന്ദ്രന്റെ സഹോദരന് കെ ഭാസ്കരന് തോറ്റു. ഉള്ള്യേരിയില്‍ ആറാം വാര്‍ഡിലാണ് കെ ഭാസ്കരന്റെ തോല്‍വി. കെ സുരേന്ദ്രന്റെ സ്വദേശമാണിത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അസ്സൈനാര്‍ ആണ് ഇവിടെ വിജയിച്ചത്. 89 […]

കേന്ദ്രമന്ത്രി വി മുരളീധരന്റെ വാര്‍ഡായ ഉള്ളൂരില്‍ വിജയം എല്‍ഡിഎഫിന്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആതിര എല്‍എസ് 433 വോട്ടിന് ഉള്ളൂരില്‍ ജയിച്ചു. ആതിര 433 വോട്ടിനാണ് ഉള്ളൂരില്‍ ജയിച്ചത്. നിലവില്‍ യുഡിഎഫ് ഭരിക്കുന്ന വാര്‍ഡ് ആണ് ഉള്ളൂര്‍.
ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വാര്‍ഡിലും ബിജെപിക്ക് തിരിച്ചടിയാണ്. ഇവിടെ സുരേന്ദ്രന്റെ സഹോദരന് കെ ഭാസ്കരന് തോറ്റു. ഉള്ള്യേരിയില്‍ ആറാം വാര്‍ഡിലാണ് കെ ഭാസ്കരന്റെ തോല്‍വി. കെ സുരേന്ദ്രന്റെ സ്വദേശമാണിത്.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അസ്സൈനാര്‍ ആണ് ഇവിടെ വിജയിച്ചത്. 89 വോട്ടിന്റെ ഭൂരിപക്ഷമാണ് അസ്സൈനാര്‍ക്ക്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷെമീര്‍ ആണ് ഇവിടെ രണ്ടാം സ്ഥാനത്ത്. 441 വോട്ട് അസ്സൈനാര്‍ക്ക് ലഭിച്ചപ്പോള്‍ ഷെമീറിന് ലഭിച്ചത് 289 വോട്ടുകളാണ്.
അതേസമയം, തിരുവനന്തപുരം പൂജപ്പുരയില്‍ ബിജെപി നേതാവ് വിവി രാജേഷ് വിജയിച്ചു. ഇവിടെ യുഡിഎഫിന്റെ കെഎസ് വിനു രണ്ടാം സ്ഥാനത്താണ്. എന്നാല്‍ ബിജെപിയുടെ തൃശ്ശൂര്‍ മേയര്‍ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന് പരാജയപ്പെട്ടു.