Top

എംഎല്‍എ ട്രോഫി നേടിയാല്‍ ഖത്തര്‍ ലോകകപ്പ് ടിക്കറ്റ്; ഫുട്‌ബോള്‍ പ്രേമികള്‍ക്ക് വെറൈറ്റി വാഗ്ദാനവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

വാഗ്ദാനത്തിലെ പുതുമകൊണ്ട് ചര്‍ച്ചയായിരിക്കുകയാണ് കൊണ്ടോട്ടിയിലെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥി കാട്ടുപ്പരുത്തി സുലൈമാന്‍ ഹാജിയുടെ പ്രകടന പത്രിക. ‘എംഎല്‍എ ട്രോഫി’ എന്ന പേരില്‍ മണ്ഡലത്തിലെ എല്ലാ ക്ലബുകളെയും ഉള്‍പ്പെടുത്തി നടത്തുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റാണ് സുലൈമാന്‍ ഹാജി കൊണ്ടോട്ടിയിലെ പന്തുകളി പ്രേമികള്‍ക്ക് ഉറപ്പ് നല്‍കുന്നത്. വിജയിക്കുന്ന ടീമിനെ കാത്തിരിക്കുന്നതാകട്ടെ വമ്പന്‍ ഓഫറും. ടൂര്‍ണമെന്റിെ ചാപ്യംന്‍ ടീമിനെ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് അവിടെ പോയി നേരില്‍ കാണാന്‍ അവസരം ഒരുക്കുമെന്നാണ് ഹാജിയുടെ ഉറപ്പ്. മണ്ഡലത്തിലെ കായിക രംഗത്തെ സമഗ്ര വികസനം ലക്ഷ്യം […]

28 March 2021 9:35 AM GMT

എംഎല്‍എ ട്രോഫി നേടിയാല്‍ ഖത്തര്‍ ലോകകപ്പ് ടിക്കറ്റ്; ഫുട്‌ബോള്‍ പ്രേമികള്‍ക്ക് വെറൈറ്റി വാഗ്ദാനവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി
X

വാഗ്ദാനത്തിലെ പുതുമകൊണ്ട് ചര്‍ച്ചയായിരിക്കുകയാണ് കൊണ്ടോട്ടിയിലെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥി കാട്ടുപ്പരുത്തി സുലൈമാന്‍ ഹാജിയുടെ പ്രകടന പത്രിക. ‘എംഎല്‍എ ട്രോഫി’ എന്ന പേരില്‍ മണ്ഡലത്തിലെ എല്ലാ ക്ലബുകളെയും ഉള്‍പ്പെടുത്തി നടത്തുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റാണ് സുലൈമാന്‍ ഹാജി കൊണ്ടോട്ടിയിലെ പന്തുകളി പ്രേമികള്‍ക്ക് ഉറപ്പ് നല്‍കുന്നത്. വിജയിക്കുന്ന ടീമിനെ കാത്തിരിക്കുന്നതാകട്ടെ വമ്പന്‍ ഓഫറും. ടൂര്‍ണമെന്റിെ ചാപ്യംന്‍ ടീമിനെ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് അവിടെ പോയി നേരില്‍ കാണാന്‍ അവസരം ഒരുക്കുമെന്നാണ് ഹാജിയുടെ ഉറപ്പ്. മണ്ഡലത്തിലെ കായിക രംഗത്തെ സമഗ്ര വികസനം ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ് പ്രകടന പത്രികയിലെ ഈ വാഗ്ദാനം.

മുതിര്‍ന്ന സിപിഐഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി പ്രകാശനം ചെയ്ത വികസന രേഖയില്‍യില്‍ ഒരു എയര്‍പോര്‍ട്ട് സിറ്റി എന്ന നിലയില്‍ കൊണ്ടോട്ടിയെ ഉയര്‍ത്താനുള്ള മാസ്റ്റര്‍ പ്ലാന്‍ ഉള്‍പ്പടെ മണ്ഡലത്തിന്റെ വികസനത്തിനാണ് എല്‍ഡിഎഫ് പ്രകടന പത്രിക ഊന്നല്‍ നല്‍കുന്നത്. ഹജ്ജ് എംബാര്‍ക്കേഷന്‍ തിരികെ കരിപ്പൂരിലേക്ക് കൊണ്ടുവരുമെന്നും പ്രകടന പത്രിക പറയുന്നു.

കൊണ്ടോട്ടി നഗരത്തിന്റെ മാസ്റ്റര്‍ പ്ലാന്‍, നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി വലിയ തോട് നവീകരണം, മിനി സിവില്‍ സ്റ്റേഷന്‍, ഗതാഗതകുരുക്കിനുള്ള പരിഹാരം ഉള്‍പ്പെടെ വികസന രേഖ വാഗ്ദാനം ചെയ്യുന്നു. ആരോഗ്യ മേഖലയിലെ കൊണ്ടോട്ടിയുടെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിന് ഒപ്പം കായിക രംഗത്ത് കൊണ്ടോട്ടിക്ക് മുന്നേറ്റം വെക്കാനുള്ള പദ്ധതികളും വികസന രേഖ മുന്നോട്ട് വെക്കുന്നു. കായിക വികസനത്തിനായി ഫുട്ബാള്‍ ഗ്രൗണ്ട് ഉള്‍പ്പെടുന്ന ആധുനിക സൗകര്യങ്ങളോടു കൂടിയ സ്‌പോര്‍ട്‌സ് കോംപ്‌ളക്‌സും പ്രകടന പത്രിക ഉറപ്പ് നല്‍കുന്നു.

Next Story