അന്ന് പരിഗണിച്ചിരുന്നെങ്കിലും സീറ്റ് കിട്ടിയില്ല; ഇന്ന് കുഞ്ഞാലിക്കുട്ടിയെ നേരിടാനൊരുങ്ങി ജിജി; ‘എതിരാളി ആരായാലും ബാധിക്കില്ല’
എതിരാളി ആര് തന്നെയായാലും തന്നെ ബാധിക്കില്ലെന്ന് വേങ്ങരയില്‍ നിന്നും മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ ജനവിധി തേടുന്ന സിപിഐഎം സ്ഥാനാര്‍ത്ഥി ജിജി. അടിക്കടി തെരഞ്ഞെടുപ്പിലേക്ക് പോകേണ്ടി വരുന്ന വേങ്ങരയെകുറിച്ച് ജനങ്ങള്‍ തന്നെ ചര്‍ച്ച ചെയ്യുമെന്നും എല്‍ഡിഎഫ് തുടര്‍ഭരണത്തിനായി വോട്ട് ചെയ്യുമെന്നും ജിജി പ്രതികരിച്ചു. ലോക്സഭാ എംപി സ്ഥാനം രാജിവെച്ച കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനിറങ്ങുന്ന കുഞ്ഞാലിക്കുട്ടിക്കെതിരെ ആര് മത്സരിക്കുമെന്നത് നേരത്തെ ഉയര്‍ന്ന ചര്‍ച്ചയായിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന് ചെയര്‍പേഴ്സണായിരുന്ന ജിജി സിപിഐഎം കൊണ്ടോട്ടി ഏരിയ കമ്മിറ്റി അംഗമാണ്.ഇതിന് […]

എതിരാളി ആര് തന്നെയായാലും തന്നെ ബാധിക്കില്ലെന്ന് വേങ്ങരയില്‍ നിന്നും മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ ജനവിധി തേടുന്ന സിപിഐഎം സ്ഥാനാര്‍ത്ഥി ജിജി. അടിക്കടി തെരഞ്ഞെടുപ്പിലേക്ക് പോകേണ്ടി വരുന്ന വേങ്ങരയെകുറിച്ച് ജനങ്ങള്‍ തന്നെ ചര്‍ച്ച ചെയ്യുമെന്നും എല്‍ഡിഎഫ് തുടര്‍ഭരണത്തിനായി വോട്ട് ചെയ്യുമെന്നും ജിജി പ്രതികരിച്ചു.
ലോക്സഭാ എംപി സ്ഥാനം രാജിവെച്ച കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനിറങ്ങുന്ന കുഞ്ഞാലിക്കുട്ടിക്കെതിരെ ആര് മത്സരിക്കുമെന്നത് നേരത്തെ ഉയര്‍ന്ന ചര്‍ച്ചയായിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന് ചെയര്‍പേഴ്സണായിരുന്ന ജിജി സിപിഐഎം കൊണ്ടോട്ടി ഏരിയ കമ്മിറ്റി അംഗമാണ്.
ഇതിന് പുറമേ ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗവും പ്രൊബേഷന്‍ അഡൈസറി കമ്മിറ്റി അംഗവുമാണ്. എസ്എഫ് ഐയിലൂടെയായിരുന്നു ജിജിയുടെ രാഷ്ട്രീയ പ്രവേശനം.
നിലവില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ബോട്ടണി വിഭാഗത്തില്‍ ഗവേഷകയാണ് ജിജി. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ജിജിയുടെ പേര് സ്ഥാനാര്‍ത്ഥി പട്ടികയിലിക്ക് പരിഗണിച്ചിരുന്നു. വള്ളിക്കുന്ന് മണ്ഡലത്തിലേക്കാണ് പരിഗണിച്ചിരുന്നതെങ്കിലും പിന്നീട് മണ്ഡലം ഐഎന്‍എല്ലിന് നല്‍കുകയായിരുന്നു.
കുഞ്ഞാലികുട്ടിയുടെ മടങ്ങി വരവ് യുഡിഎഫിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്നായിരുന്നു ട്വന്റി ഫോര്‍ ന്യൂസ് സംഘടിപ്പിച്ച കേരള പോള്‍ ട്രാക്കര്‍ സര്‍വ്വേ ഫലം.
45%പേര് കുഞ്ഞാലിക്കുട്ടിയുടെ വരവ് യുഡിഎഫിന്റെ സാധ്യത വര്‍ധിപ്പിക്കുമെന്ന് അഭിപ്രായപ്പെട്ടത്. 37% പേര് യുഡിഎഫിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കില്ലെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ അറിയില്ല എന്ന നിലപാടാണ് 18% പേര് സ്വീകരിച്ചത്.